/indian-express-malayalam/media/media_files/2025/06/04/mfy1wVOzd53tWnJSRmAc.jpg)
വിരാട് കോഹ്‌ലി
ഐ.പി.എൽ കിരീടജേതാക്കളായതിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്‌സ് ഇതിഹാസ താരം വിരാട് കോഹ്‌ലി. "ഈ വിജയം ടീമിനെ എത്ര വലുതാണോ അത്രത്തോളം ആരാധകർക്ക് വേണ്ടികൂടിയാണ്. നീണ്ട 18 വർഷം ഈ വിജയത്തിനായി കാത്തിരുന്നു. എന്റെ യുവത്വവും കരിയറിലെ മികച്ച സമയവും ഇപ്പോൾ അനുഭവസമ്പത്തും ഞാൻ ആർസിബിക്കായി നൽകി. ഓരോ സീസണിലും കിരീടവിജയത്തിനായി ഞാൻ ശ്രമിച്ചിരുന്നു. പരമാവധി ശ്രമിച്ചു. ഒടുവിൽ ആ നിമിഷം വന്നെത്തിയിരിക്കുന്നു. ഇത് അവിശ്വസനീയമായ ഒരു അനുഭവമാണ്. കാത്തിരിപ്പിനൊടുവിൽ ഐപിഎൽ നേടുന്നത് ഏറെ സന്തോഷമാണ്".- മത്സരത്തിന് ശേഷം വിരാട് കോഹ്‌ലി പ്രതികരിച്ചു.
Also Read: ഒടുവിൽ ആ നിമിഷം എത്തി; ഐപിഎൽ കിരീടത്തിൽ ആദ്യമായി കോഹ്ലിയുടെ മുത്തം
"എന്റെ കരിയറിൽ ഈ ട്രോഫിയുടെ സ്ഥാനം എവിടെയാണെന്ന് ചോദിച്ചാൽ, സത്യം പറഞ്ഞാൽ, ഏറ്റവും ഉയർന്ന സ്ഥാനത്താണ്. കഴിഞ്ഞ 18 വർഷമായി എന്റെ എല്ലാ കഴിവുകളും ഞാൻ ഈ ടീമിന് വേണ്ടി നൽകിയിട്ടുണ്ട്. എന്ത് പ്രതിസന്ധി വന്നാലും ഞാൻ ഈ ടീമിനോട് വിശ്വസ്തനായി നിന്നു. ചില സമയങ്ങളിൽ മറ്റൊന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഈ ടീമിനൊപ്പം ഞാൻ ഉറച്ചുനിന്നു. ആർസിബിക്കൊപ്പം ഐപിഎൽ കിരീടം നേടണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു. മറ്റാരോടൊപ്പം നേടുന്നതിനേക്കാൾ ഇത് വളരെ സവിശേഷമാണ്. കാരണം എന്റെ ഹൃദയം ബെംഗളൂരുവിനൊപ്പമാണ്. എന്റെ ആത്മാവും ബെംഗളൂരുവിനൊപ്പമാണ്. ഞാൻ ഐപിഎൽ കളിക്കുന്ന അവസാന ദിവസം വരെയും ഈ ടീമിന് വേണ്ടിയേ കളിക്കൂ."-കോഹ്‌ലി കൂട്ടിച്ചേർത്തു.
Also Read:ടോസോടെ ബെംഗളൂരു കിരീടം ഉറപ്പിച്ചോ? എട്ടിൽ ആറിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം
"എബി ഡിവില്ലിയേഴ്സ് ആർസിബിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അവിശ്വസനീയമാവിധം വലുതാണ്. മത്സരത്തിന് മുമ്പ് തന്നെ ഞാൻ ഡിവില്ലിയേഴ്‌സിനോട് പറഞ്ഞിരുന്നു. ഈ വിജയം ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കുമുള്ളതാണ്. ഈ രാത്രിയിൽ ആർസിബി ഐപിഎൽ കിരീടം ഉയർത്തുമ്പോൾ ഡിവില്ലിയേഴ്‌സ് ഇവിടെ ഉണ്ടാകണമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഞങ്ങളോടൊപ്പം ആഘോഷിക്കണം". - കോഹ്‌ലി പറഞ്ഞു.
പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആർ.സി.ബി. ഐ.പി.എൽ. കിരീടം നേടുന്നത്. ഫൈനലിൽ പഞ്ചാബിനെയാണ് ആർ.സി.ബി. പരാജയപ്പെടുത്തിയത്. ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ ആയുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്.
Also Read: ടോസോടെ ബെംഗളൂരു കിരീടം ഉറപ്പിച്ചോ? എട്ടിൽ ആറിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം
എന്നാൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നത് പഞ്ചാബിന് തിരിച്ചടിയായി. എന്നാൽ നേഹൽ വധേരയും ശശാങ്ക് സിങ്ങും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നിട്ടും വിജയം ബെംഗളൂരുവിന് ഒപ്പമായിരുന്നു. 30 പന്തിൽ ആറ് സിക്‌സറുകളും മൂന്ന് ഫോറും ഉൾപ്പെ 61 റൺസാണ് ശശാങ്ക് സിങ്ങ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. മായങ്കിന്റെ വെടിക്കെട്ടിൽ ടീം മികച്ച സ്‌കോറിൽ തുടക്കത്തിലെത്തി. നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്. അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോർ 170-കടന്നു. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു.
Read More
പവർപ്ലേയിൽ നേരിട്ടത് 10 പന്ത് മാത്രം; കോഹ്ലി സ്വാർഥനെന്ന് വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.