/indian-express-malayalam/media/media_files/2025/06/03/WXvrDlnsx01ryx4vMyJC.jpg)
Royal Challengers Bengaluru vs Punjab Kings IPL Final Photograph: (IPL, Instagram)
Royal Challengers Bengaluru vs Punjab Kings IPL Final: ഐപിഎൽ ഫൈനലിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൂറ്റൻ സ്കോറുകൾ പിറക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന മത്സരത്തിൽ ടോസ് നേടുന്ന ടീം ബോളിങ് തിരഞ്ഞെടുക്കും എന്ന വിലയിരുത്തലുകൾ തന്നെയായിരുന്നു ശക്തം. എന്നാൽ കഴിഞ്ഞ എട്ട് മത്സരങ്ങൾ നോക്കുമ്പോൾ അഹമ്മദാബാദിൽ ആദ്യം ബാറ്റ് ചെയ്യുന്ന ആർസിബിക്ക് അനുകൂലമാണ് കണക്കുകൾ.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീം ആണ് ജയിച്ചത്. ഇത് ഫൈനലിൽ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ആർസിബിക്ക് അനുകൂലമാവുന്ന ഘടകമാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന എട്ട് മത്സരങ്ങളിൽ ഏഴിലും ആദ്യം ബാറ്റ് ചെയ്ത ടീം 200ന് മുകളിൽ സ്കോർ കണ്ടെത്തി. ഒരു മത്സരത്തിൽ വന്ന സ്കോർ 196 റൺസ്. 220ന് മുകളിൽ സ്കോർ നാല് വട്ടം ഇവിടെ കണ്ടു.
Also Read: IPL Final: ആര് ജയിച്ചാലും നമ്മുടെ ഹൃദയം തകരും; കാരണം ചൂണ്ടി രാജമൗലി
എന്നാൽ ഫൈനലിൽ പഞ്ചാബിനെതിരെ രണ്ടാം ഓവറിലേക്ക് എത്തിയപ്പോൾ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ ആർസിബിക്ക് നഷ്ടമായി. അഹമ്മദാബാദിൽ റെഡ്, ബ്ലാക്ക് സോയിൽ മിക്സ് ചെയ്ത പിച്ച് ആണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പഞ്ചാബ് കിങ്സും ഗുജറാത്ത് ടൈറ്റൻസും ഇവിടെ ഏറ്റുമുട്ടിയപ്പോൾ ഈ പിച്ച് ആണ് ഉപയോഗിച്ചത്. അന്ന് റൺ മഴ പെയ്തിരുന്നു. ബോളർമാർക്ക് അന്ന് അധികം സന്തോഷിക്കാനുള്ള വകയുണ്ടായിരുന്നില്ല. എന്നാൽ നീണ്ട ബൗണ്ടറിയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. അതിനാൽ കൂറ്റനടികൾക്ക് ശ്രമിക്കുന്ന ബാറ്റർമാർക്ക് കരുതലോടെ കളിക്കേണ്ടതുണ്ട്.
Also Read: PBKS vs MI: 'മുംബൈ ജാവോ'; കന്നിക്കിരീടത്തിൽ കണ്ണുനട്ട് പഞ്ചാബും ബെംഗളൂരുവും
പഞ്ചാബ് കിങ്സ് ഇവിടെ രണ്ട് വട്ടം കളിച്ചു. രണ്ട് വട്ടവും ജയം പിടിച്ചു. സീസണിൽ പഞ്ചാബ് കിങ്സ് ഇവിടെ കളിച്ച ആദ്യ മത്സരത്തിൽ 243 റൺസ് ആണ് സ്കോർ ചെയ്തത്. രണ്ടാം ക്വാളിഫയറും പഞ്ചാബ് ഇവിടെയാണ് കളിച്ചത്. മുംബൈ ഇന്ത്യൻസിന്റെ ബോളിങ് ആക്രമണത്തെ അതിജീവിച്ച് പഞ്ചാബ് കിങ്സ് മറികടന്നത് 204 റൺസ്. എന്നാൽ അഹമ്മദാബാദിൽ സീസണിൽ ഇതുവരെ ആർസിബി കളിച്ചിട്ടില്ല എന്നത് പഞ്ചാബിന് നേരിയൊരു മുൻതൂക്കം നൽകുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.