scorecardresearch

ധോണിയുടെ ചെന്നൈയ്ക്ക് മുന്നിൽ റൺമല ഉയർത്തി ബെംഗളൂരു; RCB vs CSK Live Score, IPL 2024

വിരാട് കോഹ്ലി (29 പന്തിൽ 47), ഫാഫ് ഡുപ്ലെസിസ് (39 പന്തിൽ 54), രജത് പടിദാർ (23 പന്തിൽ 41) എന്നിവർ തിളങ്ങി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് ബെംഗളൂരു നേടിയത്

വിരാട് കോഹ്ലി (29 പന്തിൽ 47), ഫാഫ് ഡുപ്ലെസിസ് (39 പന്തിൽ 54), രജത് പടിദാർ (23 പന്തിൽ 41) എന്നിവർ തിളങ്ങി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് ബെംഗളൂരു നേടിയത്

author-image
Sports Desk
New Update
Virat Kohli | MS Dhoni

ആർസിബിക്കായി ഓപ്പണർമാരായ വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസും ആക്രമണാത്മകമായ തുടക്കമാണ് സമ്മാനിച്ചത് (Photo: X/ IPL 2024, IndianPremierLeague)

Royal Challengers Bengaluru vs Chennai Super Kings IPL 2024 ലൈവ് സ്‌കോർ: പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ഐപിഎല്ലിലെ നിർണായക മത്സരത്തിൽ, ധോണിയുടെ ചെന്നൈയ്ക്ക് മുന്നിൽ റൺമല ഉയർത്തി ബെംഗളൂരു. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് ബെംഗളൂരു നേടിയത്. 219 റൺസാണ് ചെന്നൈയുടെ വിജയലക്ഷ്യം.

Advertisment

വിരാട് കോഹ്ലി (29 പന്തിൽ 47), ഫാഫ് ഡുപ്ലെസിസ് (39 പന്തിൽ 54), രജത് പടിദാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ 38), ഗ്ലെൻ മാക്സ്വെൽ (5 പന്തിൽ 16), ദിനേശ് കാർത്തിക് (14) എന്നിവർ ബെംഗളൂരുവിനായി നിർണായക സംഭാവനകൾ നൽകി.

Advertisment

ശർദ്ദുൽ താക്കൂർ രണ്ടും തുഷാർ ദേശ്പാണ്ഡെയും മിച്ചെൽ സാന്റ്നറും ഓരോ വീതം വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് വീശിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നോവറിൽ 31/0 എന്ന സ്‌കോറിൽ ബാറ്റ് ചെയ്യവെയാണ് മഴ കളി തടസ്സപ്പെടുത്തിയിരുന്നു. ആർസിബിക്കായി ഓപ്പണർമാരായ വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസും ആക്രമണാത്മക തുടക്കമാണ് സമ്മാനിച്ചത്.

9 പന്തിൽ നിന്ന് രണ്ട് സിക്സും ഒരു ഫോറും സഹിതം 19 റൺസെടുത്ത കോഹ്ലിയാണ് കൂടുതൽ ആക്രമണകാരിയായത്. ഡുപ്ലെസിസ് (12) ക്രീസിലുണ്ടായിരുന്നു. രാത്രി 8.25ഓടെ മത്സരം വീണ്ടും പുനരാരംഭിച്ചു.

Read More 

IPL 2024 Virat Kohli Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: