/indian-express-malayalam/media/media_files/2024/11/08/hnGLdeZq67HJ2bEMjdkv.jpg)
93 റൺസെടുത്ത സൽമാൻ നിസാറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ
രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് 233 റൺസിൻ്റെ മികച്ച ഒന്നാം ഇന്നിങ്സ് ലീഡ്. ഇതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം ശക്തമായ നിലയിലാണ്. ആദ്യ ഇന്നിങ്സിൽ കേരളം 395 റൺസെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഉത്തർപ്രദേശ് രണ്ട് വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്.
ഏഴ് വിക്കറ്റിന് 340 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് 55 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. മുഹമ്മദ് അസറുദ്ദീൻ 40 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന സൽമാൻ നിസാറിന് ഏഴ് റൺസകലെ സെഞ്ചുറി നഷ്ടമായപ്പോൾ കേരളത്തിൻ്റെ ഇന്നിങ്സിനും അവസാനമായി.
ഒൻപത് ഫോറും മൂന്ന് സിക്സും അടക്കം 93 റൺസെടുത്ത സൽമാൻ നിസാർ തന്നെയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. സച്ചിൻ ബേബി 83ഉം ജലജ് സക്സേന 35ഉം റൺസെടുത്തു.മൂന്ന് വിക്കറ്റെടുത്ത അക്വിബ് ഖാനാണ് ഉത്തർപ്രദേശ് ബൌളിങ് നിരയിൽ തിളങ്ങിയത്.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശിന് ആര്യൻ ജൂയലിൻ്റെയും പ്രിയം ഗാർഗിൻ്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ജലജ് സക്സേനയ്ക്കും കെ.എം ആസിഫിനുമാണ് വിക്കറ്റ്.
അതേസമയം, ആദ്യ ഇന്നിങ്സിൽ സച്ചിന്‍ ബേബി- അക്ഷയ് ചന്ദ്രന്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 142 പന്തില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 165 ല്‍ എത്തിയപ്പോള്‍ അക്ഷയ് ചന്ദ്രനെ സൗരഭ് കുമാര്‍ ആര്യന്‍ ജുയലിന്റെ കൈകളിലെത്തിച്ചു പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ സല്‍മാന്‍ നിസാറും മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോള്‍ കേരളം സ്‌കോര്‍ ഉയര്‍ത്തി.
ഇരുവരും ചേര്‍ന്ന് 99 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ശിവം മാവിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ക്രീസിലെത്തിയ ജലജ് സക്‌സേനയെ കൂട്ടുപിടിച്ച് സല്‍മാന്‍ ബാറ്റിങ് ശക്തിപ്പെടുത്തി. ഇരുവരും ചേര്‍ന്ന് 55 റണ്‍സ് നേടി. സ്‌കോര്‍ 326 ല്‍ എത്തിയപ്പോള്‍ സക്‌സേനയെ പീയുഷ് ചൗള പുറത്താക്കി. 77 പന്ത് നേരിട്ട സക്‌സേന രണ്ട് ഫോര്‍ ഉള്‍പ്പെടെ 35 റണ്‍സ് നേടി. ഉത്തര്‍പ്രദേശിനായി ശിവം മാവിയും ശിവം ശര്‍മ്മയും രണ്ട് വിക്കറ്റ് വീതവും സൗരഭ്, ആക്വിക് ഖാന്‍, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Read More
- IND vs SA 1st T20: ഓപ്പണിങ്ങിനൊപ്പം മറ്റൊരു റോളും; സഞ്ജുവിന് ഇത് സുവർണാവസരം; ഇന്ത്യ- ദക്ഷിണാഫ്രിക്ക സാധ്യത ടീം
- രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്കും സല്‍മാന്‍ നിസാറിനും അര്‍ധ സെഞ്ചുറി; കേരളത്തിന് ലീഡ്
- ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 20 പേരുടെ പട്ടികയിൽ നിന്ന് രോഹിത്തും കോഹ്ലിയും പുറത്ത്
- india vs South Africa: "സഞ്ജു ഷോ" ഇനി ദക്ഷിണാഫ്രിക്കയിൽ; മത്സരം എവിടെ എപ്പോൾ
- തലതാഴ്ത്തി ടീം ഇന്ത്യ; ചരിത്രനേട്ടവുമായി കീവീസ്
- വാങ്കഡെയിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരുകാര്യം പ്രധാനം: ശുഭ്മാൻ ഗിൽ
- ആ ഇന്ത്യൻ താരങ്ങൾക്ക് പാക്കിസ്ഥാനിലും ആരാധകർ: വസീം അക്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.