scorecardresearch

ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ ദ്രാവിഡിന്റെ മകൻ സമിത്, അണ്ടർ 19 ടീമിൽ ഇടംനേടി

ഓസ്ട്രേലിയക്കെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സമിത്തിനെ ഉൾപ്പെടുത്തിയത്

ഓസ്ട്രേലിയക്കെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സമിത്തിനെ ഉൾപ്പെടുത്തിയത്

author-image
Sports Desk
New Update
sports

സമിത് ദ്രാവിഡ്

മുംബൈ: ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഇടം നേടി രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സമിത്തിനെ ഉൾപ്പെടുത്തിയത്. ഓസ്ട്രേലിയക്കെതിരെ മൂന്ന് ഏകദിന മത്സരവും രണ്ട് ചതുർദിന ടെസ്റ്റ് മത്സരവുമാണ് ടീം കളിക്കുക. പോണ്ടിച്ചേരിയിലും ചെന്നൈയിലും ആയിട്ടാണ് മത്സരങ്ങൾ നടക്കുക.

Advertisment

അണ്ടര്‍ 19 ഏകദിന ടീം

മുഹമ്മദ് അമൻ (ക്യാപ്റ്റൻ), രുദ്ര പട്ടേൽ (വൈസ് ക്യാപ്റ്റൻ), സാഹിൽ പരാഖ്, കാർത്തികേയ കെപി, കിരൺ ചോർമലെ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, സമർത് എൻ, നിഖിൽ കുമാർ, ചേതൻ ശർമ്മ , ഹാർദിക് രാജ്, രോഹിത് രജാവത്ത്, മുഹമ്മദ് എനാൻ.

ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീം

സോഹം പട്‌വർധൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, നിത്യ പാണ്ഡ്യ, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), കാർത്തികേയ കെപി, സമിത് ദ്രാവിഡ്, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, ചേതൻ ശർമ, സമർത് എൻ, ആദിത്യ റാവത്ത്, നിഖിൽ കുമാർ , അൻമോൽജീത് സിംഗ്, ആദിത്യ സിംഗ്, മൊഹമ്മദ് എനാൻ.

പേസ് ഓൾറൗണ്ടറണ് സമിത്. നിലവിൽ കര്‍ണാടക ക്രിക്കറ്റ് അസോസേയിഷന്‍റെ മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്സിനുവേണ്ടിയാണ് കളിക്കുന്നത്. മൈസൂരു വാരി‍യേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സമിത്തിന് കഴിഞ്ഞിരുന്നു.

Advertisment

Rad More

Rahul Dravid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: