/indian-express-malayalam/media/media_files/2025/05/26/ZtHc2ZxIuV8eHhEWHCVY.jpg)
Punjab Kings Vs Mumbai Indians Match Photograph: (Instagram)
MI vs PBKS IPL 2025 Qualifier 2: ചിര വൈരികളായ ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ പതിനെട്ടാം സീസൺ ആരംഭിച്ചത്. എന്നാൽ തങ്ങളുടെ ഏഴാം ഐപിഎൽ ഫൈനൽ മുംബൈ ഇന്ത്യൻസിൽ നിന്ന് ഒരു ജയം മാത്രം അകലെയാണ്. ആറാം ഐപിഎൽ കിരീടത്തിലേക്ക് എത്താൻ മുംബൈ ഇന്ത്യൻസിന് ഇനി വേണ്ടത് രണ്ട് ജയം. രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തി ആരാധകർ കാത്തിരിക്കുന്ന ആർസിബിക്കെതിരായ ഫൈനലിന് മുംബൈ വഴി തുറക്കുമോ? അതോ പഞ്ചാബ് കിങ്സ് വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുമോ?
ജൂൺ ഒന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ടാം ക്വാളിഫയർ. ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ എതിരാളികൾ ആരെന്ന് ഇവിടെ അറിയാം. 2014ൽ ആണ് പഞ്ചാബ് കിങ്സ് അവസാനമായി ഫൈനലിൽ എത്തിയത്. അന്ന് ആദ്യ ക്വളിഫയറിൽ പഞ്ചാബ് കിങ്സ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് തോറ്റു. രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ഫൈനലിൽ എത്തിയെങ്കിലും ഫൈനലിലും കൊൽക്കത്ത പഞ്ചാബിനെ വീഴ്ത്തി.
Also Read: സായ്-വാഷിങ്ടൺ കൂട്ടുകെട്ട് തകർത്ത യോർക്കർ; ഗുജറാത്ത് അതോടെ തോറ്റു; ഇനി മുംബൈ-പഞ്ചാബ് പോര്
ആറ് വട്ടം ഐപിഎൽ ഫൈനലിൽ എത്തിയ മുംബൈ ഇന്ത്യൻസ് അതിൽ അഞ്ച് വട്ടവും കിരീടം ചൂടി. 2011ലും 2023ലും ആണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിൽ തോറ്റിട്ടുള്ളത്. 2011ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും 2023ൽ ഗുജറാത്ത് ടൈറ്റൻസിനോടുമാണ് മുംബൈ ഇന്ത്യൻസ് തോറ്റത്.
രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച്, ഫൈനലിൽ ബെംഗളൂരുവിനേയും വീഴ്ത്തിയാൽ, ആദ്യ ക്വാളിഫയർ തോറ്റതിന് ശേഷം കിരീടം ചൂടുന്ന ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ടീമാവും പഞ്ചാബ്. മുംബൈ ആണ് ഇതിന് മുൻപ് ആ നേട്ടത്തിലേക്ക് എത്തിയത്.
Also Read: കോഹ്ലിക്കും രോഹിത്തിനും പിന്നാലെ ബുമ്രയും വിരമിച്ചാലോ? പേസറുടെ പ്രതികരണം
മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് നേർക്കുനേർ കണക്ക്
32 വട്ടമാണ് ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും നേർക്കുനേർ വന്നത്. മുംബൈ ഇതിൽ 17 തവണ ജയിച്ചു കയറിയപ്പോൾ പഞ്ചാബ് 15 ജയം പിടിച്ചു. ഇത്തവണത്തെ ഐപിഎൽ സീസണിൽ ഇരു ടീമും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം വീതം നേടി.
രണ്ടാം ക്വാളിഫയറിൽ ആര് ജയിക്കും?
രണ്ടാം ക്വാളിഫയറിലെ ഗൂഗിൽ മാച്ച് പ്രവചനത്തിൽ 59 ശതമാനം ആണ് മുംബൈ ഇന്ത്യൻസിന്റെ വിജയ സാധ്യത. പഞ്ചാബ് കിങ്സിന്റേത് 41 ശതമാനവും.
മുംബൈയെ അലട്ടുന്ന മെയ് 26ലെ തോൽവി
ഈ സീസണിൽ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മെയ് 26ലെ പോര് നിർണായകമായിരുന്നു. ഇതിൽ ജയിച്ചതോടെയാണ് പഞ്ചാബ് കിങ്സിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിക്കാനായത്. മുംബൈ ഇന്ത്യൻസ് മുൻപിൽ വെച്ച 185 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് കിങ്സ് മറികടന്നു.
Also Read: Virat Kohli: 'മകളേ, സമയമായി'; ഹൃദയം തൊടുന്ന മറുപടിയുമായി വിരാട് കോഹ്ലി
പിച്ച് റിപ്പോർട്ട്
ഈ സീസണിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആണ് പല വട്ടം തയ്യാറാക്കിയത്. 200ന് മുകളിൽ സ്കോറുകൾ പലവട്ടം ഇവിടെ പിറന്നു. മത്സരം പുരോഗമിക്കുംതോറും വിക്കറ്റിൽ മാറ്റമില്ലാതെ വന്നതോടെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനും ചെയ്സിങ്ങിൽ മികവ് കാണിക്കാനായി. നാളെ ടോസ് നേടുന്ന ടീം ഇവിടെ ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
പഞ്ചാബ് കിങ്സ് സാധ്യത ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ജോഷ് ഇൻഗ്ലിസ്, ശ്രേയസ് അയ്യർ, നെഹാൽ വധേര, ശശാങ്ക് സിങ്, സ്റ്റോയ്നിസ്, അസ്മതുള്ള ഒമർസായ്, ഹർപ്രീത് ബ്രാർ, ജാമിസൺ, അർഷ്ദീപ് സിങ്.
മുംബൈ ഇന്ത്യൻസ് സാധ്യതാ ഇലവൻ: ബെയർസ്റ്റോ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്റ്നർ, രാജ് ബാവ, ട്രെന്റ് ബോൾട്ട്, ബുമ്ര, ഗ്ലീസൺ.
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ എത്ര മണിക്ക് ആരംഭിക്കും?
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരം ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് പോരിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരം ടിവിയിൽ ലൈവായി ഏത് ചാനലിൽ കാണാം?
പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരം ലൈവായി ടിവിയിൽ സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.