scorecardresearch

കോഹ്ലിയുടെ ആ പെരുമാറ്റം ശരിയല്ലെന്ന് മാത്യു ഹെയ്‌ഡൻ

ഈ സീസണിലെ റൺവേട്ടയിൽ മുന്നിലെത്തിയ കോഹ്‌ലി ആർസിബിയുടെ ഈ തിരിച്ചുവരവിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സിഎസ്‌കെയ്‌ക്കെതിരെ 47 റൺസ് നേടിയ അദ്ദേഹം ആതിഥേയ ടീമിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു.

ഈ സീസണിലെ റൺവേട്ടയിൽ മുന്നിലെത്തിയ കോഹ്‌ലി ആർസിബിയുടെ ഈ തിരിച്ചുവരവിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സിഎസ്‌കെയ്‌ക്കെതിരെ 47 റൺസ് നേടിയ അദ്ദേഹം ആതിഥേയ ടീമിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mathew Hayden | Virat Kohli

ബുധനാഴ്ച അഹമ്മദാബാദിൽ നടക്കുന്ന എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെതിരെ ആണ് ആർസിബിയുടെ മത്സരം (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

വിരാട് കോഹ്‌ലി ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു ക്യാപ്റ്റൻ അല്ലാത്തതിനാൽ അമ്പയറുമായുള്ള സംഭാഷണത്തിൻ്റെ ഭാഗമാകരുതെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്ററും സിഎസ്‌കെയുടെ ഓപ്പണറുമായിരുന്ന മാത്യു ഹെയ്‌ഡൻ. “വിരാട് കോഹ്‌ലിയിൽ നിന്ന് വളരെയധികം ഇടപെടൽ ഉണ്ട്. അദ്ദേഹംക്യാപ്റ്റൻ അല്ല. അമ്പയറുമായുള്ള അത്തരം സംഭാഷണങ്ങളിൽ അദ്ദേഹം ഉണ്ടാകരുത്,” ശനിയാഴ്ച  ആർസിബിയും ചെന്നൈയും തമ്മിലുള്ള മത്സരത്തിനിടെ ഹെയ്ഡൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

Advertisment

ആദ്യ എട്ട് കളികളിൽ നിന്ന് ഒരു ജയം മാത്രം നേടി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായ ശേഷം ആർസിബി ഇന്നലെ 2024 ഐപിഎൽ പ്ലേ ഓഫിലേക്ക് കടന്നിരുന്നു. അതിന് ശേഷം മൂന്ന് തവണ ഫൈനലിസ്റ്റുകളായ ബെംഗളുരൂ തുടർച്ചയായി ആറ് മത്സരങ്ങൾ വിജയിച്ചിരുന്നു.

ഈ സീസണിലെ റൺവേട്ടയിൽ മുന്നിലെത്തിയ കോഹ്‌ലി ആർസിബിയുടെ ഈ തിരിച്ചുവരവിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സിഎസ്‌കെയ്‌ക്കെതിരെ 47 റൺസ് നേടിയ അദ്ദേഹം ആതിഥേയ ടീമിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ തൻ്റെ സ്വന്തം പേരിലുള്ള റെക്കോർഡ് തകർക്കാൻ കോഹ്ലിക്ക് കഴിയുമെന്നും ഹെയ്ഡൻ പറഞ്ഞു.

"അദ്ദേഹത്തിന് ഐപിഎൽ 2016ലെ സ്വന്തം മികവിനെ മറികടക്കാൻ കഴിയും. അതിനാൽ എല്ലാറ്റിനും ഉപരിയായി, അത് കളിയോടുള്ള ഊർജ്ജവും സ്നേഹവും, അഭിനിവേശവും അതിനോടുള്ള പ്രതിബദ്ധതയും എല്ലാം ആണെന്ന് ഞാൻ കരുതുന്നു. മൈതാനത്തായാലും കൈയ്യിൽ ബാറ്റായാലും നിങ്ങൾക്ക് ഈ മഹാനെ മഹത്വപ്പെടുത്താൻ കഴിയുന്ന വാക്കുകൾ. അവൻ അത് ഇഷ്ടപ്പെടുന്നു,” ഹെയ്ഡൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

Advertisment

ആർസിബിക്ക് വേണ്ടി അവസാനമായി 2016ൽ പ്ലേഓഫിൽ എത്തിയപ്പോൾ കോഹ്ലി 973 റൺസ് നേടിയിരുന്നു. ബുധനാഴ്ച അഹമ്മദാബാദിൽ നടക്കുന്ന എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ആർസിബിയുടെ മത്സരം. ഇരു ടീമുകൾക്ക് ജയം നേടേണ്ട മത്സരമാണിത്. തോൽക്കുന്നവർ പ്ലേ ഓഫിൽ നിന്ന് പുറത്താകും.

Read More Sports News Here

Royal Challengers Banglore Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: