/indian-express-malayalam/media/media_files/WBBG3tHEXPrLiljZmLyx.jpg)
തുടർച്ചയായ നാലാം തവണയാണ് സിറ്റിയുടെ കിരീട നേട്ടം (Photo: X/ Premier League)
പതിവ് തെറ്റിക്കാതെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായ നാലാം തവണയാണ് സിറ്റിയുടെ കിരീട നേട്ടം. നിർണായകമായ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് പെപ് ​ഗ്വാർഡിയോളയുടെ സംഘത്തിന്റെ വിജയം. മത്സരത്തിൽ ഫിൽ ഫോഡൻ ഇരട്ട ​ഗോൾ നേടി. റോഡ്രി​ഗോയാണ് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ​ഗോൾ വലയിലെത്തിച്ചത്.
🏆 MAN CITY ARE CHAMPIONS! 🏆 pic.twitter.com/I84b66E2AG
— Premier League (@premierleague) May 19, 2024
മത്സരത്തിന്റെ ഭൂരിഭാ​ഗം സമയവും മാഞ്ചസ്റ്റർ സിറ്റി പന്തിനെ നിയന്ത്രിച്ചു. രണ്ടാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി ആദ്യ ​ഗോൾ നേടി. 18ാം മിനിറ്റിൽ ഫോഡൻ തന്റെ ​ഗോൾ നേട്ടം രണ്ടാക്കി. എന്നാൽ ആദ്യ പകുതി പിരിയും മുമ്പെ സിറ്റിക്ക് ആദ്യ തിരിച്ചടി ലഭിച്ചു. 42ാം മിനിറ്റിൽ മുഹമ്മദ് കദുസ് വെസ്റ്റ് ഹാമിനായി ആദ്യ ​ഗോൾ വലയിലാക്കി.
Your 2023/24 Premier League champions, @ManCity 🏆 pic.twitter.com/dWyzJaZmzT
— Premier League (@premierleague) May 19, 2024
രണ്ടാം പകുതിയിൽ 59ാം മിനിറ്റിലാണ് റോഡ്രി​ഗോയുടെ ​ഗോൾ പിറന്നത്. പിന്നെ തിരിച്ചടിക്കാൻ വെസ്റ്റ് ഹാമിന് കഴിഞ്ഞില്ല. 38 മത്സരങ്ങളിൽ നിന്ന് 91 പോയിൻ്റുകൾ നേടിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. എവർട്ടണെ ഒന്നിനെതിരെ രണ്ട് ​ഗോളിന് തോൽപ്പിച്ച ആഴ്സണൽ 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
 - 'ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം': തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
 - 'വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു'; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
 - ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
 - സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
 - മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
 - ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
 - ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us