scorecardresearch

മലയാളി ആരാധകരെ കൈവിടാതെ 'മിഡ്‌ഫീൽഡ് മജീഷ്യൻ'; ഞെട്ടിക്കുന്ന പ്രഖ്യാപനം!

ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 56 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും നിരവധി അസിസ്റ്റുകളും താരം നേടി. കഴിഞ്ഞ സീസണിൽ പരുക്ക് കാരണം താരത്തിന് പകുതിയോളം സീസൺ ലൂണയ്ക്ക് നഷ്ടമായിരുന്നു

ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 56 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും നിരവധി അസിസ്റ്റുകളും താരം നേടി. കഴിഞ്ഞ സീസണിൽ പരുക്ക് കാരണം താരത്തിന് പകുതിയോളം സീസൺ ലൂണയ്ക്ക് നഷ്ടമായിരുന്നു

author-image
Sports Desk
New Update
Adrián Luna | Kerala Blasters FC

32 കാരനായ ഉറുഗ്വേ താരം ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത് (Photo: X/ KBFC)

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും മിഡ് ഫീൽഡ് മജീഷ്യനുമായ അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമർ. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമാണ് അഡ്രിയാൻ ലൂണ. 32കാരനായ ഉറുഗ്വേ താരം ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്.

Advertisment

ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 56 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും നിരവധി അസിസ്റ്റുകളും താരം നേടി. കഴിഞ്ഞ സീസണിൽ പരുക്ക് കാരണം താരത്തിന് പകുതിയോളം സീസൺ ലൂണയ്ക്ക് നഷ്ടമായിരുന്നു. അവസാന മത്സരത്തിൽ തിരിച്ചെത്തിയെങ്കിലും ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ ക്യാപ്റ്റന് സാധിച്ചിരുന്നില്ല.

Adrián Luna | KBFC | Adrian Luna

ഉറുഗ്വേ, സ്പെയിൻ, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രമുഖ ക്ലബ്ബുകൾക്കായി പന്തു തട്ടിയ ശേഷമായിരുന്നു ലൂണ ഇന്ത്യയിലേക്ക് വിമാനം കയറിയത്. 2011 മുതൽ 2013 വരെ സ്പാനിഷ് ലീഗായ ലാ ലിഗയിലെ എസ്പാന്യോൾ ക്ലബ്ബ് അംഗമായിരുന്നു. അവിടെ വച്ച് ലോണിൽ മറ്റു ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചു.

Advertisment

2019 ജൂലൈ 19 ന് ലൂണ ഓസ്‌ട്രേലിയൻ ക്ലബ് മെൽബൺ സിറ്റിക്കായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. 51 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയ ലൂണ, 2021 ജൂലൈയിൽ തൻ്റെ കരാർ അവസാനിച്ചപ്പോൾ ക്ലബ്ബ് വിട്ടു. പിന്നീടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലേക്ക് താരം കൂടുമാറിയത്.

2021 ജൂലൈ 22നാണ് ലൂണ രണ്ട് വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ 2023-24 സീസണിന് മുന്നോടിയായി ലൂണ സ്ഥിരം ക്ലബ് ക്യാപ്റ്റനായി. കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന താരം മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃപാടവവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്.

കരാർ നീട്ടിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് താരത്തെ പ്രശംസിച്ച് രംഗത്തെത്തി. അഡ്രിയാൻ ലൂണയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

"ലൂണയുടെ കരാർ നീട്ടിയതിലൂടെ ശക്തവും സുസ്ഥിരവുമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിൻ്റെ ലക്ഷ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ ലീഗിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്ന് ക്ലബ്ബിന് ആത്മവിശ്വാസമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഡ്രിയാൻ ലൂണയ്‌ക്കൊപ്പം അവിസ്മരണീയമായ നിരവധി നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. അദ്ദേഹത്തിൻ്റെ സാന്നിധ്യം ക്ലബ്ബിൻ്റെ വിജയത്തിന് സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ട്," ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

Read More

Kerala Blasters Fc adrian luna Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: