scorecardresearch

India Vs England Twenty20: 'ഞങ്ങളുടെ നാല് ഇംപാക്റ്റ് സബ്സ്റ്റിറ്റ്യൂഷനുകൾ'; ഇന്ത്യയെ പരിഹസിച്ച് ബട്ട്ലർ

പുനെയിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ ഇറങ്ങാൻ അനുവദിച്ച മാച്ച് റഫറി ജവഗൽ ശ്രീനാഥിന്റെ തീരുമാനം ചോദ്യം ചെയ്ത് ജോസ് ബട്ട്ലർ

പുനെയിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ ഇറങ്ങാൻ അനുവദിച്ച മാച്ച് റഫറി ജവഗൽ ശ്രീനാഥിന്റെ തീരുമാനം ചോദ്യം ചെയ്ത് ജോസ് ബട്ട്ലർ

author-image
Sports Desk
New Update
Bulter, England Cricket Team

ജോസ് ബട്ട്ലർ: (ഇൻസ്റ്റഗ്രാം)

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 4-1ന് സ്വന്തമാക്കിയെങ്കിലും പുനെയിൽ ഇന്ത്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കിയത് സംബന്ധിച്ച വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വാങ്കഡെയിൽ നടന്ന അഞ്ചാം ട്വന്റിയിൽ ടോസിന്റെ സമയം ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറും. 

Advertisment

ഞങ്ങളുടെ നാല് ഇംപാക്റ്റ് സബുകൾ എന്ന് പറഞ്ഞായിരുന്നു നാല് കളിക്കാരുടെ പേരുകൾ ജോസ് ബട്ട്ലർ ടോസിന്റെ സമയം പറഞ്ഞത്. "ഇന്ന് ഞങ്ങളുടെ നാല് ഇംപാക്റ്റ് സബുകൾ, റെഹാം അഹ്മദ്, സാഖിബ് മഹ്മൂദ്, ജാമി സ്മിത്ത്, അറ്റ്കിൻസൻ," ഇങ്ങനെയായിരുന്നു വാങ്കഡെയിൽ ടോസ് ജയിച്ചതിന് പിന്നാലെ ബട്ട്ലറിന്റെ വാക്കുകൾ. 

പുനെ ട്വന്റി20യിൽ ബാറ്റിങ്ങിനിടെ ഹെൽമറ്റിൽ പന്ത് കൊണ്ടതിനെ തുടർന്നാണ് ഓൾറൌണ്ടർ ശിവം ദുബെയ്ക്ക് പകരം പേസർ ഹർഷിത് റാണയെ ഇന്ത്യ കൺകഷൻ സബ്സ്റ്റ്യുട്ടായി ഇറക്കിയത്. ഓൾ റൌണ്ടർക്ക് പകരം പേസറെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇന്ത്യ ഇറക്കിയത് ചോദ്യം ചെയ്ത് നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. 

Advertisment

പുനെയിൽ ഹാർഡ് ഹിറ്റിങ്ങിലൂടെ അർധ ശതകം പിന്നിട്ട ദുബെയ്ക്ക് പകരം ഹർഷിതിനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കാൻ അനുവദിച്ച മാച്ച് റഫറി ജവഗൽ ശ്രീനാഥിന്റെ തീരുമാനം ഇംഗ്ലീഷ് ക്യാപ്റ്റനേയും പ്രകോപിപ്പിച്ചിരുന്നു. "ലൈക്ക് ഫോർ ലൈക്ക്" പകരക്കാരനല്ല ഇത്. ഞങ്ങൾ ഇതിനോട് യോജിക്കുന്നില്ല. ദുബെയുടെ ബോളിങ്ങിന്റെ വേഗം കൂടിയോ? അതോ ഹർഷിത് തന്റെ ബാറ്റിങ് മെച്ചപ്പെടുത്തിയോ. ഞങ്ങൾ മത്സരം ജയിക്കേണ്ടതായിരുന്നു. ഈ തീരുമാനത്തോട് ഞങ്ങൾ വിയോജിക്കുന്നു. മാച്ച് റഫറിയോട് ഞങ്ങൾ ഇത് സംബന്ധിച്ച് ഏതാനും ചോദ്യങ്ങൾ ചോദിക്കും" , 15 റൺസിന് പുനെയിൽ തോൽവി വഴങ്ങിയതിന് പിന്നാലെ ബട്ട്ലർ പറഞ്ഞത് ഇങ്ങനെ. 

പുനെയിൽ ചെയ്സ് ചെയ്ത് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഹർഷിതിന്റെ ബോളിങ് പിന്നോട്ട് വലിച്ചിരുന്നു. നാല് ഓവർ എറിഞ്ഞ ഹർഷിത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. എന്നാൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ട്വന്റി20യിലെ അരങ്ങേറ്റം ആഘോഷമാക്കിയെങ്കിലും പിന്നാലെ വന്ന വാങ്കഡെ ട്വന്റി20യിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാൻ ഹർഷിതിന് സാധിച്ചില്ല. 

Read More

Indian Cricket Team Harshit Rana Indian Cricket Players Jos Buttler india vs england indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: