/indian-express-malayalam/media/media_files/2024/11/20/DesRNdJJcG4avfZi75Nz.jpg)
സഞ്ജു സാംസൺ, തിലക് വർമ(ഫയൽ ഫോട്ടോ)
വാങ്കഡെയിലും നിരാശപ്പെടുത്തി സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ട്വന്റി20യിൽ ഏഴ് പന്തിൽ നിന്ന് 16 റൺസ് മാത്രമെടുത്താണ് സഞ്ജു മടങ്ങിയത്. തുടരെ അഞ്ചാം മത്സരത്തിലും സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഷോർട്ട് പിച്ച് ഡെലിവറിയിൽ.
ജോഫ്ര ആർച്ചറിനെതിരെ ആദ്യ ഓവറിൽ 14 റൺസ് സഞ്ജു അടിച്ചെടുത്തു. എന്നാൽ രണ്ടാമത്തെ ഓവറിൽ ഇംഗ്ലീഷ് പേസർ മാർക്ക് വുഡിന് മുൻപിൽ സഞ്ജു വീണു. തുടരെ രണ്ടാം മത്സരത്തിലും ഡീപ്പ് സ്ക്വയർ ലെഗ്ഗിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.
ആദ്യ ഓവറിൽ വെടിക്കെട്ട്
വാങ്കഡെയിൽ ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിനെതിരെ സഞ്ജു സിക്സ് പറത്തിയിരുന്നു. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ആർച്ചറുടെ ഷോർട്ട് ബോൾ ഡീപ്പ് സ്ക്വയർ ലെഗ്ഗിലൂടെ സിക്സ് പറത്തുകയായിരുന്നു സഞ്ജു. ആദ്യ ഓവറിലെ ആർച്ചറുടെ മൂന്നാമത്തെ ഡെലിവറി കയ്യിൽ കൊണ്ട് സഞ്ജുവിന്റെ വിരലിന് പരുക്കേറ്റിരുന്നു. ഫിസിയോ എത്തി മലയാളി താരത്തെ പരിശോധിച്ചതിന് പിന്നാലെ വന്ന ഡെലിവറിയിൽ സഞ്ജുവിനെതിരെ ആർച്ചറിൽ നിന്ന് എൽബിഡബ്ല്യു അപ്പീൽ വന്നു.
ആർച്ചറുടെ പന്ത് സഞ്ജുവിന്റെ ബാക്ക് ലെഗ്ഗിൽ കൊള്ളുകയായിരുന്നു. എന്നാൽ ഓഫ് സ്റ്റംപിന് പുറത്തായാണ് പന്ത് എത്തിയത്. എന്നാൽ ആദ്യ ഓവറിലെ അവസാന രണ്ട് പന്തിൽ സിക്സും ഫോറും കണ്ടെത്തിയാണ് സഞ്ജു ആർച്ചറെ പ്രഹരിച്ചത്. ആർച്ചറുടെ ഷോർട്ട് ബോളിൽ ഡീപ്പ് ബാക്ക്വേർഡ് സ്ക്വയറിലൂടെയാണ് ഇന്നിങ്സിലെ തന്റെ രണ്ടാം സിക്സ് സഞ്ജു അടിച്ചത്.
അഞ്ച് ട്വന്റി20യിൽ ആദ്യ മൂന്നിലും ആർച്ചറുടെ ഷോർട്ട് പിച്ച് പന്തിന് മുൻപിലാണ് സഞ്ജു വീണത്. നാലാം ട്വന്റി20യിൽ പുനെയിൽ സാഖിബ് മഹ്മൂദിന്റെ ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റ് നൽകി സഞ്ജു മടങ്ങുകയായിരുന്നു. 26, 5, 3, 1, 16 എന്നതാണ് പരമ്പരയിലെ സഞ്ജുവിന്റെ സ്കോറുകൾ. പരമ്പരയിലെ അഞ്ച് മത്സരത്തിലും പരാജയപ്പെട്ടതോടെ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനും കോട്ടം തട്ടുന്നുണ്ട്. സ്ഥിരത ഇല്ലായ്മ എന്ന വിമർശനം സഞ്ജുവിന് നേരെ ഇനി ശക്തമായി ഉയരാനാണ് സാധ്യത.
Read More
- india Women Cricket Team: രണ്ടാം വയസിൽ പ്ലാസ്റ്റിക് ബാറ്റിൽ പരിശീലനം; മകളിലൂടെ സ്വപ്നം കയ്യെത്തിപ്പിടിച്ച ഒരു അച്ഛൻ
- Under 19 Twenty20 World Cup: കൗമാരക്കപ്പ് വീണ്ടും റാഞ്ചി പെൺപട; അണ്ടർ 19 ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യൻ മുത്തം
- ടീമുള്ള 'ദ് ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റ് എന്താണ്?
- സികെ നായിഡു ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ; തുടക്കത്തിലേ അടിപതറി കർണാടക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us