/indian-express-malayalam/media/media_files/2025/02/02/TEGBC5OSgnrhlA5vdXdQ.jpg)
അണ്ടർ 19 ട്വന്റി20 ലോക കിരീടം ചൂടി ഇന്ത്യ : (എക്സ്)
കൗമാര കിരീടം ചൂടി ഇന്ത്യൻ പെൺപട. അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ചാംപ്യന്മാരായി ഇന്ത്യ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 82 റൺസിൽ ഒതുക്കിയതിന് ശേഷം 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ വിജയ ലക്ഷ്യം മറികടന്ന് കിരീടം ചൂടി. ടൂർണമെന്റിൽ അപരാജിത കുതിപ്പുമായാണ് ഇന്ത്യ കിരീടത്തിൽ മുത്തമിടുന്നത്.
2023 അണ്ടർ 19 വനിതാ ലോക കിരീടത്തിലും മുത്തമിട്ടത് ഇന്ത്യൻ വനിതകളായിരുന്നു. ഇത്തവണ ടീം ഒന്നാകെ മിന്നി കളിച്ചപ്പോൾ എല്ലാ മത്സരങ്ങളിലും വൻ മാർജിനിൽ ജയം. ഇന്ത്യൻ ടീം ഫൈനലിലും അത് ആവർത്തിച്ചു. 82 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് സ്കോർ 36ൽ നിൽക്കെ ഓപ്പണർ കമാലിനിയെ നഷ്ടമായങ്കിലും ബാറ്റിങ്ങിലും ബോളിങ്ങിലും അപാര ഫോമിൽ തുടർന്ന തൃഷ ഇന്ത്യയെ മറ്റ് അപകടങ്ങളിലേക്ക് വീഴാതെ കിരീടത്തിലേക്ക് നയിച്ചു.
33 പന്തിൽ നിന്ന് 44 റൺസ് ആണ് തൃഷ സ്കോർ ചെയ്തത്. കലാശപ്പോരിൽ തൃഷയുടെ ബാറ്റിൽ നിന്ന് വന്നത് എട്ട് ഫോറും.
ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്ത് മൂന്ന് വിക്കറ്റാണ് തൃഷ വീഴ്ത്തിയത്. നാല് ഓവറിൽ വഴങ്ങിയത് 15 റൺസ് മാത്രം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം തെറ്റി എന്ന് തെളിയിച്ചായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം.
View this post on InstagramA post shared by Team india (@indiancricketteam)
വൈഷ്ണവിയും ആയുഷി ശുക്ലയും പരുണിക സിസോദിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശബ്നം ഒരു വിക്കറ്റും. 23 റൺസ് എടുത്ത വൂസ്റ്റ് ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.
ടൂർണമെന്റിലെ വിക്കറ്റ് വേട്ട ഇടംകൈ സ്പിന്നർ വൈഷ്ണവി ശർമ 17ലേക്ക് എത്തിച്ചു. തൃഷ ഫൈനൽ ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ നിന്ന് വാരിക്കൂട്ടിയത് 309 റൺസ്. അണ്ടർ 19 ട്വന്റി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായും തൃഷ മാറിയിരുന്നു. സൂപ്പർ സിക്സിലെ സ്കോട്ട്ലൻഡിന് എതിരായ കളിയിലാണ് തൃഷയുടെ മിന്നും സെഞ്ചുറി വന്നത്. സെഞ്ചുറിയിലേക്ക് എത്താൻ തൃഷയ്ക്ക് വേണ്ടി വന്നത് 53 പന്തുകൾ മാത്രം.
മലയാളി താരം ജോഷിത ടൂർണമെന്റിൽ ആറ് വിക്കറ്റ് പിഴുത് തിളങ്ങി.
Read More
- അംബാനിക്കും സുന്ദർ പിച്ചൈയ്ക്കും സത്യ നാദെലെയ്ക്കും ടീമുള്ള 'ദ് ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റ് എന്താണ്?
- സികെ നായിഡു ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ; തുടക്കത്തിലേ അടിപതറി കർണാടക
- Ind vs Eng 5th T20: സഞ്ജുവിന് നിർണായകം; ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടി20 നാളെ; ടീമിൽ മാറ്റം?
- കോഹ്ലിയെ വെറുതെ വിടു; ഇപ്പോൾ രഞ്ജി ട്രോഫി കളിക്കേണ്ട ആവശ്യമില്ലെന്ന് അമ്പാട്ടി റായിഡു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us