/indian-express-malayalam/media/media_files/2025/02/01/deR5Tw83FA0cSNOk5in8.jpg)
ചിത്രം: ബിസിസിഐ
ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം നാളെ (ഞായർ) മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കിയ ഇന്ത്യ അവസാന മത്സരത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയേക്കുമെന്നാണ് സൂചന. അതേസമയം, അവസാന മത്സരം ജയിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ആത്മവിശ്വാസം നേടാനാകും ഇംഗ്ലണ്ടിന്റെ ശ്രമം.
ആദ്യ നാലു ട്വന്റി20യിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് അവസാന മത്സരം നിർണായകമാണ്. 26, 5, 3, 1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ അവസാന നാലു മത്സരങ്ങളിലെ പ്രകടനം. സഞ്ജുവിനൊപ്പം നായകൻ സൂര്യകുമാര്‍ യാദവും ഫോം കണ്ടെത്താനാകാതെ വലയുകയാണ്.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി20 മത്സര സമയം
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചാം ട്വന്റി20 ഇന്ത്യൻ സമയം ഏഴ് മണിക്ക് ആരംഭിക്കും. 6.30നാണ് ടോസ്.
ഇന്ത്യ-ഇംഗ്ലണ്ട് ടി20 മത്സരം ലൈവായി എവിടെ കാണാം?
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20 മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ ലൈവായി കാണാം.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റഇ20 ലൈവ് സ്ട്രീമിങ് എവിടെ?
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20 ഹോട്സ്റ്റാർ വെബ്സൈറ്റിലൂടേയും ആപ്പിലൂടേയും കാണാം.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ:
സഞ്ജു സാംസൺ (WK), അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (c), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.
Read More
- The Hundred: അംബാനിക്ക് 60 മില്യൺ പൗണ്ടിന് ഓവല്‍ ടിമില്‍ ഓഹരി; സുന്ദർ പിച്ചൈയുടെയും സത്യ നാദെലെയുടെയും കൺസോർഷ്യം 144 മില്യൺ പൗണ്ടിന് ലോർഡ്സ് ടീം
- കോഹ്ലിയെ വെറുതെ വിടു; ഇപ്പോൾ രഞ്ജി ട്രോഫി കളിക്കേണ്ട ആവശ്യമില്ലെന്ന് അമ്പാട്ടി റായിഡു
- കോഹ്ലി..കോഹ്ലി..! ഈ ജനക്കൂട്ടം പറയും ഇന്ത്യൻ ക്രിക്കറ്റിലെ രാജാവ് ആരെന്ന്
- Kerala Blasters: 11 വർഷത്തെ കാത്തിരിപ്പ്; ചെന്നൈ കോട്ടയിൽ ചരിത്ര ജയം തൊട്ട് ബ്ലാസ്റ്റേഴ്സ്
- Ranji Trophy Match :രക്ഷകനായി സൽമാൻ; സെഞ്ചുറി; ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.