scorecardresearch

Indian Women Cricket Team: ഇന്ത്യൻ പെൺപടയ്ക്ക് അഞ്ച് കോടി; പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

കലാശപ്പോരിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 82 എന്ന ടോട്ടലിൽ ഒതുക്കി. പിന്നാലെ തൃഷയുടെ ബാറ്റിങ് മികവിൽ ഇന്ത്യൻ വനിതാ അണ്ടർ 19 ടീം അനായാസം വിജയ ലക്ഷ്യം മറികടന്നു

കലാശപ്പോരിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 82 എന്ന ടോട്ടലിൽ ഒതുക്കി. പിന്നാലെ തൃഷയുടെ ബാറ്റിങ് മികവിൽ ഇന്ത്യൻ വനിതാ അണ്ടർ 19 ടീം അനായാസം വിജയ ലക്ഷ്യം മറികടന്നു

author-image
Sports Desk
New Update
India women under 19 team win twenty20 world cup

വനിതാ അണ്ടർ 19 ലോക കിരീടം ചൂണ്ടി ഇന്ത്യൻ വനിതകൾ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

തുടരെ രണ്ടാം വട്ടവും അണ്ടർ 19 വനിതാ ട്വന്റി20 ലോക കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. മലേഷ്യയിൽ നടന്ന ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിച്ചത് ഒൻപത് വിക്കറ്റിന്. 

Advertisment

"തുടരെ രണ്ടാം വട്ടവും അണ്ടർ 19 ട്വന്റി20 ലോക കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ വനിതാ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ വലിയ നേട്ടത്തിനുള്ള ആദര സൂചകമായി കിരീടം ചൂടിയ ഇന്ത്യൻ ടീമിന് ബിസിസിഐ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു", ബിസിസിഐയുടെ പ്രസ്താവനയിൽ പറയുന്നു. 

ഇന്ത്യൻ ടീം അംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കുൾപ്പെടെയാണ് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഈ കിരീട ജയം ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു. 

Advertisment

ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ജി തൃഷയാണ് കലാശപ്പോരിലേയും ടൂർണമെന്റിലേയും താരം. 309 റൺസ് ആണ് തൃഷ സ്കോർ ചെയ്തത്. വീഴ്ത്തിയത് ഏഴ് വിക്കറ്റും. ഫൈനലിലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു. അണ്ടർ 19 ട്വന്റി20 വനിതാ ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ താരവുമായി തൃഷ മാറിയിരുന്നു. സ്കോട്ട്ലൻഡിന് എതിരെ സൂപ്പർ സിക്സ് മത്സരത്തിലാണ് തൃഷയുടെ ബാറ്റിൽ നിന്ന് മിന്നും സെഞ്ചുറി വന്നത്. 

ടൂർണമെന്റിൽ ഒരു ടീം പോലും ഇന്ത്യക്ക് വലിയ ഭീഷണി ഉയർത്തിയില്ല. സ്പിന്നർമാർ ഇന്ത്യക്കായി കരുത്ത് കാണിച്ച ടൂർണമെന്റായിരുന്നു ഇത്. വൈഷ്ണവി ശർമ 17 വിക്കറ്റഉം ആയുഷി ശുക്ല 14 വിക്കറ്റുമാണ് വീഴ്ത്തിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 82 റൺസിൽ ഇന്ത്യ ഒതുക്കിയിരുന്നു. പിന്നാലെ 33 പന്തിൽ നിന്ന് 44 റൺസ് നേടിയ തൃഷയുടെ ബാറ്റിങ് കരുത്തിൽ ഇന്ത്യ അനായാസം വിജയ ലക്ഷ്യം മറികടന്നു. 

Read More

G Trisha Women Cricket Under 19 World Cup Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: