scorecardresearch

സൂപ്പര്‍ ജയന്‍റായി സ്റ്റോയ്നിസ്; ചെപ്പോക്കിൽ തലതാഴ്ത്തി ചെന്നൈ

ചെന്നൈക്കെതിരെ ലഖ്നൗവിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയവും ചെപ്പോക്കിലെ ഏറ്റവും വലിയ റണ്‍ചേസുമാണിത്. ജയത്തോടെ ചെന്നൈയെ പിന്തള്ളി ലഖ്നൗ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 

ചെന്നൈക്കെതിരെ ലഖ്നൗവിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയവും ചെപ്പോക്കിലെ ഏറ്റവും വലിയ റണ്‍ചേസുമാണിത്. ജയത്തോടെ ചെന്നൈയെ പിന്തള്ളി ലഖ്നൗ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 

author-image
Sports Desk
New Update
Lucknow Super Giants | Marcus Stoinis

ജയത്തോടെ ചെന്നൈയെ പിന്തള്ളി ലഖ്നൗ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി (Photo: Saikat Das / Sportzpics for IPL)

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ആവേശ ജയത്തോടെ പോയിന്റ് നിലയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ലഖ്നൗവിന്റ തകർപ്പൻ ജയം. ചെന്നൈ മുന്നോട്ടുവെച്ച 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ അവസാന ഓവറുകളിൽ അവിശ്വസനീയമായ ആത്മധൈര്യമാണ് പുറത്തെടുത്തത്.

Advertisment

അവസാനം വരെ പോരാടിയ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർകസ് സ്റ്റോയ്നിസ് സെഞ്ചുറി പ്രകടനത്തോടെ ലഖ്നൗവിനെ വിജയതീരമണച്ചു. 56 പന്തില്‍ സെഞ്ചുറി നേടിയ സ്റ്റോയ്നിസ് 63 പന്തില്‍ 124 റണ്‍സുമായി പുറത്താകാതെ നിന്നു. 15 പന്തില്‍ 34 റണ്‍സെടുത്ത നിക്കോളാസ് പൂരനും, ആറ് പന്തില്‍ 17 റണ്‍സുമായി ദീപക് ഹൂഡയും ലഖ്നൗവിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ചെന്നൈക്കായി ലങ്കൻ പേസർ മതീഷ പതിരന രണ്ട് വിക്കറ്റെടുത്തു. ചെന്നൈക്കെതിരെ ലഖ്നൗവിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയവും ചെപ്പോക്കിലെ ഏറ്റവും വലിയ റണ്‍ചേസുമാണിത്. ജയത്തോടെ ചെന്നൈയെ പിന്തള്ളി ലഖ്നൗ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.

Advertisment

മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ലഖ്നൗവിനായി ആദ്യ പന്തില്‍ തന്നെ സ്റ്റോയ്നിസ് സിക്സ് അടിച്ചു. അടുത്ത പന്തില്‍ ബൗണ്ടറിയും നേടിയതോടെ ലക്ഷ്യം നാലു പന്തില്‍ ഏഴായി.

നോ ബോളായ മൂന്നാം പന്തും ബൗണ്ടറി അടിച്ച് സ്റ്റോയ്നിസ് ലഖ്നൗവിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. വീണ്ടുമെറിഞ്ഞ മൂന്നാം പന്തും ബൗണ്ടറി കടത്തി സ്റ്റോയ്നിസ് ലഖ്നൗവിനെ ലക്ഷ്യത്തിലെത്തിച്ചു.

Read More

IPL 2024 Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: