scorecardresearch

റിങ്കുവിനെ കളിയാക്കി കോഹ്ലി; വൈറൽ വീഡിയോ കാണാം

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ‌താരം വിരാട് കോഹ്‌ലിയും കൊൽക്കത്തയുടെ ഫിനിഷർ റിങ്കു സിങ്ങും തമ്മിലുള്ള രസകരമായ സംഭാഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ‌താരം വിരാട് കോഹ്‌ലിയും കൊൽക്കത്തയുടെ ഫിനിഷർ റിങ്കു സിങ്ങും തമ്മിലുള്ള രസകരമായ സംഭാഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

author-image
Sports Desk
New Update
Virat Kohli | Rinku Singh

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജിൽ ഈ വീഡിയോ പങ്കുവച്ചത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ‌താരം വിരാട് കോഹ്‌ലിയും കൊൽക്കത്തയുടെ ഫിനിഷർ റിങ്കു സിങ്ങും തമ്മിലുള്ള രസകരമായ സംഭാഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജിൽ ഈ വീഡിയോ പങ്കുവച്ചത്.

Advertisment

കൊൽക്കത്തയുമായി ബെം​ഗളൂരുവിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം വിരാട് റിങ്കു സിങ്ങിന് ഒരു ബാറ്റ് സമ്മാനമായി നൽകിയിരുന്നു. കോഹ്ലി സമ്മാനിച്ച ബാറ്റ് കേടുവന്ന വിവരം അദ്ദേഹത്തെ  നേരിട്ട് അറിയിക്കുന്നതും, ഇതിഹാസ താരം രസകരമായി നൽകുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ താരങ്ങൾ പരിശീലനം കഴിഞ്ഞ് മടങ്ങവെയാണ് ഈ സംഭവം.

വീഡിയോയിൽ ഇന്ത്യൻ യുവതാരത്തിന് ഒരു ബാറ്റ് നൽകാൻ വിരാട് വിസമ്മതിച്ചെങ്കിലും, ഞായറാഴ്ചത്തെ മത്സരത്തിന് ശേഷം കൊൽക്കത്ത താരത്തിന് കോഹ്‌ലി മറ്റൊരു ബാറ്റ് നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisment

റിങ്കു സിങ്: നിങ്ങൾ എനിക്ക് സമ്മാനിച്ച ബാറ്റ് ഒരു സ്പിന്നറിനെ നേരിടുമ്പോൾ തകർന്നുപോയി
കോഹ്‌ലി: എൻ്റെ ബാറ്റോ?
റിങ്കു സിങ്: അതെ
കോഹ്‌ലി: ഒരു സ്പിന്നറിനെതിരെ നിങ്ങൾ അത് തകർത്തോ? എവിടെയാണ് പൊട്ടിച്ചത്?
റിങ്കു സിങ്: (മധ്യഭാ​ഗം കാണിച്ചുകൊടുത്തിട്ട്) ഈ ഭാ​ഗം
കോഹ്ലി: അതിന് ഞാൻ എന്ത് ചെയ്യണം?
റിങ്കു സിങ്: ഒന്നും വേണ്ട. ഞാൻ നിങ്ങളെ അറിയിച്ചെന്നേയുള്ളൂ
കോഹ്‌ലി: കുഴപ്പമില്ല. നീ എന്നോട് പറഞ്ഞത് നന്നായി. പക്ഷേ എനിക്ക് ഈ കാര്യങ്ങൾ അറിഞ്ഞിട്ട് ഒരു കാര്യവുമില്ല.
(ഈ സമയം റിങ്കു വിരാടിൻ്റെ ബാറ്റെടുത്ത് പന്ത് തട്ടുന്നു)
കോഹ്‌ലി: ഈ ബാറ്റ് നല്ലതല്ല.
റിങ്കു സിങ്: ഇത് എനിക്ക് തരികയാണോ?
കോഹ്‌ലി: ഞാൻ ആർക്ക് തരണമെന്നാണ്?
റിങ്കു സിങ്: (വിരാടിൻ്റെ ബാറ്റ് അദ്ദേഹത്തിന് തിരികെ നൽകുന്നു) ഇത് നിങ്ങൾക്ക് തന്നെ സൂക്ഷിക്കാം
കോഹ്‌ലി: നിനക്ക് ഞാൻ മുമ്പത്തെ മത്സരത്തിൽ ഒരു ബാറ്റ് തന്നതല്ലേ? ഇപ്പോൾ അടുത്ത മത്സരത്തിൽ ഇനി വേറെ ബാറ്റ് വേണോ? നിനക്ക് ബാറ്റ് തന്ന് തന്ന് ഞാനാണ് പ്രശ്നത്തിലാവുന്നത്
കോഹ്‌ലി: ഇനി ഈ ബാറ്റ് തകർക്കരുത്. സത്യമായിട്ടും പൊട്ടിയാൽ ഞാൻ നിനക്ക് കാണിച്ചുതരാം.

Read More

Rinku Singh IPL 2024 Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: