scorecardresearch

അവസാന ഓവറിൽ 3 സിക്സർ, രണ്ട് വിക്കറ്റ്; ഇതിലും മികച്ച ത്രില്ലർ സ്വപ്നങ്ങളിൽ മാത്രം

ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒരു റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസ് വേണമെന്നിരിക്കെ ഫെർഗ്യൂസൻ ഒരു റൺസാണ് നേടിയത്.

ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒരു റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസ് വേണമെന്നിരിക്കെ ഫെർഗ്യൂസൻ ഒരു റൺസാണ് നേടിയത്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kolkata Knight Riders IPL 2024

Photo by Saikat Das / Sportzpics for IPL

ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒരു റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസ് വേണമെന്നിരിക്കെ അവസാന വിക്കറ്റിൽ ബാറ്റ് ചെയ്യാനെത്തിയത് ലോക്കി ഫെർഗ്യൂസനായിരുന്നു.

Advertisment

തൊട്ടു മുമ്പത്തെ പന്തിൽ മിച്ചെൽ സ്റ്റാർക്ക് ഫോമിലുള്ള കരൺ ശർമ്മയെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു. 7 പന്തിൽ 20 റൺസ് വാരിയ കരൺ കൊൽക്കത്തയെ വിറപ്പിച്ചാണ് കീഴടങ്ങിയത്.

IPL 2024 | RCB vs KKR

എന്നാൽ ആദ്യ റൺ പൂർത്തിയാക്കി രണ്ടാം റണ്ണിനായി ഓടിയ ഫെർഗ്യൂസനെ രമൺദീപ് സിങ്ങിന്റെ ഏറിൽ നിന്നും പന്ത് പിടിച്ചെടുത്ത് വിക്കറ്റ് കീപ്പർ ഫിലിപ് സാൾട്ട് റണ്ണൌട്ടാക്കുകയായിരുന്നു.

Advertisment

കൊൽക്കത്ത ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം തേടി ബാറ്റുവീശിയ ബെംഗളൂരുവിന് 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

KKR vs RCB, IPL 2024

അവസാന ഓവറിൽ മൂന്ന് സിക്സറുകൾ പറത്തി കർണ് ശർമ്മ ജയപ്രതീക്ഷ നൽകിയിരുന്നു. അവസാന രണ്ട് പന്തിൽ അവർക്ക് 3 റൺസ് മതിയായിരുന്നു ജയിക്കാൻ.

എന്നാൽ കർണിനെ അഞ്ചാം പന്തിൽ പുറത്താക്കി മിച്ചെൽ സ്റ്റാർക്ക് കെകെആറിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവസാന പന്തിലും ഒരു റൺസ് മാത്രം വിട്ടുനൽകി സ്റ്റാർക്ക് ടീമിന് നിർണായകമായ ജയം സമ്മാനിച്ചു.

KKR vs RCB, IPL 2024

ആന്ദ്രെ റസ്സൽ മൂന്നും ഹർഷിത് റാണ, സുനിൽ നരെയ്ൻ എന്നിവർ രണ്ടും വീതം വിക്കറ്റുകളാണ് വീഴ്ത്തിയത്. ആർസിബിക്കായി വിൽ ജാക്ക്സ് (55), രജത് പാട്ടിദാർ (52) സുയാഷ് പ്രഭുദേശായി (24), ദിനേശ് കാർത്തിക് (25), കർണ് ശർമ്മ (20) എന്നിവർ പൊരുതി നോക്കിയെങ്കിലും ജയം ഒരു റൺസ് അകലെയായി അവശേഷിച്ചു.

Phil Salt | ipl fastest fifty record

നേരത്തെ ഫിലിപ് സാൾട്ട് (48), ശ്രേയസ് അയ്യർ (50), റസ്സൽ (27), റിങ്കു സിങ് (24), രമൺദീപ് സിങ്ങ് (24) എന്നിവരുടെ മികവിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് അടിച്ചെടുത്തത്.

Read More

Kolkata Knight Riders IPL 2024 Royal Challengers Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: