/indian-express-malayalam/media/media_files/2024/11/10/Ftx93i6TwwF0dodirVg4.jpg)
India vs South Africa
india vs South Africa, Ind vs SA 2nd T20: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ ഉജ്ജ്വല വിജയത്തിനു ശേഷം, സൂര്യകുമാർ യാദവും സംഘവും സെൻ്റ് ജോർജ്ജ് പാർക്കിൽ 2-0 ന്റെ അപരാജിത ലീഡിനായുള്ള ശ്രമത്തിലാണ്. ഞായറാഴ്ച രാത്രി 7.30 മുതലാണ് മത്സരം. മലയാളി താരം സഞ്ജു സാസംണിലാണ് എല്ലാ കണ്ണുകളും.
തുടർച്ചയായി രണ്ടു ടി20 മത്സരങ്ങളിലും സെഞ്ചുറിനേടിയ സഞ്ജുവിന് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രം സൃഷ്ടിക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മൂന്നാം മത്സരത്തിലും സെഞ്ചുറിനേടാനായാൽ സഞ്ജു സാസൺ എന്ന പേര് ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇടംപിടിക്കും.
📍 Gqeberha #TeamIndia | #SAvINDpic.twitter.com/kEgSvbu6Ql
— BCCI (@BCCI) November 9, 2024
മിന്നും ഫോമിലുള്ള സഞ്ജുവിന്റെ സെഞ്ചുറി കരുത്തിലാണ് അവസാന മത്സരത്തിൽ ഇന്ത്യ മികച്ച വിജയം നേടിയത്. 50 പന്തിൽ പത്തു സിക്സും ഏഴും ഫോറും ഉൾപ്പെടെയാണ് സഞ്ജുവിന്റെ 107 റൺസ് പ്രകടനം. 61 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ടീം ഇന്ത്യ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്.
അതേസമയം, ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. ഓൾറൗണ്ടർ രമൺദീപ് സിങ് അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചന. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടച്ചതിനാൽ, ഒരു അധിക സീം ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഇന്ത്യ തയ്യാറായേക്കാം. അങ്ങനെയെങ്കിൽ, ആദ്യ മത്സരത്തിൽ തിളങ്ങിയ രവി ബിഷ്‌ണോയിക്ക് വഴിമാറേണ്ടി വന്നേക്കാം. ദക്ഷിണാഫ്രിക്കൻ ടീമിൽ രണ്ടു മാറ്റമുണ്ടാകുമെന്നാണ് വിവരം.
ഇന്ത്യ, സാധ്യത ടിം
സഞ്ജു സാംസൺ (WK), അഭിഷേക് ശർമ , സൂര്യകുമാർ യാദവ് (c), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സർ പട്ടേൽ, രമൺദീപ് സിങ്, അർഷ്ദീപ് സിങ്, അവേഷ് ഖാൻ , വരുൺ ചക്രവർത്തി
ദക്ഷിണാഫ്രിക്ക, സാധ്യത ടിം
റയാൻ റിക്കൽടൺ, റീസ ഹെൻഡ്രിക്‌സ്, എയ്ഡൻ മാർക്രം (c), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഹെൻറിച്ച് ക്ലാസൻ (WK), ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ആൻഡിൽ സിമെലൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, ഒട്ട്‌നീൽ ബാർട്ട്‌മാൻ
Read More
- 'ആഫ്രിക്കൻ പൂരം' തിരികൊളുത്തി സഞ്ജു സാംസൺ; ടി20യിൽ തുടർച്ചയായി സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യക്കാരൻ
- രഞ്ജി ട്രോഫി: സച്ചിന് ബേബിക്കും സല്മാന് നിസാറിനും അര്‍ധ സെഞ്ചുറി; കേരളത്തിന് ലീഡ്
- ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 20 പേരുടെ പട്ടികയിൽ നിന്ന് രോഹിത്തും കോഹ്ലിയും പുറത്ത്
- India vs South Africa: "സഞ്ജു ഷോ" ഇനി ദക്ഷിണാഫ്രിക്കയിൽ; മത്സരം എവിടെ എപ്പോൾ
- തലതാഴ്ത്തി ടീം ഇന്ത്യ; ചരിത്രനേട്ടവുമായി കീവീസ്
- വാങ്കഡെയിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരുകാര്യം പ്രധാനം: ശുഭ്മാൻ ഗിൽ
- ആ ഇന്ത്യൻ താരങ്ങൾക്ക് പാക്കിസ്ഥാനിലും ആരാധകർ: വസീം അക്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.