scorecardresearch

IND vs AUS: പരിശീലനത്തിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്ക്; ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം നഷ്ടപ്പെട്ടേക്കാം

പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം ഗില്ലിന് നഷ്ടപ്പെട്ടിരുന്നു

പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം ഗില്ലിന് നഷ്ടപ്പെട്ടിരുന്നു

author-image
Sports Desk
New Update
Shubhman gill India vs England

ചിത്രം: എക്സ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ഇന്ത്യൻ താരങ്ങൾ പരിക്കു പേടിയിൽ. പെർത്തിൽ നടന്ന പരിശീലന മത്സരത്തിനിടെ ഇന്ത്യൻ താരം ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതായാണ് വിവരം. ഫീൽഡ് ചെയ്യുന്നതിനിടെ താരത്തിന്റെ തള്ളവിരലിനാണ് പരിക്കേറ്റത്.

Advertisment

ഇന്ത്യയുടെ രണ്ടാം ദിവസ പരീശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സ്ലിപ്പിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് വിരലിന് പരിക്കു പറ്റിയത്. നേരത്ത കഴുത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ഗില്ലിന് നഷ്ടപ്പെട്ടിരുന്നു. 

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിക്കും കെ.എൽ രാഹുലിനും പരിക്കേറ്റിരുന്നു. കോഹ്ലി സ്‌കാനിങ്ങിനു വിധേയനായതായി ഓസ്‌ട്രേലിയൻ ദിനപത്രമായ സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു.

പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൈമുട്ടിലിടിച്ചതിനെ തുടര്‍ന്നാണ് കെ. എൽ രാഹുലിന് പരിക്കേറ്റത്. ഇതോടെ താരം പരിശീലനം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു. പന്ത് തട്ടിയ ശേഷം ടീം ഫിസിയോയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് രാഹുല്‍ ഗ്രൗണ്ട് വിട്ടത്. 

Advertisment

ന്യൂസിലൻഡിനെതിരായ വൈറ്റ്‌വാഷ്, ഇന്ത്യൻ ടീമിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ ടീമിനൊപ്പം ഉണ്ടാകില്ലെന്ന സൂചനകളും സമ്മർദ്ദം ഇരട്ടിപ്പിക്കുന്നു. ഇതിനു പുറമെയാണ് താരങ്ങൾക്ക് പരിക്കേറ്റെന്ന വാർത്തകളും വരുന്നത്. പരിക്ക് ഗൗരവമുള്ളതായിരിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read More

Indian Cricket Team Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: