/indian-express-malayalam/media/media_files/2025/01/31/8jfZumXkPAcWveoO4bPK.jpg)
രോഹിത് ശർമ, ബാബർ അസം: (ഫോട്ടോ: എക്സ്)
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് ഇന്ന് മുതൽ ലഭ്യമാകും. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ടിക്കറ്റ് ആണ് ഇന്ന് മുതൽ ആരാധകർക്ക് ഓൺലൈൻ വഴി സ്വന്തമാക്കാനാവുക. ഇതിൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റും ഉൾപ്പെടുന്നു.
പാക്കിസ്ഥാൻ ആണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ വേദി. എന്നാൽ പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യ തയ്യാറാവാതിരുന്നതിനെ തുടർന്ന് ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ഒരു സെമി ഫൈനൽ മത്സരവും ദുബായിലായിരിക്കും. ഇന്ത്യ ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ എത്തുകയാണ് എങ്കിൽ ഫൈനലും ദുബായിലായിരിക്കും.
ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് എങ്ങനെ വാങ്ങാം
ഫെബ്രുവരി മൂന്നിനാണ് ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ഐസിസി ആരംഭിച്ചത്. ഗൾഫ് സ്റ്റാൻഡേർഡ് ടൈം 16:00 മുതൽ ടിക്കറ്റുകൾ ഐസിസിയുടെ ഓൺലൈൻ സൈറ്റിൽ ലഭ്യമായി തുടങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം 5.30 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക
ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ജനറൽ സ്റ്റാൻഡിലെ ടിക്കറ്റിന്റെ വില 2900 രൂപയാണ് (125 ദിർഹം).
ഇന്ത്യാ-പാക്കിസ്ഥാൻ ടിക്കറ്റ് വിറ്റുപോവുക ചൂടപ്പം പോലെ
കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. പാക്കിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് 26 നഗരങ്ങളിലായി 108 ടിസിഎസ് കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാണ്.
ദുബായിൽ നടക്കുന്ന ആദ്യ സെമി ഫൈനൽ കഴിഞ്ഞതിന് ശേഷമായിരിക്കും ചാംപ്യൻസ് ട്രോഫി ഫൈനലിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. രണ്ടാഴ്ചയായി നടക്കുന്ന ചാംപ്യൻഷിപ്പിൽ ടോപ് എട്ട് ടീമുകൾ 15 മത്സരങ്ങളാണ് കളിക്കുന്നത്. 19 ദിവസത്തിലാണ് ഈ 15 മത്സരങ്ങൾ വരുന്നത്. മാർച്ച് നാലിനാണ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെമി ഫൈനൽ. മാർച്ച് അഞ്ചിന് രണ്ടാം സെമി ഫൈനൽ നടക്കും. മാർച്ച് ഒൻപതിനാണ് ഫൈനൽ.
ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരം. ഫെബ്രുവരി 20ന് ബംഗ്ലാദേശിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. പിന്നാലെ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ന്യൂസിലൻഡിനേയും നേരിടും.
ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്കെത്തി മിനിറ്റുകൾക്കുള്ളിൽ വിറ്റുതീരുമെന്ന് ഉറപ്പാണ്. ഈ മത്സരത്തിന്റെ ടിക്കറ്റിന്റെ റിസെയിൽ മൂല്യവും കുത്തനെ ഉയരും എന്നാണ് കണക്കാക്കുന്നത്. ആരാധകർ എത്ര വില കൊടുത്തും ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാൻ ശ്രമിക്കും.
Read More
- അംബാനിക്കും സുന്ദർ പിച്ചൈയ്ക്കും സത്യ നാദെലെയ്ക്കും ടീമുള്ള 'ദ് ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റ് എന്താണ്?
- india Vs England Twenty20: 97 റൺസിന് ഇംഗ്ലണ്ട് പുറത്ത്; ഇന്ത്യക്ക് കൂറ്റൻ ജയം
- Indian Women Cricket Team: ഇന്ത്യൻ പെൺപടയ്ക്ക് അഞ്ച് കോടി; പാരിതോഷികം
- പ്രഖ്യാപിച്ച് ബിസിസിഐ
- Abhishek Sharma Century: വാങ്കഡേയിൽ 'അഭിഷേക് ഷോ'; 37 പന്തിൽ സെഞ്ചുറി
- India Vs England Twenty20: വീണ്ടും നിരാശപ്പെടുത്തി സഞ്ജു; അഞ്ചാം വട്ടവും വീണത് ഷോർട്ട് പിച്ച് പന്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us