scorecardresearch

സാനിയയുമായി പിരിഞ്ഞു; നടി സന ജാവേദിനെ ജീവിതപങ്കാളിയാക്കി ഷൊയ്ബ് മാലിക്

ടെന്നീസ് താരം സാനിയ മിർസയുമായി വേർപിരിഞ്ഞെന്ന  അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഷൊയ്ബ് സനയുമായുള്ള വിവാഹചിത്രങ്ങൾ പങ്കുവച്ചത്

ടെന്നീസ് താരം സാനിയ മിർസയുമായി വേർപിരിഞ്ഞെന്ന  അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഷൊയ്ബ് സനയുമായുള്ള വിവാഹചിത്രങ്ങൾ പങ്കുവച്ചത്

author-image
Sports Desk
New Update
Shoaib Malik

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായി വേർപിരിഞ്ഞെന്ന  അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായിരിക്കുകയാണ്. പാക്കിസ്ഥാനി നടി സന ജാവേദ് ആണ് വധു. വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ ഷൊയ്ബ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു. സന ജാവേദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ബയോയിൽ പേര് മാറ്റി,  സന ഷോയിബ് മാലിക് എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. 

Advertisment

ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് മുൻപു തന്നെ ഗോസിപ്പുകൾ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സനയുടെ ജന്മദിനത്തിൽ ഷൊയ്ബ് സനയ്ക്ക് ആശംസകൾ നേർന്നതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. 

2010ല്‍ വിവാഹിതരായ സാനിയയും ഷൊയ്ബും തമ്മിലുള്ള അസ്വാരസ്യങ്ങൾ  2022 മുതൽ തന്നെ  വാർത്തകളിൽ ഇടംപിടിച്ചിരുന്നെങ്കിലും ഇരുവരും സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറച്ചിലുകളൊന്നും നടത്തിയിരുന്നില്ല. 2023 ഫെബ്രുവരിയിലാണ് നീണ്ട 20 വര്‍ഷക്കാലത്തെ ടെന്നീസ് കരിയര്‍ സാനിയ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പല പോസ്റ്റുകളും വേര്‍പിരിയലിന്റെ സൂചന നല്‍കുന്നതായിരുന്നു. 

Advertisment

Shoaib Malik Sana Javed wedding

ബുധനാഴ്ച സാനിയ മിർസ  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നിഗൂഢമായ പോസ്റ്റും ഷോയിബ് മാലിക്കുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കാൻ കാരണമായിരുന്നു. 

"വിവാഹം കഠിനമാണ്, വിവാഹമോചനവും. നിങ്ങളുടേത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അതെപ്പോഴും കഠിനമാണ്. എന്നാല്‍ നമുക്ക് എന്ത് വേണമെന്ന് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വിവേകത്തോടെ തിരഞ്ഞെടുക്കാം," ഇങ്ങനെയാണ് സാനിയയുടെ സ്‌റ്റോറി അവസാനിക്കുന്നത്.

ഷൊയ്ബ് മാലിക്കും സാനിയ മിർസയും 2010ൽ ഹൈദരാബാദിൽ വച്ച ചടങ്ങിലാണ് വിവാഹിതയായത്. പിന്നീട് പാകിസ്ഥാനിലെ സിയാൽകോട്ടിൽ വാലിമ ചടങ്ങും നടന്നിരുന്നു. ഇരുവർക്കും ഇസാൻ എന്നൊരു മകനുണ്ട്. 2018ലായിരുന്നു ഇസാന്റെ ജനനം. 

Read More

Sania Mirza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: