scorecardresearch

കല്യാണത്തലേന്ന് ക്രഷിന്റെ ആശംസ തേടിയെത്തിയപ്പോൾ; വീഡിയോ

വിവാഹത്തലേന്ന് തന്നെ തേടിയെത്തിയ ക്രഷിന്റെ ആശംസ ആ ദിവസത്തെ കൂടുതൽ സ്പെഷലാക്കി എന്നാണ് നടി കുറിക്കുന്നത്

വിവാഹത്തലേന്ന് തന്നെ തേടിയെത്തിയ ക്രഷിന്റെ ആശംസ ആ ദിവസത്തെ കൂടുതൽ സ്പെഷലാക്കി എന്നാണ് നടി കുറിക്കുന്നത്

author-image
Entertainment Desk
New Update
Priyanka Chopra

വിവാഹത്തിന്റെ ആറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് നടി ഭാവനയും കന്നഡ നിർമാതാവും ബിസിനസുകാരനുമായ നവീനും. 2018 ജനുവരി 22നാണ്  അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഭാവനയും നവീനും വിവാഹിതരായത്.

Advertisment

വിവാഹത്തോട് അനുബന്ധിച്ചുള്ള തന്റെ പ്രിയപ്പെട്ടൊരു ഓർമ പങ്കുവയ്ക്കുകയാണ് ഭാവന ഇപ്പോൾ. മെഹന്ദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഭാവന പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരികളെയും വീഡിയോയിൽ കാണാം.  മെഹന്ദി ആഘോഷങ്ങൾക്കിടയിൽ തന്നെ തേടി എത്തിയ സർപ്രൈസ് ആശംസയെ കുറിച്ചും ഭാവന പോസ്റ്റിൽ പറയുന്നുണ്ട്. തന്റെ വുമൺ ക്രഷായ പ്രിയങ്ക ചോപ്രയുടെ ആശംസ ആ ദിവസത്തെ കൂടുതൽ സ്പെഷലാക്കി എന്നാണ് ഭാവന കുറിക്കുന്നത്. പ്രിയങ്കയുടെ ആശംസ വീഡിയോയും ഭാവന പങ്കുവച്ചിട്ടുണ്ട്.

മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് ഭാവന. ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് ഭാവന തിരിച്ചെത്തിയ ചിത്രമായിരുന്നു ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ . തുടർന്ന് 'റാണി' എന്ന ചിത്രത്തിലും ഭാവന അഭിനയിച്ചു. പിങ്ക് നോട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് ഭാവന ഇപ്പോൾ. 

Advertisment

Read More 

Priyanka Chopra Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: