/indian-express-malayalam/media/media_files/2025/02/14/0XC4CrJzM1uqttKqeNlH.jpg)
ചിത്രം: എക്സ്/ഷാഹിദ് അഫ്രീദി
പാക്കിസ്ഥാനിലും യുഎഇയിലുമായി ഫെബ്രുവരി 19ന് ആരംഭിക്കുന്ന പുരുഷ ചാമ്പ്യൻസ് ട്രോഫിയുടെ സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 2017ൽ നടന്ന അവസാന പതിപ്പിനേക്കാൾ, 53 ശതമാനം വർധനവാണ് സമ്മാനത്തുകയിൽ വരുത്തിയിരിക്കുന്നത്.
59.9 കോടി രൂപയാണ് ($6.9 മില്യൺ) ആകെ സമ്മാനത്തുകയായി നൽകുന്നത്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ, വിജയികൾക്ക് 19.50 കോടി രൂപ (2.24 മില്യൺ ഡോളർ) സമ്മാനമായി ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 9.72 കോടി രൂപയും (1.12 മില്യൺ ഡോളർ), സെമിഫൈനലിൽ പുറത്താകുന്നവർക്ക് 4.86 കോടി രൂപ (560,000 ഡോളർ) വീതവും നൽകും.
ഓരോ ഗ്രൂപ്പ് മത്സരങ്ങളിലും വിജയകൾക്ക് 29.50 ലക്ഷം വീതം ലഭിക്കും. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഫിനിഷു ചെയ്യുന്ന ടീമുകൾക്ക്ക്ക് 3.04 കോടി രൂപ വീതം ലഭിക്കും. ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തുന്ന ടീമുകൾക്ക് 1.21 കോടി രൂപ വീതം ലഭിക്കും. ഇതിനുപുറമെ, ചാമ്പ്യൻസ് ട്രോഫിയിൽ മത്സരിക്കുന്ന എട്ടു ടീമുകൾക്കും 1.08 കോടി രൂപ വീതവും നൽകും.
സാമ്പത്തിക പ്രോത്സാഹനത്തിനപ്പുറം, ഈ ടൂർണമെന്റ് വാശിയേറിയ മത്സരങ്ങൾ കാഴ്ചവയ്ക്കുമെന്നും, ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുകയും ഭാവി തലമുറകൾക്കായി ക്രിക്കറ്റിന്റെ വളർച്ചയും സുസ്ഥിരതയും നിർണായക പങ്ക് വഹിക്കുകയും ചെയ്യുമെന്ന്, സമ്മാനത്തുക പ്രഖ്യാപനത്തിനു പിന്നാലെ ഐസിസി ചെയർമാൻ ജയ് ഷാ പറഞ്ഞു.
Read More
- വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ആര്സിബി- ഗുജറാത്ത് ആദ്യ പോരാട്ടം; മത്സരം എവിടെ എപ്പോൾ കാണാം?
- Royal Challengers Banglore: എന്തുകൊണ്ട് കോഹ്ലിയെ ആർസിബി ക്യാപ്റ്റനാക്കിയില്ല? കാരണം
- സെമിയിലും തകർത്ത് കളിക്കും; ഫൈനലിൽ എത്തണം: സച്ചിൻ ബേബി
- Virat Kohli: ഔട്ട് വിളിക്കാതെ അംപയർ; ഇവിടെ ഹൃദയം കീഴടക്കി കോഹ്ലി
- india Vs England ODI: തലതാഴ്ത്തി ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങാം; പരമ്പര തൂത്തുവാരി ഇന്ത്യ
- India Vs Pakistan ODI: 'ഇത് സ്കൂൾ ക്രിക്കറ്റ് അല്ല'; ഡിആർഎസിൽ മണ്ടത്തരം; പരിഹസിച്ച് ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us