/indian-express-malayalam/media/media_files/2025/02/14/x7DmHAdrW0N3UpUHIPcV.jpg)
ചിത്രം: എക്സ്
വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ജയന്റ്സും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് ഏഴരയ്ക്ക് വഡോദരയിലാണ് മത്സരം തുടങ്ങുക. വഡോദര, ലഖ്‌നൗ, മുംബൈ, ബെംഗളൂരു എന്നിങ്ങനെ നാലു നഗരങ്ങളിലാണ് ഇത്തവണ വനിതാ പ്രീമിയർ ലീഗ് നടക്കുക.
അഞ്ചു ടീമുകളാണ് വനിതാ പ്രീമിയർ ലീഗ് മൂന്നാം പതിപ്പിൽ ഏറ്റുമുട്ടുന്നത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നിവയാണ് ടീമുകൾ. മുംബൈയിൽ മാർച്ച് 15നാണ് ഫൈനൻ. ആകെ 22 മത്സരങ്ങളാണ് ഈ സീസിണിൽ ഉള്ളത്.
അതേസമയം, ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്ത സോഫി ഡിവൈൻ, സോഫി മെലിനോക്സ് പരിക്കേറ്റ ആശ ശോഭന, കേറ്റ് ക്രോസ് എന്നിവർ ഇല്ലാതെയാണ് ഇത്തവണ റോയൽ ചലഞ്ചേഴ്സ് ഇറങ്ങുന്നത്. പരിക്കിൽ നിന്ന് മോചിതരായിക്കൊണ്ടിരിക്കുന്ന എല്ലിസ് പെറി, ശ്രേയങ്ക പാട്ടീൽ എന്നിവരുടെ ഫിറ്റ്നസും സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ടീമിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആഷ്‌ലി ഗാർഡ്‌നറിന്റെ ക്യാപ്റ്റൻസിയിലാണ് ഗുജറാത്ത് ജയന്റ്സ് ഇന്നിറങ്ങുക. കഴിഞ്ഞ രണ്ടു സീസണുകളിലും ടീം അവസാന സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തതോടെ, ഓസ്‌ട്രേലിയൻ താരം ബെത്ത് മൂണിയിൽ നിന്ന് നായികാ സ്ഥാനം ആഷ്ലിക്ക് ലഭിക്കുകയായിരുന്നു. പുതിയതായി ടീമിലെത്തിയ ഡിയാൻഡ്ര ഡോട്ടിൻ, യുവ ബാറ്റർ സിമ്രാൻ ഷെയ്ഖ്, ഫാസ്റ്റ് ബൗളർ ഡാനിയേൽ ഗിബ്‌സൺ എന്നിവർ ഉൾപ്പെടെ മികച്ച ടീമിനെയാണ് ഇത്തവൻ ഗൂജറാത്ത് ഇറക്കുന്നത്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു- ഗുജറാത്ത് ജയന്റ്സ് മത്സരം എവിടെ കാണാം?
ഗുജറാത്ത് ജയന്റ്‌സ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതാ പ്രീമിയർ ലീഗ് (WPL) 2025 മത്സരം സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. മത്സരത്തിന്റെ തത്സമയ സ്ട്രീമിങ് ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.
Read More
- Royal Challengers Banglore: എന്തുകൊണ്ട് കോഹ്ലിയെ ആർസിബി ക്യാപ്റ്റനാക്കിയില്ല? കാരണം
- സെമിയിലും തകർത്ത് കളിക്കും; ഫൈനലിൽ എത്തണം: സച്ചിൻ ബേബി
- Virat Kohli: ഔട്ട് വിളിക്കാതെ അംപയർ; ഇവിടെ ഹൃദയം കീഴടക്കി കോഹ്ലി
- indiaVs England ODI: തലതാഴ്ത്തി ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങാം; പരമ്പര തൂത്തുവാരി ഇന്ത്യ
- India Vs Pakistan ODI: 'ഇത് സ്കൂൾ ക്രിക്കറ്റ് അല്ല'; ഡിആർഎസിൽ മണ്ടത്തരം; പരിഹസിച്ച് ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.