/indian-express-malayalam/media/media_files/BB7IGrVWl3ik03dwSwX3.jpg)
വിരാട് കോഹ്ലി(ഫയൽ ഫോട്ടോ)
ഐപിഎൽ ആവേശത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ലോകം ചുരുങ്ങാൻ ഇനി ഒരു മാസം കൂടി മാത്രമാണ് ഉള്ളത്. 18ാം ഐപിഎൽ സീസണിൽ കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുന്നത് പുതിയ ക്യാപ്റ്റന് കീഴിലാണ്. സസ്പെൻസുകൾക്കൊടുവിൽ രജത് പാടിദാറിനെ ക്യാപ്റ്റനായി ആർസിബി പ്രഖ്യാപിച്ചു. എന്തുകൊണ്ട് കോഹ്ലിയെ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കോഹ്ലി തിരിച്ചെത്തും എന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. പ്രത്യേകിച്ച് 21 കോടി രൂപയ്ക്ക് കോഹ്ലിയെ ആർസിബി ടീമിൽ നിലനിർത്തുക കൂടി ചെയതോടെ. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ല എന്ന നിലപാടിൽ കോഹ്ലി ഉറച്ച് നിന്നതായാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്.
ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിച്ച് ഫ്രാഞ്ചൈസി വൃത്തങ്ങൾ കോഹ്ലിയുമായി ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഫ്രാഞ്ചൈസിയുടെ നിർബന്ധത്തിന് വഴങ്ങാൻ കോഹ്ലി തയ്യാറായില്ല. ഇതോടെ മറ്റൊരു താരത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ആർസിബി തീരുമാനിച്ചു.
2011 മുതൽ 2021 വരെ ആർസിബിയെ നയിച്ചത് കോഹ്ലിയായിരുന്നു. എന്നാൽ കിരീടത്തിലേക്ക് ടീമിനെ എത്തിക്കാൻ കോഹ്ലിക്ക് സാധിച്ചില്ല. ഇതോടെ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ഡുപ്ലസിസ് ആണ് കോഹ്ലിയിൽ നിന്ന് ആർസിബിയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ഡുപ്ലസിസിക്ക് കളിക്കാനാവാതിരുന്ന ഏതാനും മത്സരങ്ങളിൽ കോഹ്ലി ടീമിനെ നയിച്ചിരുന്നു.
വരുന്ന ഐപിഎൽ സീസണിൽ തന്റെ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും കൂടുതൽ സ്വതന്ത്രമായി കളിക്കാനുമാണ് കോഹ്ലി ലക്ഷ്യമിടുന്നത്. 11 കോടി രൂപയ്ക്ക് ആർസിബി ടീമിൽ നിലനിർത്തിയ രജത്തിനെയാണ് ഫ്രാഞ്ചൈസി ഇപ്പോൾ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുൻപ് രജത് ഐപിഎൽ ടീമിന്റെ ക്യാപ്റ്റനായിട്ടില്ല. എന്നാൽ മധ്യപ്രദേശിനെ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഫൈനലിലേക്ക് നയിക്കാൻ രജത്തിന് സാധിച്ചിരുന്നു.
ആർസിബിയുടെ ക്യാപ്റ്റൻസിയിലേക്ക് എത്തിയ രജത്തിന് അഭിനന്ദനവുമായി കോഹ്ലിയും എത്തി. "രജത്തിന് എന്റെ അഭിനന്ദനങ്ങൾ. നിന്നെയോർത്ത് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നീ നേടിയെടുത്തതാണ് ഇത്. നിന്റെ വളർച്ച എങ്ങനെയെന്ന് ഞാൻ കണ്ടതാണ്, മധ്യപ്രദേശ് ടീമിനെ രജത് നയിച്ച ശൈലി കണ്ടതാണ്. രജത്തിന് എല്ലാ പിന്തുണയും നൽകാൻ എല്ലാ ആരാധകരോടും ഞാൻ ആവശ്യപ്പെടുകയാണ്. എല്ലാ ആശംസകളും," കോഹ്ലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു..
Read More
- സെമിയിലും തകർത്ത് കളിക്കും; ഫൈനലിൽ എത്തണം: സച്ചിൻ ബേബി
- Virat Kohli: ഔട്ട് വിളിക്കാതെ അംപയർ; ഇവിടെ ഹൃദയം കീഴടക്കി കോഹ്ലി
- india Vs England ODI: തലതാഴ്ത്തി ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങാം; പരമ്പര തൂത്തുവാരി ഇന്ത്യ
- India Vs Pakistan ODI: 'ഇത് സ്കൂൾ ക്രിക്കറ്റ് അല്ല'; ഡിആർഎസിൽ മണ്ടത്തരം; പരിഹസിച്ച് ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.