/indian-express-malayalam/media/media_files/2025/02/12/vcHeZScRmhDGuBsGo1VO.jpg)
ഇംഗ്ലണ്ടിനെതിരെ കോഹ്ലിയുടെ ബാറ്റിങ് Photograph: (സ്ക്രീൻഷോട്ട്)
ഫോമിലേക്ക് തിരികെ എത്തുന്നതിന്റെ സൂചന നൽകിയാണ് അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വിരാട് കോഹ്ലി ബാറ്റ് വീശിയത്. രോഹിത് ശർമ തുടക്കത്തിൽ തന്നെ മടങ്ങിയതിന്റെ ആഘാതത്തിൽ നിൽക്കുമ്പോൾ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് കോഹ്ലി സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. അർധ ശതകം പിന്നിട്ടതിന് പിന്നാലെ ആദിൽ റാഷിദിന്റെ പന്തിലാണ് കോഹ്ലി പുറത്തായത്. എന്നാൽ അവിടേയും കോഹ്ലി കയ്യടി നേടുന്നു.
ഇന്ത്യൻ ഇന്നിങ്സിലെ 19ാം ഓവറിലെ അവസാനത്തെ ഡെലിവറി. ഒരിക്കൽ കൂടി ആദിൽ റാഷിദിന് മുൻപിൽ വിക്കറ്റ് സമ്മാനിച്ച് കോഹ്ലി മടങ്ങുമ്പോൾ താരം സ്കോർ ചെയ്തത് 55 പന്തിൽ നിന്ന് 52 റൺസ്. എന്നാൽ ആദിൽ റാഷിദിന്റെ പന്തിൽ ഔട്ട്സൈഡ് എഡ്ജ് ആയതിന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറും ബോളറും ആദ്യം അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് വിളിച്ചിരുന്നില്ല.
ഈ സമയം റിവ്യു എടുക്കാനായി ഫിൽ സോൾട്ട് ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴേക്കും കോഹ്ലി ക്രീസ് വിട്ട് നടത്തം ആരംഭിച്ചിരുന്നു. പന്ത് തന്റെ ബാറ്റിലുരസി എന്ന് കോഹ്ലിക്ക് വ്യക്തമായിരുന്നു എന്നതിനാലാണ് അംപയർ ഔട്ട് വിളിക്കാൻ തയ്യാറാവാതിരുന്നിട്ടും കോഹ്ലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. കോഹ്ലി ക്രീസ് വിട്ട് പോകുന്നത് കണ്ട് അംപയർ ഔട്ട് വിളിച്ചു.
കോഹ്ലിയുടെ ഈ പ്രവർത്തി സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ കയ്യടി നേടി കഴിഞ്ഞു. ആദ്യ ഏകദിനത്തിൽ കാൽമുട്ടിലെ നീരിനെ തുടർന്ന് കോഹ്ലിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം ഏകദിനത്തിൽ സ്കോർ ഉയർത്താനാവാതെ ആദിൽ റാഷിദിന്റെ പന്തിൽ കോഹ്ലി മടങ്ങി. എന്നാൽ മൂന്നാം ഏകദിനത്തിലേക്ക് വന്നപ്പോൾ തന്റെ ഏകദിന കരിയറിലെ 73ാം അർധ ശതകത്തിലേക്കാണ് കോഹ്ലി എത്തിയത്. ചാംപ്യൻസ് ട്രോഫിക്ക് മുൻപ് കോഹ്ലി ഫോം വീണ്ടെടുക്കുന്നു എന്നത് ആരാധകർക്കും ആശ്വാസമാവുന്നു.
Read More
- രഞ്ജി ട്രോഫി; കേരളത്തിന് കടക്കാൻ വലിയ കടമ്പ; ക്വാർട്ടർ ഫൈനല് ആവേശകരമായ അന്ത്യത്തിലേക്ക്
- ആഘോഷത്തിന് അതിരു നിശ്ചയിക്കുമ്പോൾ നഷ്ടമാകുന്ന ഫുട്ബോൾ
- 'നീ എന്നെ ശപിക്കുന്നുണ്ടാവും'; അന്ന് രോഹിത് പറഞ്ഞു; പന്തിനെ കാത്തിരിക്കുന്നതും സഞ്ജുവിന് സംഭവിച്ചത്?
- കളിക്കും മുൻപേ ബ്ലാസ്റ്റേഴ്സ് തോറ്റോ? മോഹൻ ബഗാന് മുൻപിൽ പേടിച്ചരണ്ട മഞ്ഞപ്പട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.