/indian-express-malayalam/media/media_files/2025/02/12/pwzJBMWNEYMRrqxPcamC.jpg)
ടോം ബാന്റൺ, ഗാവസ്കർ : (ഇൻസ്റ്റഗ്രാം)
അഹമ്മദാബാദിലും ഇംഗ്ലണ്ട് നാണംകെട്ട് വീണതിന് ഇടയിൽ ഇംഗ്ലീഷ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. ഇംഗ്ലണ്ട് ബാറ്റർ ടോം ബാന്റൺ ഡിആർഎസ് എടുത്തത് ചൂണ്ടിയാണ് ഗാവസ്കറുടെ പരിഹാസം ഉയർന്നത്. ഇത് സ്കൂൾ ക്രിക്കറ്റ് അല്ല എന്നാണ് ഇംഗ്ലണ്ട് ബാറ്ററെ ഗാവസ്കർ ഓർമിപ്പിക്കുന്നത്.
മൂന്നാം ഏകദിനത്തിൽ കുൽദീപ് യാദവ് ആണ് ടോം ബാന്റണിന്റെ വിക്കറ്റ് വീഴ്ത്തിയത്. കുൽദീപിന്റെ ഡെലിവറി ടോം ബാന്റണിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്റെ കൈകളിലേക്ക് എത്തി. അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ ഇംഗ്ലീഷ് താരം റിവ്യു എടുത്തു.
പന്ത് ബാറ്റിലുരസുന്നു എന്ന് വ്യക്തമായതോടെ തേർഡ് അംപയറും ഔട്ട് വിളിച്ചു. പന്ത് ബാറ്റിലുരസുന്നത് എങ്ങനെയാണ് ബാറ്റർക്ക് അറിയാതെ പോകുന്നത് എന്നാണ് ഗാവസ്കർ കമന്ററി ബോക്സിലിരുന്ന് ചോദിച്ചത്. "ഇത് രാജ്യാന്തര ക്രിക്കറ്റ് ആണ്. അറിയാതെ പോകാനും സംശയം തോന്നാനും ഇത് സ്കൂൾ ക്രിക്കറ്റ് അല്ല," ടോം ബാന്റണിന്റെ റിവ്യുവിനെ വിമർശിച്ച് ഗാവസ്കർ പറഞ്ഞു.
41 പന്തിൽ നിന്ന് 38 റൺസ് എടുത്താണ് ടോം ബാന്റൺ മടങ്ങിയത്. നാല് ഫോറും രണ്ട് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു. 357 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഒരു ബാറ്റർക്കും സ്കോർ ഉയർത്താൻ സാധിച്ചില്ല. അർഷ്ദീപും ഹർഷിദ് റാണയും ഹർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടൺ സുന്ദറും അക്ഷർ പട്ടേലു കുൽദീപ് യാദവും ഒരു വിക്കറ്റ് വീതവും പിഴുതു.
- രഞ്ജി ട്രോഫി; കേരളത്തിന് കടക്കാൻ വലിയ കടമ്പ; ക്വാർട്ടർ ഫൈനല് ആവേശകരമായ അന്ത്യത്തിലേക്ക്
- ആഘോഷത്തിന് അതിരു നിശ്ചയിക്കുമ്പോൾ നഷ്ടമാകുന്ന ഫുട്ബോൾ
- 'നീ എന്നെ ശപിക്കുന്നുണ്ടാവും'; അന്ന് രോഹിത് പറഞ്ഞു; പന്തിനെ കാത്തിരിക്കുന്നതും സഞ്ജുവിന് സംഭവിച്ചത്?
- കളിക്കും മുൻപേ ബ്ലാസ്റ്റേഴ്സ് തോറ്റോ? മോഹൻ ബഗാന് മുൻപിൽ പേടിച്ചരണ്ട മഞ്ഞപ്പട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.