/indian-express-malayalam/media/media_files/2025/02/03/CesshwKOWwCmwMLqNTlg.jpg)
മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ആഴ്സണൽ: (ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 5-1ന് തകർത്ത് ആഴ്സണൽ. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയെ ആഴ്സണൽ സമ്മർദത്തിലേക്ക് തള്ളിയിട്ട് ലീഡ് എടുത്തു. പിന്നെ ആഴ്സണലിന്റെ നാല് ഗോളുകളും വന്നത് രണ്ടാം പകുതിയിൽ
മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധനിര താരം അകാഞ്ചിയിൽ നിന്ന് വന്ന പിഴവിൽ നിന്ന് ട്രെസാർഡ് ആണ് കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വല കുലുക്കിയത്. ലീഡ് ഉയർത്താൻ ഹവെർട്സിലൂടെ ആഴ്സണലിന് പിന്നെ അവസരം തെളിഞ്ഞെങ്കിലും ആദ്യ പകുതിയിൽ പിന്നെ അതിനായില്ല.
രണ്ടാം പകുതി ആരംഭിച്ച് 55ാം മിനിറ്റിലാണ് മാഞ്ചസ്റ്റർ സിറ്റി സമനില ഗോൾ പിടിച്ചത്. സാവിഞ്ഞോയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ഹാളണ്ട് വല കുലുക്കുകയായിരുന്നു. എന്നാൽ പിന്നെ ആഴ്സണൽ ഗോൾ വല നിറയ്ക്കുന്നതാണ് കണ്ടത്. തോമസ് പാർട്ടിയിലൂടെ 56ാം മിനിറ്റിൽ ആഴ്സണൽ 2-1ന്റെ ലീഡ് എടുത്തു.
62ാം മിനിറ്റിൽ ലൂയിസ് സ്കെല്ലിയിലൂടെയാണ് ആഴ്സണൽ ലീഡ് 3-1 ആക്കി ഉയർത്തിയത്. 76ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിയെ പ്രഹരിച്ച് ഹാവെർട്സും എത്തി. ഇഞ്ചുറി ടൈമിലാണ് ആഴ്സണലിന്റെ അഞ്ചാം ഗോൾ വന്നത്. എന്വാനേരിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നെഞ്ചിൽ അവസാന ആണി അടിച്ചത്.
നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ആഴ്സണൽ. 24 കളിയിൽ നിന്ന് 14 ജയവും എട്ട് സമനിലയും രണ്ട് തോൽവിയുമായി 50 പോയിന്റാണ് ആഴ്സണലിനുള്ളത്. 23 കളിയിൽ നിന്ന് 56 പോയിന്റോടെ ലിവർപൂളാണ് ഒന്നാമത്. 24 കളിയിൽ നിന്ന് 41 പോയിന്റോടെ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.
Read More
- india Vs England Twenty20: 97 റൺസിന് ഇംഗ്ലണ്ട് പുറത്ത്; ഇന്ത്യക്ക് കൂറ്റൻ ജയം
- Indian Women Cricket Team: ഇന്ത്യൻ പെൺപടയ്ക്ക് അഞ്ച് കോടി; പാരിതോഷികം
- പ്രഖ്യാപിച്ച് ബിസിസിഐ
- Abhishek Sharma Century: വാങ്കഡേയിൽ 'അഭിഷേക് ഷോ'; 37 പന്തിൽ സെഞ്ചുറി
- India Vs England Twenty20: വീണ്ടും നിരാശപ്പെടുത്തി സഞ്ജു; അഞ്ചാം വട്ടവും വീണത് ഷോർട്ട് പിച്ച് പന്തിൽ
- India Women Cricket Team: രണ്ടാം വയസിൽ പ്ലാസ്റ്റിക് ബാറ്റിൽ പരിശീലനം; മകളിലൂടെ സ്വപ്നം കയ്യെത്തിപ്പിടിച്ച ഒരു അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.