/indian-express-malayalam/media/media_files/hhciGF7zhTz54MUX7P6f.jpg)
The real-life Tony Stark
ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രമാണ് 2008ൽ പുറത്തിറങ്ങിയ അയൺ മാൻ. സിനിമ പോലെതന്നെ നായകൻ ടോണി സ്റ്റാർക്ക് നിർമ്മിക്കുന്ന അയൺ മാൻ സ്യൂട്ടിനും ധാരാളം ആരാധകരുണ്ട്. ഇടക്കിടെ സോഷ്യൽ മീഡിയിയൽ സ്യൂട്ടിന്റെ ചെറു മാതൃകകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ റഷ്യൻ യൂട്യൂബറും എഞ്ചിനീയറുമായ അലക്‌സ് ബുർക്കൻ, റിപ്പൾസർ സ്‌ഫോടനങ്ങളോടെ പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ അയൺ മാൻ സ്യൂട്ട് സൃഷ്‌ടിച്ച് ഓൺലൈൻ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
നൂതന എഞ്ചിനീയറിംഗ് പ്രോജക്ടുകൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുന്നതിൽ പ്രശസ്തനാണ് അലക്‌സ് ബുർക്കൻ. അയൺ മാൻ സ്യൂട്ട് നിർമ്മിച്ചതോടെ തന്റെ കഴിവുകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് ഇയാൾ. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഐക്കോണിക്ക് അയൺ മാൻ സൂഷ്മമായി തന്നെയാണ് യൂട്യൂബർ നിർമ്മിച്ചിരിക്കുന്നത്.
അയൺ മാന്റെ പവറിനോട് സമാനമായി റിപ്പൾസർ ബ്ലാസ്റ്റും സ്യൂട്ടിൽ നിർമ്മിച്ചിരിക്കുന്നതാണ് മറ്റ് സമാന പരീക്ഷണങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ ഡിസൈൻ പ്രക്രിയ, സാങ്കേതിക വെല്ലുവിളികൾ, ടെസ്റ്റിംഗ് ഘട്ടങ്ങൾ തുടങ്ങിയ പിന്നാമ്പുറ കാഴ്ചകൾ പങ്കുവയ്ക്കുന്നു.
സിനിമയിൽ മാത്രം കണ്ടിരുന്ന തങ്ങളുടെ ഇഷ്ട സൂപ്പർ ഹീറോ സ്യൂട്ട് യഥാർത്ഥത്തിൽ എങ്ങനെ ഇത്ര കൃത്യമായി നിർമ്മിക്കാൻ സാധിച്ചു എന്ന അത്ഭുതത്തിലാണ് കാഴ്ചക്കാർ. യൂട്യൂബറുടെ കഴിവിനെയും അർപ്പണബോധത്തെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് നെറ്റിസൺമാർ പങ്കുവയ്ക്കുന്നത്. കൂടാതെ നിരവധി ആളുകൾ പോസ്റ്റിൽ ചിത്രത്തിലെ നായകനായ റോബർട്ട് ഡൗണി ജൂനിയറിനെയും ടാഗുചെയ്യുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us