/indian-express-malayalam/media/media_files/16CFyHiLbTOcXXv5l5Pi.jpg)
ചിത്രം: എക്സ്
പ്രതികളുമായി കോടതിയിലേക്ക് പോകുന്ന പൊലീസ് വാഹനത്തിന്റെ ഇന്ധനം തീർന്നാലോ? ഇന്ധനം വാങ്ങുന്നതുവരെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ ആരും ചെയ്യാത്ത മാർഗമാണ് ബിഹാറിലെ പൊലീസുദ്യോഗസ്ഥർ ചെയ്തത്. പൊലീസ് വാഹനത്തിലുണ്ടായ, മദ്യം കഴിച്ചതിന് പിടിക്കപ്പെട്ട പുരുഷന്മാരെക്കൊണ്ട് വാഹനം തള്ളിച്ചാണ് പൊലീസുകാർ പ്രശ്നം പരിഹരിച്ചത്. വാഹനം തള്ളുന്ന യുവാക്കളുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെടെ വൈറലുമായി.
മദ്യനിരോധനം നിലിവിലുള്ള സംസ്ഥാനമായ ബീഹാറിൽ മദ്യപിച്ചതിനാണ് നാലു യുവാക്കൾ പിടിയിലായത്. തുടർന്ന് ഇവരെ കേസുമായി ബന്ധപ്പെട്ട് കേടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയായിരുന്നു പൊലീസ് വാഹനത്തിന്റെ ഇന്ധനം തീർന്നത്. പെട്ടന്ന് തന്നെ പൊലീസുകാർ പ്രതികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കി തള്ളിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചതോടെ നിരവധി ഉപയോക്താക്കൾ പോസ്റ്റ് ഷെയറുചെയ്യുകയും വീഡിയോ വൈറലാകുകയുമായിരുന്നു. വീഡിയോയ്ക്ക് 1.2 മില്യൺ കാഴ്ചക്കാർ ഉണ്ടായി, ധാരാളം ലൈക്കുകളും നേടി. തിരക്കേറിയ റോഡിലൂടെ യുവാക്കൾ വാഹനം 500 മീറ്ററോളം തള്ളിയെന്നും റിപ്പോർട്ടുണ്ട്.
Bihar: A Police van ran out of fuel in the middle of the road, and it was pushed by the inmates going to court for their hearing. pic.twitter.com/zPqdFbbc3T
— Jist (@jist_news) February 3, 2024
പ്രതികളുടെ പ്രവൃത്തി കണക്കിലെടുത്ത് ശിക്ഷയിൽ ഇളവു ചെയ്യണമെന്നാണ് ഒരു ഉപയോക്താവ് പോസ്റ്റിൽ കമന്റുചെയ്തത്. എന്നാൽ, വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടും സംഭവം ഉണ്ടായതാണെന്ന് സമ്മതിക്കാൻ പൊലീസുകാർ തയ്യാറായിട്ടില്ലെന്നും നടപടിയിൽ പങ്കില്ലെന്നും സ്ഥലത്തെ പൊലിസുകാർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.