scorecardresearch

അമ്മയുടെ തമാശയിൽ പൊട്ടിച്ചിരിച്ച യുവതി മടങ്ങിയെത്തിയത് 5 വർഷത്തെ കോമയിൽ നിന്ന്

തിരിച്ചുവരവ് അപൂര്‍വങ്ങളില്‍ അപൂർവമാണെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു

തിരിച്ചുവരവ് അപൂര്‍വങ്ങളില്‍ അപൂർവമാണെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു

author-image
Trends Desk
New Update
Jennifer Flewellen, Viral, five year coma

ചിത്രം: എക്സ്

ചിരി ആയുസ്സ് വർധിപ്പിക്കുമെന്ന് കേട്ടിട്ടില്ലേ, ഇപ്പോഴിതാ ഒരു യുവതിയുടെ ജീവിതം തന്നെ മടക്കികൊണ്ടു വന്നിരിക്കുകയാണ് ഒരു 'ചിരി'. 5 വർഷമായി ആരെയും തിരിച്ചറിയാനാകാത്ത രീതിയിൽ കോമയിൽ കഴിഞ്ഞിരുന്ന യുവതിയാണ് അമ്മ പറഞ്ഞ തമാശകേട്ട് പൊട്ടിച്ചിരിച്ച് കോമയിൽ നിന്ന് രക്ഷപെട്ടത്. 

Advertisment

യുഎസ് സ്വദേശിയായ ജെന്നിഫർ എന്ന യുവതിയാണ് അമ്മ പെഗ്ഗി മാൻസിന്റെ തമാശയിൽ ജീവിതം തിരിച്ചുപിടിച്ചത്. 2017 സെപ്തംബറിൽ, മിഷിഗണിൽവച്ച് സംഭവിച്ച വാഹനാപകടത്തെ തുടർന്നാണ്, ജെന്നിഫർ കോമയിലായത്. മടങ്ങിവരവ് പ്രയാസമാണെന്ന് ഡോക്ടർമാർ പോലും പറഞ്ഞ അവസ്ഥയിൽ നിന്നാണ് യുവതിയുടെ ഉയർത്തെഴുന്നേൽപ്പ്.

41കാരിയായ ജെന്നിഫർ നിലവിൽ, സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നാണ് സംഭവം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് പറയുന്നത്.

ജെന്നിഫറിന്റെ തിരച്ചുവരവ് അപൂര്‍വങ്ങളിൽ അപൂർവമാണെന്നാണ് യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ റാൽഫ് വാങ്ങ് പറയുന്നത്. തെറാപ്പിയുടെ ഭാഗമായി മകനായ ജൂലിയാന്റെ ഫുട്ബോൾ മത്സരങ്ങളുടെ ആഘോഷങ്ങളിൽ ജെന്നിഫറിനെ പങ്കെടുപ്പിച്ചതായും, അവസ്ഥയിൽ പുരോഗതി ഉണ്ടെന്നും ഡോക്ടർ പറയുന്നു.

Advertisment

തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കവച്ച പോസ്റ്റ് 8 മണക്കൂറിനുള്ളിൽ 2 ലക്ഷത്തിൽ കൂടുതൽ ലൈക്കുകളാണ് നേടിയത്. 'അത്ഭുതം' എന്ന് കമന്റു ചെയ്യുന്ന കാഴ്ചക്കാർ, ഈ വാർത്ത ഉണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അഭിപ്രായപ്പെട്ടു.

Read More

United States Of America Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: