scorecardresearch

കൊല്ലത്ത് മാസ് ആണെങ്കിൽ ഇവിടെ 'ദൈവദൂതൻ'; സോഷ്യൽ മീഡിയയിൽ വൈറലായി മറ്റൊരു കണ്ടക്ടറും

സഹജീവി സ്നേഹവും മനുഷ്യത്വവും നിറയുന്ന പ്രവർത്തിയാണ് മൂവാറ്റുപുഴ-ആലുവ റൂട്ടിലെ കെഎസ്ആർടിസി കണ്ടക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായത്

സഹജീവി സ്നേഹവും മനുഷ്യത്വവും നിറയുന്ന പ്രവർത്തിയാണ് മൂവാറ്റുപുഴ-ആലുവ റൂട്ടിലെ കെഎസ്ആർടിസി കണ്ടക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായത്

author-image
WebDesk
New Update
Conductor

ഫൊട്ടോ-തസ്മീൻ ഷിഹാബ് ( ഫെയ്സ്ബുക്ക്)

കൊല്ലത്ത് ബസിന്റെ വാതിലിൽ താഴേക്ക് വീഴാൻ പോയ യാത്രക്കാരനെ മിന്നൽ വേഗത്തിൽ കൈ പിടിച്ച് അകത്തേക്കിടുന്ന കെഎസ്ആർടിസി കണ്ടക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നെറ്റിസൺസിന്റെ വ്യാപക പ്രശംസയാണ് കൊല്ലത്തെ ഹീറോയ്ക്ക് ലഭിച്ചതെങ്കിൽ മറ്റൊരു തരത്തിലെ പ്രവർത്തിയിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് മൂവാറ്റുപഴയിലെ ഒരു കണ്ടക്ടറും.

Advertisment

കൊല്ലത്തേത് പോലെയുള്ള മാസ് പരിപാടി ഒന്നുമല്ലെങ്കിലും ജീവിത തിരക്കുകൾക്കിടയിൽ പലരും മറന്നുപോകുന്ന സഹജീവി സ്നേഹവും മനുഷ്യത്വവും നിറയുന്ന പ്രവർത്തിയാണ് മൂവാറ്റുപുഴ-ആലുവ റൂട്ടിലെ കെഎസ്ആർടിസി കണ്ടക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായത്. സ്റ്റോപ്പറിയാൻ കഴിയാത്തതിന്റെ പേരിൽ ഇറങ്ങാൻ പറ്റാതെയായ ഒരു കൊച്ച് പെൺകുട്ടിക്ക് തിരികെ പോകാനുള്ള തുകയും നൽകി അവളെ റോഡ് ക്രോസ് ചെയ്യിപ്പിച്ച് വസ് സ്റ്റോപിലുമാക്കിയാണ് അനസ് എന്ന കണ്ടക്ടർ മാതൃകയായത്. 

അധ്യാപികയും ബസിലെ സ്ഥിരം യാത്രക്കാരിയുമായ തസ്മിൻ ഷിഹാബാണ് കണ്ടക്ടറുടെ ഈ പ്രവർത്തി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ആ സമയത്ത് പേരറിയാതിരുന്ന കണ്ടക്ടറെ കുറിച്ച് മനുഷ്യനെന്ന വാക്കിന്റെ അർത്ഥം അന്വർത്ഥമാക്കുന്നയാൾക്ക് എന്തിന് മറ്റൊരു പേര് എന്നായിരുന്നു തസ്മിൻ കുറിച്ചത്. താൻ ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണെന്നും കണ്ടക്ടർ യാത്രക്കാരോട് പെരുമാറുന്ന രീതി വളരെ മാതൃകാപരമാണെന്നും തസ്മിൻ ഐ ഇ മലയാളത്തോട് പ്രതികരിച്ചു.

ഇന്ന് വൈകുന്നേരം മൂവാറ്റുപുഴയിൽ നിന്ന് ആലുവക്ക് പോകുന്ന ബസിൽ ഡൂട്ടിയിലുണ്ടായ കണ്ടക്ടറുടെ ചിത്രമാണിത്. വല്യ...

Posted by Thasmin Shihab on Thursday, June 6, 2024
Advertisment

മൂവാറ്റുപുഴ നങ്ങേലിപ്പടി സ്വദേശിയായ അനസ് കെ കരീം കെ.എസ് ആർ ടി സി പെരുമ്പാവൂർ ഡിപ്പോയിലെ കണ്ടക്ടറാണ്. ഇന്ന് വൈകുന്നേരം മൂവാറ്റുപുഴയിൽ നിന്ന് ആലുവക്ക് പോകുന്ന ബസ്സിലായിരുന്നു സംഭവം. 

Read More Stories Here

Social Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: