scorecardresearch

ഇന്ത്യൻ കാർ വിപണിയിലെ ഒരേയൊരു രാജാവ്? ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പത്തു കാറുകളിൽ ഏഴും ഈ കമ്പനിയുടേത്

Top 10 best selling cars in India: ശക്തമായ മത്സരമുള്ള ഇന്ത്യൻ കാർ വിപണിയിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകൾ ഇതാ

Top 10 best selling cars in India: ശക്തമായ മത്സരമുള്ള ഇന്ത്യൻ കാർ വിപണിയിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകൾ ഇതാ

author-image
Trends Desk
New Update
best selling cars in India

Best Selling Cars in India 2024-25

Best Selling Cars in india: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വാഹന വിപണിയാണ് ഇന്ത്യയിൽ. 2024 ആയപ്പോഴേക്കും, വാഹന വിൽപ്പനയുടെ കാര്യത്തിൽ, ലോകത്തെ മൂന്നാമത് വലിയ ഓട്ടോമൊബൈൽ വിപണിയായി ഇന്ത്യ മാറിയിരുന്നു. മൊത്തത്തിലുള്ള ഓട്ടോമൊബൈൽ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനമാണ് ഇന്ത്യക്ക്.

Advertisment

ശക്തമായ മത്സരമുള്ള ഇന്ത്യൻ കാർ വിപണിയിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകൾ എതൊക്കെയാണെന്ന് നോക്കാം. ഫോർബ്‌സിന്റെ കണക്ക് അനുസരിച്ച് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏഴു വാഹനങ്ങളാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയത്. ഇന്ത്യക്കാരുടെ ആവശ്യങ്ങളും രാജ്യത്തെ റോഡുകളും കാലവസ്ഥയും മനസിലാക്കി നിർമ്മിക്കുന്ന വാഹനങ്ങളെന്നാണ് പൊതുവേ ഉപഭോക്താക്കൾ മാരുതിയുടെ വാഹനങ്ങളെ വിശേഷിപ്പിക്കാറ്.

മാരുതി സുസുക്കി ഫ്രോങ്ക്സ് ആണ് 2024-25ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിൽ ഒന്നാമത്. ഹ്യുണ്ടായി, ടാറ്റ എന്നീവയാണ് പട്ടികയിൽ ഇടം നേടിയ മറ്റു കമ്പനികൾ.

മാരുതി സുസുക്കി ഫ്രോങ്ക്സ് (ചിത്ര ഉറവിടം: NEXA)
മാരുതി സുസുക്കി ഫ്രോങ്ക്സ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകൾ 

കാർ മോഡൽഫെബ്രുവരി 2025-ൽ വിറ്റഴിച്ച യൂണിറ്റുകളുടെ എണ്ണംഫെബ്രുവരി 2024-ൽ വിറ്റഴിച്ച യൂണിറ്റുകളുടെ എണ്ണം
1.മാരുതി സുസുക്കി ഫ്രോങ്ക്സ്21,46114,168
2.മാരുതി സുസുക്കി വാഗൺ ആർ19,87919,412 
3.ഹ്യുണ്ടായി ക്രെറ്റ16,317 15,276 
4.മാരുതി സുസുക്കി സ്വിഫ്റ്റ്16,26913,165
5.മാരുതി സുസുക്കി ബലേനോ15,48017,517
6.മാരുതി സുസുക്കി ബ്രെസ്സ15,392 15,765 
7.ടാറ്റ നെക്സൺ15,34914,395
8.മാരുതി സുസുക്കി എർട്ടിഗ14,868 15,519
9.മാരുതി സുസുക്കി ഡിസയർ14,694 15,837 
10.ടാറ്റ പഞ്ച്14,55918,438

Read More

Advertisment
Car

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: