/indian-express-malayalam/media/media_files/2025/04/24/QDWOz5i6Gzg0L2QDDfIZ.jpg)
(Representative image/Pinterest)
തമിഴ് സിനിമയായ 'ഡ്രാഗൺ' മോഡലിൽ തട്ടിപ്പ് നടത്തി ജോലിയിൽ പ്രവേശിച്ച എഞ്ചിനീയർ പിടിയിൽ. തെലങ്കാനയിലാണ് യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആൾമാറാട്ടം നടത്തി പിടിയിലായത്. കമ്പനിയിൽ ചേർന്ന് 15 ദിവസത്തിനുള്ളിലാണ് യുവാവിന്റെ തട്ടിപ്പ് പുറത്തായത്.
രാപ സായ് പ്രശാന്ത് എന്ന 20 കാരനാണ് വെർച്വൽ അഭിമുഖത്തിൽ ആൾമാറാട്ടം നടത്തി ജോലിയിൽ പ്രവേശിച്ചത്. അഭിമുഖം വിജയിച്ച പ്രശാന്തിന് ജനുവരി 20നായിരുന്നു ജോലിയിൽ പ്രവേശിക്കാൻ ഇൻഫോസിസ് ഓഫർ ലെറ്റർ നൽകിയത്. ജോലിക്കെത്തിയ ഇയാൾ അഭിമുഖത്തിൽ നിന്ന് വ്യത്യസ്തമായി സംസാരിച്ചതോടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്.
മികച്ച അക്കാദമിക് പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, അടിസ്ഥാന ആശയവിനിമയത്തിൽ അദ്ദേഹം ബുദ്ധിമുട്ടി. അഭിമുഖത്തിനിടെ പ്രശാന്ത് നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്നുവെന്നും എന്നാൽ ഓഫീസിൽ എത്തിയതോടെ ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടിയെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
വെർച്വൽ അഭിമുഖത്തിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ കമ്പനി അധികൃതർ പരിശോധിച്ചതോടെ പ്രശാന്തിനു പകരം മറ്റൊരാൾ പങ്കെടുത്തതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ഹൈദരാബാദിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
താൻ ജോലി ചെയ്ത 15 ദിവസത്തെ നഷ്ടപരിഹാരം പ്രശാന്ത് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഐടി ആക്ട്, ഭാരതീയ ന്യായ സംഹിത സെക്ഷൻ 318 (വഞ്ചന), 319 (ആൾമാറാട്ടം) എന്നിവ പ്രകാരം പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More
- തൃശ്ശൂർ പൂരത്തിന് തിടമ്പേന്തി ഡ്രാഗണും ഗോഡ് സില്ലയും; വൈറലായി ഒരു പൂരകാഴ്ച, വീഡിയോ
- താജ് മഹലിനെ ഇളക്കി മറിച്ച് മലബാറിലെ പിള്ളേർ; സ്റ്റൈലൻ വരവ് വൈറൽ
- ഇവനാര് കാക്ക തമ്പുരാനോ? ആ വിളികേട്ട് കാക്ക കൂട്ടം പറന്നെത്തി; വൈറൽ വിഡിയോ
- കണിക്കൊന്ന പറിച്ചും പശുവിനെ മേയ്ച്ചും ട്രംപ്; 'ഡോണൾഡ് അച്ചായൻ' എന്ന് സോഷ്യൽ മീഡിയ
- 'രോഹിത് ശർമ ഇടയ്ക്ക് ഡക്ക് ആകാറുണ്ട്;' ആരാധികയെ ഞെട്ടിച്ച് ബേസിലിന്റെ 'തഗ്' മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.