scorecardresearch

പരസ്പരം കൈപിടിച്ച് സുരേഷ് ​ഗോപിയും ജോൺ ബ്രിട്ടാസും; 'രാഷ്ട്രീയം വേറെ, സൗഹൃദം വേറെ'യെന്ന് കമന്റ്; വീഡിയോ

വിഴിത്തം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിലാണ് ഇരുവരും കണ്ടുമുട്ടിയത്

വിഴിത്തം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിലാണ് ഇരുവരും കണ്ടുമുട്ടിയത്

author-image
Trends Desk
New Update
Suresh Gopi, JohnBrittas

ചിത്രം: യൂട്യൂബ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെയും ജോൺ ബ്രിട്ടാസ് എംപിയുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഉദ്ഘാടന വേദിയിൽ പരസ്പരം കൈപിടിച്ച് സംസാരിക്കുന്ന ഇരുവരുമാണ് വീഡിയോയിലുള്ളത്.

Advertisment

പരസ്പരം വിമർശനങ്ങളുമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഇരുവരെയും സൗഹൃദാന്തരീക്ഷത്തിൽ ഒരുമിച്ച് കണ്ട കൗതുകത്തിലാണ് നെറ്റിസണ്മാർ. "രാഷ്ട്രീയം വേറെ, സൗഹൃദം വേറെ. പരസ്പരം ഏറ്റവും വലിയ രാഷ്ട്രീയ വിമർശകരായിരിക്കുമ്പഴും ഏറ്റവും നല്ല സുഹൃത്തുക്കളായിരിക്കാനും കഴിയണം" എന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിച്ചു. വിഴിഞ്ഞം പദ്ധതി കേരളത്തിൻറെയും രാജ്യത്തിൻറെയും സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുമെന്നും തുറമുഖത്തിൻറെ ആദ്യഘട്ട കമ്മിഷനിങ് ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു.

Advertisment

"കേരളത്തിന്റെ ഒരുഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതി സുന്ദരമായ പ്രദേശങ്ങള്‍ ഇതിനിടയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 8800 കോടി രൂപ ചിലവിട്ടാണ് തുറമുഖ നിര്‍മാണം. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിനുണ്ടായത് വലിയ നഷ്ടമാണ്. ഇനി ഇതിന് മാറ്റം വരും. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് സഹായകമാകും "– പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിൻറെ നിർമാണം പൂർത്തിയാക്കിയ അദാനി ഗ്രൂപ്പിനെയും നരേന്ദ്രമോദി അഭിനന്ദിച്ചു. വിഴിഞ്ഞം പോര്‍ട്ട് അദാനി നിര്‍മാണം വേഗം പൂര്‍ത്തിയാക്കി. "ഗുജറാത്തില്‍ 30 കൊല്ലമായി അദാനി പോര്‍ട്ട് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വലിയ പോര്‍ട്ട് നിര്‍മിച്ചത് കേരളത്തില്‍. അതില്‍ ഗുജറാത്ത് ജനതയുടെ പരാതി അദാനി കേള്‍ക്കേണ്ടി വരും,"- മോദി പറഞ്ഞു.

Read More

Suresh Gopi Vizhinjam Port

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: