scorecardresearch

Google Trends: സെഞ്ചുറി തിളക്കത്തിൽ ശുഭ്മാൻ ഗിൽ; പിന്നാലെ ഗൂഗിളിൽ ട്രെൻഡിങ്; തിരഞ്ഞത് ഇരുപത് ലക്ഷം പേർ

അവസാന മൂന്നു മണിക്കൂറിൽ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഗില്ലിനെ ഗൂഗിളിൽ തിരഞ്ഞത്

അവസാന മൂന്നു മണിക്കൂറിൽ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഗില്ലിനെ ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
New Update
Shubman Gill, Gill,

ചിത്രം: എക്സ്/ബിസിസിഐ

അഹമ്മദാബാദിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനു സെഞ്ജുറി. 102 പന്തിൽ നിന്ന് 14 ഫോറും മൂന്ന് സിക്സും സഹിതമാണ് ഗിൽ സെഞ്ചുറി നേടിയത്. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയും വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരുടെ അർധ ശതകവും ഇന്ത്യയെ 356 എന്ന ശക്തമായ സ്കോറിലെത്തിച്ചു.

Advertisment

സെഞ്ചുറി നേടിയതിനു പിന്നാലെ ഗൂഗിളിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ശുഭ്മാൻ ഗില്ല്. ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അവസാന മൂന്നു മണിക്കൂറിനുള്ളിൽ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഗില്ലിനെ ഗൂഗിളിൽ തിരഞ്ഞത്. ഇന്ത്യൻ താരം വാഷിംഗ്ടൺ സുന്ദറും ട്രെൻഡിങ് പട്ടികയിലുണ്ട്. അഞ്ചു ലക്ഷത്തിലധികം ആളുകളാണ് സുന്ദറിനെ തിരഞ്ഞത്.

 ചിത്രം: ഗൂഗിൾ

അതേസമയം, 380ന് മുകളിൽ സ്കോർ ഉയരാൻ സാധ്യതയുണ്ടായിരുന്ന മത്സരം, അവസാന ഓവറുകളിൽ ഇംഗ്ലണ്ട് പിടിച്ചുകെട്ടി. മധ്യനിര ബാറ്റർമാർ മികവ് കാണിച്ചെങ്കിലും അവസാന ഓവറുകളിലേക്ക് എത്തിയപ്പോൾ സ്കോറിങ് വേഗത കാര്യമായി കുറഞ്ഞു. അവസാന 10 ഓവറിൽ 81 റൺസ് ആണ് ഇന്ത്യക്ക് നേടാനായത്. നിർണായക ഘട്ടങ്ങളിൽ വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ് ഇന്ത്യയുടെ താളം തെറ്റിച്ചു. 

Advertisment

ടോസ് നഷ്ടപ്പെട്ട് ബാറ്റങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായിരുന്നു. ഇന്ത്യൻ സ്കോർ ആറ് റൺസിൽ നിൽക്കെ രോഹിത് ശർമയെ മാർക്ക് വുഡ് വിക്കറ്റ് കീപ്പർ ഫിൽ സോൾട്ടിന്റെ കൈകളിൽ എത്തിച്ചു. എന്നാൽ ക്യാപ്റ്റനെ നഷ്ടമായപ്പോൾ വൈസ് ക്യാപ്റ്റൻ ടീമിനെ മുൻപിൽ നിന്ന് നയിച്ചു. തന്റെ ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയിലേക്കാണ് ഗിൽ എത്തിയത്. 

Read More

Google Trends Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: