/indian-express-malayalam/media/media_files/49H8sCd2SH31G8gwnTrt.jpg)
ചൈനയിലെ ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം
ഇനി ചൈനീസ് അറിയില്ല എന്ന പേടിവേണ്ട, എയർപ്പോർട്ടിൽ ഇന്ത്യൻ ഭഷ ഉൾപ്പെടുത്തി ചൈനയിലെ ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളം. ഹിന്ദിയിൽ യാത്രക്കാരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്ന അത്യാധുനിക യന്ത്രങ്ങളാണ് വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ആളുകൾക്ക് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിമാനത്താവളങ്ങളിലെ ആശയവിനിമയ ബുദ്ധിമുട്ട്.
യന്ത്രത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, പുതിയ സാങ്കേതികവിദ്യയിലൂടെ ഭാഷാ പ്രശ്നങ്ങൾ ഒരു പരിധിവരെ ലഘുകരിക്കാമെന്നാണ് നെറ്റിസൺമാർ അഭിപ്രായപ്പെടുന്നത്.
Landed in #China These machines speak in Hindi on detecting my Indian passport :o pic.twitter.com/RgtyBTVVj9
— Shantanu Goel (@shantanugoel) January 14, 2024
പാസ്പോർട്ട് ഐഡന്റിഫിക്കേഷൻ പൂർത്തിയാക്കാൻ മെഷീനു സമീപത്തെത്തുന്ന യാത്രക്കാർ, ഇംഗ്ലീഷ് പ്രോംപ്റ്റുകൾക്ക് പകരമായി, ഹിന്ദി കേട്ട് ആത്ഭുതപ്പെടുകയാണെന്നാണ് ചിത്രങ്ങൾ പങ്കുവച്ച ഉപയോക്താവ് എക്സിൽ കുറിച്ചത്.
അന്താരാഷ്ട്ര വിനോദ സഞ്ചാരികളടക്കമുള്ള യാത്രക്കാർ നേരിട്ടുകൊണ്ടിരുന്ന പ്രധാന പ്രശ്നമായ ഭാഷ പരിമിധികൾ പരിഹരിക്കാൻ, എയർപോർട്ട് അധികൃതർ സ്വീകരിച്ച നടപടിയെ പ്രശംസിച്ച് നിരവധി ഉപയോക്താക്കളാണ് കമന്റുകളുമായെത്തുന്നത്. 3,4 വർഷമായി സിംഗപ്പൂര്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സേവനം ലഭ്യമാണെന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
Read More Trending Stories Here
- ഞാൻ തന്നെ പാട്ടും പാടും വേണേൽ മ്യൂസിക്കും ഇടും; പാട്ടു പാടി സോഷ്യൽ മീഡിയയെ കൈയ്യിലെടുത്ത് മിടുക്കി, വീഡിയോ
- ഈ ബാഗിന്റെ വില കേട്ടാൽ കിളിപോകും!
- 'ഇതൊക്കെ എന്ത്;' വൈറലായി 80 കാരന്റെ വർക്കൗട്ട്
- എന്റെ പൊന്നേ... ഈ കുഞ്ഞ് വായിൽ നിന്നാണോ ഈ ഹൈ വോൾട്ടേജ് പാട്ട്?; 'ആലായാല് തറ വേണം' പാടി ഞെട്ടിച്ച് കുട്ടിമിടുക്കൻ, വീഡിയോ
- ആദ്യം മുദ്ര പഠിക്കാം, നടത്തമൊക്കെ പിന്നെയാവാം; ഡാൻസ് പഠനം അമ്മയുടെ മടിയിൽ നിന്നുതന്നെ തുടങ്ങി കുഞ്ഞാവ
- ദിവസവും കുടിക്കുന്നത് 'ബബിൾ ടീ'; യുവതിയുടെ വൃക്കയിൽ കണ്ടെത്തിയത് 300 കല്ലുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.