/indian-express-malayalam/media/media_files/KEGRFnbkzhD2cDBxZr61.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
മുത്തച്ഛന്റെ പിറന്നാൾ ദിനത്തിൽ ഒരു കൊച്ചു നിക്കറുമിട്ട് വേദിയിൽ ഗാനമേള നടത്തി പാടിത്തകർക്കുന്ന കൊച്ചുമിടുക്കന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. "ആലായാല്‍ തറ വേണം" എന്ന കാവാലം നാരായണപണിക്കരുടെ പ്രശസ്തമായ പാട്ടാണ് യാതൊരു കൂസലുമില്ലാതെ കുട്ടിക്കുറുമ്പൻ ജാദവ് നിറഞ്ഞ ചിരിയോടെ പാടുന്നത്.
സഭാ കമ്പം ഒട്ടും പ്രകടിപ്പിക്കാതെ ഹൈ പിച്ചിൽ വരികളൊന്നും തെറ്റിക്കാതെ, കൊഞ്ചൽ മാറാത്ത ശബ്ദത്തിലാണ് ജാദവിന്റെ മനോഹരമായ ആലാപനം.
ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുകയാണ്. വലിയ അഭിനന്ദനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഈ കുട്ടിക്ക് ലഭിക്കുന്നത്. ജാദവ് എന്നാണ് കുട്ടിക്കുറുമ്പന്റെ പേര്. "എന്റെ പൊന്നോ ഈ കുഞ്ഞ് വായിൽ നിന്നാണോ ഇത്ര ഹൈ പിച്ചിൽ പാട്ട് വരുന്നത്" എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള രസകരമായൊരു കമന്റ്.
"ആ മൈക്ക് പിടിച്ചത് കാണുമ്പോൾ ഒരുപാട് സ്റ്റേജിൽ പാടി പയറ്റിത്തെളിഞ്ഞ ആളാണെന്ന് തോന്നും" എന്നാണ് മറ്റൊരാളുടെ കമന്റ്. "ഓൻ പൊളിയാണ്, വലിയ വലിയ വേദികളിൽ കാണാം" എന്നാണ് മറ്റൊരു അഭിനന്ദന കമന്റ്. ഈ വീഡിയോയ്ക്ക് താഴെ അഭിനന്ദന പ്രവാഹനമാണ്.
Read More Related News Stories Here
- ജയിലിൽ നിന്നും അപ്രത്യക്ഷനായി പ്രമുഖ പ്രതിപക്ഷ നേതാവ്, അദ്ദേഹത്തെ 'പെട്ടെന്ന് കാണാതായത്' എങ്ങനെ?
- വൃക്ക തട്ടിപ്പ്; നിയമം പറയുന്നതും റാക്കറ്റുകൾ ചെയ്യുന്നതും
- മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം വരെ പിഴ, ആറ് മാസം തടവ്, ജാമ്യമില്ലാത്ത കുറ്റം; മാലിന്യ സംസ്കരണ ഓർഡിനൻസിനെ കുറിച്ച് അറിയാം
- ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ പുതിയ പെർമിറ്റ് നിയമങ്ങളെ കെ എസ് ആർ ടി സി എതിർക്കുന്നത് എന്തു കൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.