scorecardresearch

പാടിപ്പാടി മടുത്തു, ഇനി അമ്മായി വന്നാലേ പാടൂ; വൈറൽ താരം വേദൂട്ടൻ വേദിയിൽ, വീഡിയോ

'പാടി പാടി മടുത്തു, ഇനി അമ്മായി വന്നാലേ പാടുള്ളൂ' എന്ന് വേദൂട്ടൻ പറഞ്ഞപ്പോൾ കെ എസ് ചിത്ര അമ്മായിയെ വേദിയിലേക്ക് ക്ഷണിച്ചു.  അമ്മായി എത്തിയതോടെ വേദൂട്ടൻ ഒന്ന് കൂടി ഉഷാറായി, ഒരു പാട്ടും കൂടി പാടി.

'പാടി പാടി മടുത്തു, ഇനി അമ്മായി വന്നാലേ പാടുള്ളൂ' എന്ന് വേദൂട്ടൻ പറഞ്ഞപ്പോൾ കെ എസ് ചിത്ര അമ്മായിയെ വേദിയിലേക്ക് ക്ഷണിച്ചു.  അമ്മായി എത്തിയതോടെ വേദൂട്ടൻ ഒന്ന് കൂടി ഉഷാറായി, ഒരു പാട്ടും കൂടി പാടി.

author-image
Trends Desk
New Update
Vedukuttan video

Jathaved Krishna Viral Video: 'ആലായാൽ തറ വേണം' എന്ന കാവാലം നാരയണ പണിക്കരുടെ ഗാനം പാടി പ്രശസ്തമാക്കിയവർ നടൻ നെടുമുടി വേണുവും കാവാലത്തിന്റെ മകൻ കാവാലം ശ്രീകുമാറുമാണ്.  മലയാളികളുടെ മനസ്സിൽ ആ പാട്ടിന്റെ 'പേറ്റന്റ്' ഇവർക്ക് രണ്ടു പേർക്കുമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.  അത്രമേൽ അവരുടെ ശബ്ദങ്ങളുമായി ചേർന്ന് കിടക്കുകയാണ് ആ ഗാനം നമ്മുടെ മനസ്സിൽ എല്ലാം. ആ പാട്ടോർമ്മകൾക്കൊപ്പം ചേർത്ത് വയ്ക്കാൻ പുതിയ കാലത്ത് അതിന്റെ പല റീമിക്സ് വേർഷനുകളും വന്നു.  ആ കൂട്ടത്തിൽ മറ്റൊരു വൈറൽ വേർഷനും അടുത്ത ദിവസങ്ങളിൽ നമ്മൾ കേട്ടു. നാല് വയസ്സുകാരൻ ജാതവേദ് കൃഷ്ണ എന്ന വേദൂട്ടൻ, അപ്പൂപ്പന്റെ ജന്മദിനത്തോടനുബന്ധച്ച് നടന്ന ആഘോഷത്തിൽ പാടിയ 'ആലായാൽ തറ വേണം' എന്ന വേർഷൻ ആണ്.  കുഞ്ഞു ശബ്ദത്തിൽ, വലിയ പിച്ചിൽ ജാതവേദ് അത് പാടി തീർത്തപ്പോൾ ഭൂമി മലയാളം മുഴുവൻ അത് നെഞ്ചേറ്റുകയായിരുന്നു.  

Advertisment

പിന്നീട് ജാതവേദ് ആരാണ് എന്നും അവന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നു.  വീഡിയോ കൂടുതൽ കൂടുതൽ വൈറൽ ആയതോടെ വേദൂട്ടൻ കേരളത്തിലെ ഒരു കുഞ്ഞു സെലിബ്രിറ്റി ആയി മാറി.  

അടുത്തിടെ കെ എസ് ചിത്ര (K S Chithra) പങ്കെടുത്ത ഒരു ഗാനമേളയിൽ ഒരു സ്പെഷ്യൽ അപ്പിയറൻസ് നടത്തി വേദൂട്ടൻ.  അതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.  വേദിയിൽ എത്തി വേദൂട്ടൻ 'ആലായാൽ തറ വേണം' പാടുന്നതും ചിത്രയോട് സംസാരിക്കുന്നതും ഒക്കെ വിഡിയോയിൽ കാണാം.  ഒരു പാട്ടു കൂടി പാടാൻ അവതാരക ആവശ്യപ്പെട്ടപ്പോൾ 'പാടി പാടി മടുത്തു, ഇനി അമ്മായി വന്നാലേ പാടുള്ളൂ' എന്ന് വേദൂട്ടൻ പറഞ്ഞപ്പോൾ കെ എസ് ചിത്ര അമ്മായിയെ വേദിയിലേക്ക് ക്ഷണിച്ചു.  അമ്മായി എത്തിയതോടെ വേദൂട്ടൻ ഒന്ന് കൂടി ഉഷാറായി, ഒരു പാട്ടും കൂടി പാടി.

Advertisment

അപ്പൂപ്പന്റെ പിറന്നാളിന് വേദൂട്ടൻ പാടിയ വീഡിയോ ഹിറ്റായതോടെ അതിനു താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു.  

"എന്റെ പൊന്നോ ഈ കുഞ്ഞ് വായിൽ നിന്നാണോ ഇത്ര ഹൈ പിച്ചിൽ പാട്ട് വരുന്നത്" എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള രസകരമായൊരു കമന്റ്. 

"ആ മൈക്ക്‌ പിടിച്ചത്‌ കാണുമ്പോൾ ഒരുപാട്‌ സ്റ്റേജിൽ പാടി പയറ്റിത്തെളിഞ്ഞ ആളാണെന്ന് തോന്നും" എന്നാണ് മറ്റൊരാളുടെ കമന്റ്. "ഓൻ പൊളിയാണ്, വലിയ വലിയ വേദികളിൽ കാണാം" എന്നാണ് മറ്റൊരു അഭിനന്ദന കമന്റ്. 

Read Here

K S Chithra Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: