scorecardresearch

വൃക്ക തട്ടിപ്പ്; നിയമം പറയുന്നതും റാക്കറ്റുകൾ ചെയ്യുന്നതും

ഏതാണ്ട് 20 വർഷം മുമ്പ് കേരളത്തെ ഞെട്ടിച്ച വൃക്ക തട്ടിപ്പ് കേസുകൾ പുറത്തു വന്നിരുന്നു. അതിലെയും ഇരകൾ ദരിദ്രരായ ഗ്രാമീണരായിരുന്നു.

ഏതാണ്ട് 20 വർഷം മുമ്പ് കേരളത്തെ ഞെട്ടിച്ച വൃക്ക തട്ടിപ്പ് കേസുകൾ പുറത്തു വന്നിരുന്നു. അതിലെയും ഇരകൾ ദരിദ്രരായ ഗ്രാമീണരായിരുന്നു.

author-image
Anonna Dutt
New Update
Kidney Transplant India

Kidney Transplant India: ഡൽഹിയിലെ അപ്പോളോ ആശുപത്രിയുടെ പങ്കാളിത്തത്തോടെ സമ്പന്നരായ രോഗികൾക്ക് വേണ്ടി  മ്യാൻമാറിലെ ദരിദ്രരായ ഗ്രാമീണരുടെ വൃക്കകൾ പണം കൊടുത്തും വ്യാജ രേഖകൾ നൽകിയും തട്ടിപ്പ് നടത്തുന്നതായി  ഈ മാസം ആദ്യം 'ദ ടെലിഗ്രാഫ്' നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ  അടിസ്ഥാനമാക്കി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Advertisment

ഏതാണ്ട് 20 വർഷം മുമ്പ് കേരളത്തെ ഞെട്ടിച്ച വൃക്ക തട്ടിപ്പ് കേസുകൾ പുറത്തു വന്നിരുന്നു. അന്നും അതിനിരയായത് കേരളത്തിലെ ദരിദ്രഗ്രാമീണരായിരുന്നു. ഏറെ വിവാദങ്ങളുണ്ടായി. അന്നത്തെ ഐ എം എ നിയോഗിച്ച കമ്മീഷനിലെ അംഗമായിരുന്ന ഡോക്ടർ വൃക്ക തട്ടിപ്പ് നടത്തിയതായി നിലപാട് എടുക്കുകയും വിവാദം കൂടുതൽ കത്തിപ്പടരുകയും ചെയ്തു. എന്നാൽ പിന്നീട് എല്ലാം കെട്ടടങ്ങുകയായിരുന്നു. ഇതോടെ കേരളത്തിലെ അവയവദാനം സംബന്ധിച്ച നടപടിക്രമങ്ങൾ സർക്കാർ കർക്കശമാക്കി. ഇതേ സമയം തന്നെ അവയവദാനത്തിനെതിരെ ചില മേഖലകളിൽ നിന്ന് ആരോപണങ്ങളും വ്യാജവാർത്തകളും പ്രചരിച്ചു. അതോടെ കേരളത്തിലെ അവയവദാനം വലിയ പ്രതിസന്ധിയിലായിരുന്നു. പിന്നീട്, വളരെ വലിയ ബോധവൽക്കരണ പരിപാടിയിലൂടെ കേരളത്തിൽ അവയവാദാനത്തിനുള്ള പ്രാധാന്യം മനസിലാക്കിക്കാൻ ഉള്ള ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചു. എന്നാൽ ഇന്നും നിരവധി പേർ അവയവം മാറ്റിവെക്കലിലൂടെ ജീവൻ മുന്നോട്ട് കൊണ്ടു പോകാൻ കാത്തിരിക്കുന്നു. അവയവ ലഭ്യതയിലെ കുറവ്, നിയമപരമായ പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിന് കാരണമാണ്.  

ദരിദ്രരായ ദാതാക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി, അവയവദാനവും പണത്തിന് പകരമായി അവയവം മാറ്റി വയ്ക്കലും ഇന്ത്യയിൽ നിയമപ്രകാരം  നിരോധിച്ചിട്ടുള്ളതാണ്. അവയവ ദാനം സംബന്ധിച്ച് അനുമതി നൽകുന്നതിനായുള്ള ഓഥറൈസേഷൻ കമ്മിറ്റിയുടെ അനുമതിയും ദാതാക്കളെ ബന്ധുക്കളായി സാക്ഷ്യപ്പെടുത്തുന്ന മ്യാൻമർ എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റും ലഭിച്ച ശേഷമാണ് വൃക്ക മാറ്റിവെക്കൽ ( ട്രാൻസ്‌പ്ലാന്റ്) നടത്തിയതെന്ന് അപ്പോളോ വാദിച്ചു.

വൃക്ക തട്ടിപ്പ്' ആരോപണങ്ങൾ നേരത്തെയും ഉയർന്നിരുന്നു. അവയവദാനം ചെയ്യുന്ന വ്യക്തിയും (ദാതാവും) അവയവം സ്വീകരിക്കുന്ന വ്യക്തിയും (സ്വീകർത്താവും) തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ വ്യാജ രേഖകളെയാണ് മിക്ക റാക്കറ്റുകളും ആശ്രയിക്കുന്നത്.

ഇന്ത്യയുടെ അവയവദാന (ട്രാൻസ്‌പ്ലാന്റ്) നിയമം

Advertisment

മരണപ്പെട്ട വ്യക്തികളുടെ അവയവ ദാനത്തിന് ബന്ധുക്കൾ തയ്യാറായാൽ അതിൽ നിന്നോ അല്ലെങ്കിൽ സ്വീകർത്താവിന് അറിയാവുന്ന,  ജീവിച്ചിരിക്കുന്ന വ്യക്തിയിൽ നിന്നോ ഒരു അവയവദാനം സാധ്യമാകും. മനുഷ്യ അവയവങ്ങളുടെയും ടിഷ്യൂകളുടെയും മാറ്റിവെക്കൽ അഥവാ ട്രാൻസ്‌പ്ലാന്റ്  നിയമം, 1994, പ്രകാരം മിക്ക കേസുകളിലും, മാതാപിതാക്കൾ, സഹോദരങ്ങൾ, കുട്ടികൾ, ജീവിതപങ്കാളി, മുത്തശ്ശിമാർ, കൊച്ചുമക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളിൽ നിന്ന് അവയവം സ്വീകരിക്കാൻ അനുവദിക്കുന്നു. സാമ്പത്തിക വിനിമയമില്ലെന്ന് ഉറപ്പാക്കാൻ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അകന്ന ബന്ധുക്കൾ, മരുമക്കൾ, അല്ലെങ്കിൽ ദീർഘകാല സുഹൃത്തുക്കൾ എന്നിവരിൽ നിന്നുള്ള പരോപകാരമെന്ന നിലയിലും ഇത് അനുവദിക്കുന്നു.

ഇന്ത്യക്കാരോ വിദേശികളോ ഉൾപ്പെടുന്ന അടുത്ത ബന്ധുക്കളിൽ നിന്നുള്ള അവയവദാനത്തിന്, അവരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്ന രേഖകൾ, കുടുംബബന്ധ രേഖകൾ, ദാതാവ്-സ്വീകർത്താവ് ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ, ദാതാവിന്റെ സാമ്പത്തിക നില കാണിക്കുന്നതിനുള്ള രേഖകൾ എന്നിവ സമർപ്പിക്കണം. ബന്ധം സ്ഥാപിക്കാൻ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും ഇന്റർവ്യൂവും നടത്തും.

ബന്ധുക്കളല്ലാത്ത വ്യക്തികളിൽ നിന്നുള്ള അവയവദാനത്തിന് , അവരുടെ ദീർഘകാല ബന്ധമോ സൗഹൃദമോ കാണിക്കുന്ന രേഖകളും ഫൊട്ടോഗ്രാഫിക് തെളിവുകളും മറ്റെല്ലാ രേഖകളോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. ഇത്തരം കേസുകളിൽ നിയമവിരുദ്ധമായ ഇടപാടുകൾ തടയുന്നതിനായി  ബാഹ്യസമിതി ഇത് പരിശോധിക്കും.

അവയവങ്ങൾക്കായി പണം നൽകാനോ അവയവങ്ങൾ ദാനം ചെയ്യാനോ വാഗ്ദ്ധാനം ചെയ്യുക, അത്തരം സംവിധാനത്തിന് തുടക്കമിടുക/ വിലപേശൽ/ പരസ്യം ചെയ്യുക, അവയവങ്ങൾ വിതരണം ചെയ്യാൻ ആളെ അന്വേഷിക്കുക, തെറ്റായ രേഖകൾ തയ്യാറാക്കാൻ പ്രേരിപ്പിക്കുക എന്നിവ 10 വർഷം വരെ തടവും ഒരു കോടി രൂപ. പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

വൃക്ക, അവയവദാനത്തിലെ ഏറ്റവും വലിയ ടാർഗറ്റ് ആകുന്നത് എന്തു കൊണ്ട്?

ഒന്ന്, ആവശ്യം വളരെ കൂടുതലാണ്. ഓരോ വർഷവും ഏകദേശം രണ്ട് ലക്ഷം ഇന്ത്യക്കാർ വൃക്ക രോഗികളാകുന്നു. അവർക്കെല്ലാം വൃക്ക മാറ്റിവെക്കൽ  അല്ലെങ്കിൽ സ്ഥിരം ഡയാലിസിസ് ആവശ്യമാണ്, എന്നാൽ രാജ്യത്ത് പ്രതിവർഷം 12,000 വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് നടക്കുന്നത്. 

ദാതാവിന് ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള ട്രാൻസ്പ്ലാൻറ് കൂടിയാണിത്.

രണ്ട്, ഇത് ഏറ്റവും വിലകുറഞ്ഞ ട്രാൻസ്പ്ലാൻറ് ആണ്. അവയവം ലഭിക്കാനുള്ള സാധ്യതയും  കൂടുതലാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവാകും, ഇത് ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ കഴിയുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ 500-ലധികം കേന്ദ്രങ്ങൾ വൃക്ക മാറ്റിവയ്ക്കുന്നതിന് പരിശീലനം നേടിയിട്ടുണ്ട്, ഇത് നിയമത്തെ മറികടന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു.

മൂന്ന്, മറ്റുള്ള അവയവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യ ശരീരത്തിന് പുറത്ത് ഏറ്റവും കൂടുതൽ സമയം സൂക്ഷിക്കാൻ കഴിയുന്ന അവയവമാണ് വൃക്ക - 24-36 മണിക്കൂർ.  ശ്വാസകോശം 4-6 മണിക്കൂറും കരൾ 8-12 മണിക്കൂറും മാത്രമേ നിലനിൽക്കൂ.

അവയവ ലഭ്യത എന്ന പ്രതിസന്ധി

മരിച്ചവരുടെ അവയവദാനം  പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ അവയവ ശേഖരം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. അവയവദാനത്തിന് അനുയോജ്യമാണെങ്കിൽ പോലും മസ്തിഷ്ക മരണത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇവിടെ ദാനം ചെയ്യപ്പെടുന്നുള്ളൂ.

ഈ സ്ഥിതി മെച്ചപ്പെടുത്തുന്നതിന്, ദാതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ച രജിസ്ട്രി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്, അതിലൂടെ അവരുടെ കുടുംബാംഗങ്ങൾക്ക് അവർ മരിച്ചാൽ സംഭാവന നൽകണമെന്നത് അവരുടെ ആഗ്രഹമായിരുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും. രാജ്യത്തെ ആകെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ 16% മാത്രമാണ് മരിച്ചവരുടെ അവയവങ്ങൾ ഉപയോഗിക്കുന്നത്. അവബോധം വർദ്ധിപ്പിക്കുന്നതിലൂടെ ഇത് പലമടങ്ങ് വർദ്ധിപ്പിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമുള്ളവരുടെ എണ്ണം കുറയ്ക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Read Here

kidney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: