scorecardresearch

പാർലമെന്റ് പാസാക്കിയ അഭിഭാഷക ഭേദഗതി ബിൽ ലക്ഷ്യമിടുന്നത് എന്ത്?

കൊളോണിയൽ കാലഘട്ടത്തിലെ ഒരു നിയമം റദ്ദാക്കുകയും 1961 ലെ അഭിഭാഷക നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്യുന്നതാണ് ഈ ബില്ല്. ഓഗസ്റ്റ് ഒന്നിന് രാജ്യസഭയുടെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ രണ്ട് ദിവസത്തിന് ശേഷം സഭ പാസാക്കിയിരുന്നു.

കൊളോണിയൽ കാലഘട്ടത്തിലെ ഒരു നിയമം റദ്ദാക്കുകയും 1961 ലെ അഭിഭാഷക നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്യുന്നതാണ് ഈ ബില്ല്. ഓഗസ്റ്റ് ഒന്നിന് രാജ്യസഭയുടെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ രണ്ട് ദിവസത്തിന് ശേഷം സഭ പാസാക്കിയിരുന്നു.

author-image
Khadija Khan
New Update
Arjun Ram Meghwal

Photo: X/ Arjun Ram Meghwal

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച (ഡിസംബർ നാല്) അഭിഭാഷക ഭേദഗതി ബിൽ 2023 ലോക്‌സഭയിൽ പാസാക്കി. ഓഗസ്റ്റ് ഒന്നിന് രാജ്യസഭയുടെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ അന്ന് രണ്ട് ദിവസത്തിന് ശേഷം സഭ പാസാക്കിയിരുന്നു.

Advertisment

'കക്ഷികളെ പിടിക്കുന്ന ഇടനിലക്കാർ (ടൗട്ട്സ്) ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. 1879 ലെ ലീഗൽ പ്രാക്ടീഷണേഴ്‌സ് ആക്ട് റദ്ദാക്കുകയും, 'നിയമപുസ്തകത്തിലെ അമിതമായ നിയമങ്ങളുടെ എണ്ണം' കുറയ്ക്കുന്നതിനും എല്ലാ 'കാലഹരണപ്പെട്ട നിയമങ്ങളും' റദ്ദാക്കുന്നതിനുമായിയാണ് 1961ലെ അഭിഭാഷക നിയമം ഭേദഗതി ചെയ്യുന്നത്.

ലീഗൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, ഒരു പ്രയോജനവുമില്ലാത്ത കൊളോണിയൽ കാലഘട്ടത്തിലെ നിയമമായിരുന്നുവെന്ന് ബില്ലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നിയമ-ജസ്റ്റിസ് മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു,  2014 മുതൽ അത്തരം 1,486 നിയമങ്ങൾ ഇല്ലാതാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ചയ്ക്ക് തുടക്കമിട്ടു കൊണ്ട് കോൺഗ്രസ് എംപി കാർത്തി ചിദംബരം ബില്ലിനെ സ്വാഗതം ചെയ്തു. 

Advertisment

"വിദ്യാഭ്യാസം അധികാരം സമ്പത്ത് തുടങ്ങിയവയിൽ നമ്മുടെ സമൂഹത്തിൽ  നിലനിൽക്കുന്ന അസമത്വം കാരണം ചിലപ്പോൾ ആളുകൾക്ക് നിയമവ്യവസ്ഥയിൽ എങ്ങനെ ഇടപെടണമെന്നറിയില്ല. ഇത് ചൂഷണം ചെയ്തു കൊണ്ടും,  നമ്മുടെ നിയമസംവിധാനം കൈകാര്യം ചെയ്യുന്നതിലെ സങ്കീർണ്ണത കൊണ്ടുമാണ് ഇടനിലക്കാർ തഴച്ചു വളരുന്നത്.

ഇപ്പോൾ റദ്ദാക്കിയ 1879 നിയമം എന്താണ് പറയുന്നത്?

"ചില പ്രവിശ്യകളിലെ ലീഗൽ പ്രാക്ടീഷണർമാരുമായി ബന്ധപ്പെട്ട നിയമം ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമായി" 1880ൽ ലീഗൽ പ്രാക്ടീഷണേഴ്സ് നിയമം നിലവിൽ വന്നു. നിയമം ആദ്യം പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, മധ്യപ്രദേശ്, അസം, ഒറീസ, ഡൽഹി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി ഏത് സംസ്ഥാന സർക്കാരിനും അത് അവരുടെ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാം.

1879ലെ നിയമത്തിലെ സെക്ഷൻ 2, ഏതെങ്കിലും ഹൈക്കോടതിയിലെ അഭിഭാഷകരെയോ വക്കീലന്മാരെയോ അറ്റോണിയെയോ ഉൾപ്പെടുത്താൻ "നിയമ പ്രാക്ടീഷണർ" എന്ന പദം നിർവചിച്ചു. "ടൗട്ട് അഥവാ ഇടനിലക്കാരൻ" എന്ന പദത്തിന് ഒരു പുതിയ നിർവചനവും ഇത് അവതരിപ്പിച്ചു.

ഏതെങ്കിലും നിയമ പ്രാക്‌ടീഷണറിൽ നിന്നുള്ള പ്രതിഫലം കണക്കിലെടുത്ത്, ഏതെങ്കിലും നിയമപരമായ ബിസിനസിൽ ഒരു നിയമജ്ഞന്റെ ജീവനക്കാരനായിട്ടുള്ള ഒരാളായി “ഇടനിലക്കാരൻ ” നിർവചിക്കപ്പെട്ടിരിക്കുന്നു; അല്ലെങ്കിൽ ഏതെങ്കിലും ലീഗൽ പ്രാക്ടീഷണർ അല്ലെങ്കിൽ ഏതെങ്കിലും നിയമപരമായ ബിസിനസിൽ താൽപ്പര്യമുള്ള ആരെയെങ്കിലും, പ്രതിഫലത്തിനായി, അത്തരം ബിസിനസിൽ നിയമപരമായ പ്രാക്ടീഷണറുടെ ജോലി വാങ്ങാൻ നിർദ്ദേശിക്കുന്ന ഒരാൾ.

ലളിതമായി പറഞ്ഞാൽ, പണത്തിന് പകരമായി ഒരു ലീഗൽ പ്രാക്ടീഷണർക്ക്  (അഭിഭാഷകർക്ക്)  കക്ഷികളെ നൽകുന്ന ഒരാളാണ് ഇടനിലക്കാരൻ അഥവാ ടൗട്ട്. അത്തരം ആവശ്യങ്ങൾക്കായി സിവിൽ അല്ലെങ്കിൽ ക്രിമിനൽ കോടതികൾ, റവന്യൂ ഓഫീസുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങൾ പതിവായി സന്ദർശിക്കുന്ന ആളുകളെയും നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1961-ലെ അഭിഭാഷക നിയമം സ്വതന്ത്ര ഇന്ത്യയിൽ പാസാക്കിയത് അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്നതിന് ഒരൊറ്റ നിയമത്തിന് വേണ്ടിയായിരുന്നു. ഈ നിയമം 1879-ലെ നിയമത്തിന്റെ ഭൂരിഭാഗവും അസാധുവാക്കിയെങ്കിലും അതിന്റെ വ്യാപ്തി, നിർവചനങ്ങൾ, എന്നാൽ ഇടനിലക്കാരുടെ ലിസ്റ്റുകൾ രൂപപ്പെടുത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള അധികാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അവശേഷിപ്പിച്ചു.

എന്താണ് 1961ലെ അഭിഭാഷക നിയമം?

അഭിഭാഷകരെ സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്നതിനും ഏകീകരിക്കുന്നതിനും ബാർ കൗൺസിലുകളുടെയും അഖിലേന്ത്യാ ബാറിന്റെയും ഭരണഘടനയ്ക്ക് വ്യവസ്ഥ ചെയ്യുന്നതിനും 1961-ലെ അഭിഭാഷക നിയമത്തിൽ വ്യവസ്ഥ ചെയ്തു. ഇതിനു മുമ്പ്, ലീഗൽ പ്രാക്ടീഷണർമാരുമായി ബന്ധപ്പെട്ട് മൂന്ന് നിയമങ്ങളാണ് ഉണ്ടായിരുന്നത്. ലീഗൽ പ്രാക്ടീഷണേഴ്സ് ആക്ട്, 1879, ബോംബെ പ്ലീഡേഴ്സ് ആക്ട്, 1920, ഇന്ത്യൻ ബാർ കൗൺസിൽസ് ആക്ട്, 1926.

സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ ജുഡീഷ്യൽ ഭരണത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഉണ്ടായി. പരിഷ്കാരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ നിയമ കമ്മീഷനെ ചുമതലപ്പെടുത്തി. 'കാലഹരണപ്പെട്ട നിയമങ്ങൾ: ഉടനടി പിൻവലിക്കൽ ആജ്ഞാപത്രം' ( ‘Obsolete Laws: Warranting Immediate Repeal) എന്ന തലക്കെട്ടിലുള്ള 249-ാമത് റിപ്പോർട്ടിൽ, 1879 ലെ നിയമം റദ്ദാക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു. കൂടാതെ, 1953-ൽ അഖിലേന്ത്യാ ബാർ കമ്മിറ്റി ഈ വിഷയത്തിൽ ശുപാർശകൾ നൽകി. ഇവയൊക്കെ കണക്കിലെടുത്ത് 1961-ലെ നിയമം പാസാക്കി.

അഭിഭാഷകരുടെ ഭേദഗതി ബിൽ, 2023 എന്താണ് പറയുന്നത്?

പുതിയ ബിൽ ഇപ്പോൾ 1961 ലെ നിയമത്തിൽ ഭേദഗതി വരുത്തി, സെക്ഷൻ 45 ന് തൊട്ടുപിന്നാലെ ഒരു പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി, കോടതികളിലും മറ്റ് അധികാരികൾക്ക് മുമ്പിലും നിയമവിരുദ്ധമായി പ്രാക്ടീസ് ചെയ്യുന്ന വ്യക്തികൾക്ക് ആറ് മാസത്തെ തടവ് നിർദ്ദേശിക്കുന്നു.

ബില്ലിലെ സെക്ഷൻ 45 എ, പുതിയ വ്യവസ്ഥ പ്രകാരം എല്ലാ ഹൈക്കോടതി, ജില്ലാ ജഡ്ജിമാർക്കും വ്യാജന്മാരുടെ പട്ടിക തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പ്രാപ്തമാക്കുന്നു. എന്നാൽ, അത്തരം കാര്യങ്ങളിൽ കാരണം കാണിക്കാൻ അവസരം ലഭിക്കുന്നതുവരെ, അത്തരം ഏതെങ്കിലും പട്ടികയിൽ ഒരാളുടെ പേര് ഉൾപ്പെടുത്തില്ല.

കൂടാതെ, ആരോപണവിധേയമായതോ സംശയിക്കപ്പെടുന്നതോ ആയ ഇടനിലക്കാരുടെ പട്ടിക തയ്യാറാക്കാൻ അധികാരമുള്ള ഏതൊരു അധികാരിക്കും അവരെ ഏതെങ്കിലും കീഴ്‌ക്കോടതിയിലേക്ക് അയയ്‌ക്കാൻ കഴിയും, അത്തരം വ്യക്തികളുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷം, കാരണം കാണിക്കാൻ അവർക്ക് അവസരം നൽകും. ഇതിന് ശേഷം കീഴ്ക്കോടതി അന്വേഷണത്തിന് ഉത്തരവിട്ട അതോറിറ്റിക്ക് റിപ്പോർട്ട് നൽകും.

ഒരു ഇടനിലക്കാരൻ ആണെന്ന് തെളിയിക്കപ്പെട്ടാൽ, അതോറിറ്റി പേര് പ്രസിദ്ധീകരിക്കുകയും എല്ലാ കോടതികളിലും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഇടനിലക്കാരുടെ പട്ടികയിൽ ആ വ്യക്തിയുടെ പേര് ഉൾപ്പെടുത്തും. അത്തരം ഏതെങ്കിലും പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ള ഏതൊരു വ്യക്തിയെയും കോടതിയുടെ പരിസരത്ത് നിന്ന് കോടതിക്ക് അല്ലെങ്കിൽ ജഡ്ജിക്ക് ഒഴിവാക്കാം.

കൂടാതെ, ഈ വ്യവസ്ഥ "അത്തരം ഏതെങ്കിലും ലിസ്റ്റിൽ അയാളുടെ പേര് ഉൾപ്പെട്ടിരിക്കുമ്പോൾ" ആരെയും മൂന്ന് മാസം വരെ തടവോ അഞ്ഞൂറ് രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കാവുന്നതാണ്. പുതിയ ബില്ലിലെ സെക്ഷൻ 45 എ 1879 ലെ നിയമത്തിലെ സെക്ഷൻ 36 ന് സമാനമാണ്. എന്നാൽ, 1961ലെ നിയമത്തിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് പുതിയ ബിൽ പരിഹരിക്കാൻ ശ്രമിച്ചത്.

അങ്ങനെ ചെയ്യുന്നത് “നിയമ പുസ്തകത്തിലെ അമിതമായ നിയമങ്ങളുടെ എണ്ണം കുറയ്ക്കും” എന്ന് ബില്ലിന്റെ അനുബന്ധമായ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചുള്ള  പ്രസ്താവനയിൽ പറയുന്നു. എല്ലാ കാലഹരണപ്പെട്ട നിയമങ്ങളും സ്വാതന്ത്ര്യത്തിനു മുമ്പുള്ള നിയമങ്ങളും റദ്ദാക്കാനുള്ള സർക്കാരിന്റെ നയത്തിന് അനുസൃതമായി, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച്, ലീഗൽ പ്രാക്ടീഷണേഴ്‌സ് നിയമം റദ്ദാക്കാനും അഭിഭാഷക നിയമം ഭേദഗതി ചെയ്യാനും സർക്കാർ തീരുമാനിച്ചു.

Law Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: