/indian-express-malayalam/media/media_files/ZvC9JdmpzfIlMKZ5a3iM.jpg)
വൈദ്യദേവനായ ധന്വന്തരിയുടെ വർണ്ണാഭമായ ചിത്രമുള്ള നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) ലോഗോ ഡോക്ടർമാരുടെ വിമർശനത്തിന് വിധേയമായിരിക്കുക്കയാണ്. രാജ്യത്തെ പരമോന്നത മെഡിക്കൽ വിദ്യാഭ്യാസ റെഗുലേറ്ററോട് "തിരുത്തൽ നടപടികൾ" സ്വീകരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അഭ്യർത്ഥിച്ചു.
"ഏതെങ്കിലും ദേശീയ സ്ഥാപനത്തിന്റെ ലോഗോ നമ്മുടെ എല്ലാ പൗരന്മാരുടെയും അഭിലാഷങ്ങൾ തുല്യമായി ഉൾക്കൊള്ളുകയും എല്ലാ അർത്ഥത്തിലും നിഷ്പക്ഷത പാലിക്കുകയും വേണം, അതുവഴി സമൂഹത്തിന്റെ ഏതെങ്കിലും ഭാഗമോ വിഭാഗമോ ഏതെങ്കിലും വിധത്തിൽ വിഷമിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു," എന്ന ഐ എം എ കത്തിൽ പറഞ്ഞു.
എന്നാൽ, ഇരുണ്ട ഛായരൂപമായി ധന്വന്തരിയുടെ ചിത്രം നേരത്തെ തന്നെ ലോഗോയുടെ ഭാഗമായിരുന്നുവെന്ന് എൻഎംസിയിലെ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. പുതിയ ലോഗോയിൽ ചിത്രത്തിന് നിറം നൽകുന്നു, അതേസമയം 'ഇന്ത്യ' എന്ന വാക്കിന് പകരം 'ഭാരത്' എന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് പുതിയ ലോഗോയെ ഡോക്ടർമാർ എതിർക്കുന്നത്?
കഴിഞ്ഞ മാസം ലോഗോയിലെ മാറ്റങ്ങൾ എടുത്തുകാണിച്ചപ്പോൾ, ഇത് ഡോക്ടർമാരുടെ "അടിസ്ഥാന മൂല്യങ്ങൾക്ക്" എതിരാണെന്ന് ഐഎംഎ പറഞ്ഞു. “ഡോക്ടർമാർ അവരുടെ ജാതി, ക്ലാസ്, മതം എന്നിവ കണക്കിലെടുക്കാതെ എല്ലാവരേയും ചികിത്സിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഡോക്ടർമാരുടെ പരിശീലനത്തെ നിയന്ത്രിക്കുന്ന ഒരു സ്ഥാപനത്തിന്റെ ലോഗോയ്ക്ക് മതപരമായ ബന്ധമെന്തിനാണ്?ഐ എം എ യുടെ പ്രസിഡന്റ് ഡോ ശരദ് അഗർവാൾ ചോദിക്കുന്നു.
ഡോക്ടർമാർക്ക് അവരുടെ വിശ്വാസം വീട്ടിൽ പിന്തുടരാമെങ്കിലും സ്ഥാപനങ്ങൾ അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങൾ സൃഷ്ടിക്കുന്നത് എൻഎംസിയുടെ ജോലിയല്ല, രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"നമ്മുടെ എല്ലാ പൗരന്മാരോടുമുള്ള ഡോക്ടർമാരുടെ സത്യപ്രതിജ്ഞയ്ക്കും കടമയ്ക്കും വിരുദ്ധമല്ലാത്ത ഒരു ലോഗോ സ്വീകരിക്കുന്നതിന്, പ്രത്യേകിച്ച് എൻഎംസി പോലുള്ള ഒരു സ്ഥാപനത്തെ ഏതെങ്കിലും പ്രത്യേക മതവുമായി ബന്ധിപ്പിക്കുന്നതിനോ തിരിച്ചറിയുന്നതിനോ ഉള്ള ഏതൊരു ശ്രമവും ഒഴിവാക്കേണ്ടതാണ്, അതിനായി ആ രീതിയിലുള്ള ഒരു ലോഗോ സ്വീകരിക്കാൻ എൻഎംസിയോട് ഐഎംഎ ആവശ്യപ്പെടുന്നു. ."
എന്തുകൊണ്ടാണ് ധന്വന്തരിയെ ഉൾപ്പെടുത്തിയത്?
ആയുർവേദത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ദൈവമായി ധന്വന്തരിയെ കണക്കാക്കപ്പെടുന്നതിനാൽ, ഇത് ഒരു മെഡിക്കൽ ബോഡിക്കുള്ള ലോഗോയ്ക്ക് ഉചിതമായ കൂട്ടിച്ചേർക്കലാണെന്ന് എൻഎംസിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. "ഡോക്ടർമാർക്കുള്ള ലോഗോ ഗ്രീക്ക് പുരാണങ്ങളിൽ വേരൂന്നിയിരിക്കുന്ന കഡൂസിയസ് - രണ്ട് സർപ്പങ്ങളാൽ ചുറ്റപ്പെട്ട ദണ്‌ഡ് ആയിരിക്കാമെങ്കിൽ, എന്തുകൊണ്ട് നമുക്ക് നമ്മുടെ സ്വന്തം പുരാണങ്ങളിൽ നിന്നുള്ള ചിഹ്നങ്ങൾ ഉപയോഗിക്കാൻ കഴിയില്ല?" എന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു.
ധന്വന്തരി എപ്പോഴും ലോഗോയുടെ ഭാഗമായിരുന്നുവെന്ന് എൻഎംസിയിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, പഴയ ലോഗോ പോലും 2022-ൽ മാത്രമാണ് സ്വീകരിച്ചത്. മുൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ 2020-ൽ ഏറ്റെടുത്തു. ലോഗോയ്ക്ക് ആദ്യം അംഗീകാരം ലഭിച്ചത് 2022-ലാണ്, ഉദ്യോഗസ്ഥർ പറഞ്ഞു.
അങ്ങനെയെങ്കിൽ മാറ്റത്തിന് ശേഷം മാത്രം ഡോക്ടർമാർ പ്രതിഷേധിച്ചത് എന്തുകൊണ്ട്?
വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഐഎംഎ നടപടി സ്വീകരിച്ചതായി ഡോ അഗർവാൾ പറഞ്ഞു. ലോഗോയിൽ എപ്പോഴും ധന്വന്തരിയുടെ ചിത്രം ഉള്ളപ്പോൾ ഡോക്ടർമാർ എന്തിനാണ് എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് എൻഎംസി ചോദിക്കുന്നു. എന്നാൽ, ചിത്രം അവർക്ക് പോലും ദൃശ്യമായിരുന്നില്ല, അതിനാലാണ് അവർ അത് കളർ ചെയ്യാനും ഹൈലൈറ്റ് ചെയ്യാനും തിരഞ്ഞെടുത്തത്, ”അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണോ ഡോക്ടർമാർ ഇത്തരം ആശങ്കകൾ ഉന്നയിക്കുന്നത്?
കഴിഞ്ഞ വർഷം ബിരുദ മെഡിക്കൽ പരിശീലനത്തിന്റെ ഭാഗമായി എൻഎംസി "ചരക് ശപഥ്" അവതരിപ്പിച്ചപ്പോഴും ഡോക്ടർമാരിൽ നിന്ന് സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു. ഡോക്ടർമാർ എല്ലാവരേയും ചികിത്സിക്കണമെന്നും ആർക്കും ദോഷം ചെയ്യരുത് എന്നും പറയുന്നതാണ് ഡോക്ടർമാരുടെ സത്യപ്രതിജ്ഞ. ഡോക്ടർമാരുടെ സത്യപ്രതിജ്ഞയ്ക്ക് പകരം "ശപഥ്" വരുമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും കോഴ്‌സിന്റെ തുടക്കത്തിൽ "ചരക് ശപഥ്" എടുക്കുമെന്നും വിദ്യാർത്ഥികൾ ബിരുദം നേടുമ്പോൾ ഡോക്ടറുടെ പ്രതിജ്ഞയെടുക്കുമെന്നും എൻഎംസി പിന്നീട് പറഞ്ഞു.
കഴിഞ്ഞ വർഷം മെഡിക്കൽ പാഠ്യപദ്ധതിയുടെ ഭാഗമായി യോഗ നിർബന്ധമായും ഉൾപ്പെടുത്തിയതും സമാനമായ എതിർപ്പിനെ നേരിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.