scorecardresearch

'ഇതൊക്കെ എന്ത്;' വൈറലായി 80 കാരന്റെ വർക്കൗട്ട്

എൺപതാം വയസ്സിലും ജിമ്മിൽ ട്രെയിനിംഗ് നടത്തുന്ന അമർനാഥൻ എന്ന റിട്ടേർഡ് ഐപിഎസ് ഓഫീസറുടെ ചിത്രങ്ങളാണ് സേഷ്യൽ മീഡിയയിൽ വൈറലാകുന്നത്

എൺപതാം വയസ്സിലും ജിമ്മിൽ ട്രെയിനിംഗ് നടത്തുന്ന അമർനാഥൻ എന്ന റിട്ടേർഡ് ഐപിഎസ് ഓഫീസറുടെ ചിത്രങ്ങളാണ് സേഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
New Update
Viral Post IPS officer workout

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ എൽസി അമർനാഥൻ

ദൃഢനിശ്ചവും അത്മവിശ്വാസവും ഉണ്ടെങ്കിൽ പ്രായം വെറും അക്കം മാത്രമാണ്. ഈ വാക്കുകൾ കൂടുതൽ ഊട്ടി ഉറപ്പിക്കുകയാണ് 80 കാരനായ റിട്ടേർഡ് ഐപിഎസ് ഓഫീസർ. എൺപതാം വയസ്സിലും ശാരീരികക്ഷമത നിലനിർത്തുന്നതിനും ആരോഗ്യം പരിപാലിക്കുന്നതിനും ജിമ്മിൽ ട്രെയിനിംഗ് നടത്തുന്ന എൽസി അമർനാഥൻ എന്ന റിട്ടേർഡ് ഐപിഎസ് ഓഫീസറുടെ ചിത്രങ്ങളാണ് സേഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

"ഇന്ന് രാവിലെ കണ്ട പ്രചോദനം. മിസ്റ്റർ എൽസി അമർനാഥൻ, ഐപിഎസ് (റിട്ടേർഡ്) 80 വയസ്സായി," എന്ന കുറപ്പോടെയാണ് വർക്കൗട്ട് ചെയ്യുന്ന വയോധികന്റെ ചിത്രങ്ങൾ, ഐപിഎസ് ഓഫീസറായ അരുൺ ബോത്ര എക്സിൽ പങ്കുവച്ചത്.

ബെഞ്ച് പ്രസ്സ്, ഡംബ്-ബെൽസ്, എബി മൂവ്‌മെന്റ് തുടങ്ങിയ ശാരീരികക്ഷമതയും കരുത്തും ആവശ്യമുള്ള എല്ലാത്തരം വ്യായാമങ്ങളും അമർനാഥൻ ചെയ്യുന്നത് ചിത്രങ്ങളിൽ കാണാം. ആരോഗ്യവാനായ യുവാക്കൾക്ക് പോലും കഠിനമായ ഇത്തരം വ്യായാമങ്ങൾ ഒരു എൺപതുകാരൻ നിസ്സാരമായി ചെയ്യുന്നതു കണ്ട നെറ്റിസൺമാർ അമ്പരന്നു. 

Advertisment

ഈ പ്രായത്തിലും ആരോഗ്യം പരിപാലിക്കാൻ ഇത്ര കഠിനമായ വ്യായാമങ്ങൾ ചെയ്യുന്ന അമർനാഥനെ പ്രശംസിച്ച് നിരവധി ഉപയോക്താക്കളാണ് പോസ്റ്റിൽ അഭിപ്രായം കുറച്ചത്. “നമ്മൾ എല്ലാവരും ആരോഗ്യമുള്ളവരായിരിക്കാൻ ശ്രമിക്കണം. ഇതാണ് യഥാർത്ഥ റീ-ടയർ, റിട്ടയർമെന്റിനു ശേഷമുള്ള വർക്കൗട്ടിനൊപ്പം ടയർ," ഡൽഹി പൊലീസ് ഐപിഎസ് ഓഫീസറായ ഹരേന്ദ്ര കെ സിംഗ് എഴുതി.  34,000-ത്തിലധികം കാഴ്‌ചകളാണ് ചിത്രത്തിന് ഇതേവരെ ലഭിച്ചത്.

Read More Trending Stories Here

Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: