/indian-express-malayalam/media/media_files/f4fCEka8DRZn9cTLUM69.jpg)
ഐക്കോണിക്ക് ഗ്രേസ് കെല്ലിയുടെ പേരിലുള്ള കെല്ലിമോർഫോസ് ബാഗ്
കാണാൻ നിസാരം വിലകേട്ടാൽ ബോധം പോകും, അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഹാൻഡ് ബാഗിനെക്കുറിച്ച് കാഴ്ചക്കാർ കമന്റുചെയ്തതാണ് ഇങ്ങനെ. കാരണം കാണാൻ സാധാരണയായി തോന്നുന്ന ഈ ഹാന്റ് ബാഗിന്റെ വില അറിയുമ്പോഴാണ് എല്ലാവരും ഞെട്ടുന്നത്. ഐക്കോണിക്ക് ഗ്രേസ് കെല്ലിയുടെ പേരിലുള്ള കെല്ലിമോർഫോസ് എന്ന ബാഗ് ചരിത്രപരമായ പ്രാധാന്യത്തിൽ മാത്രമല്ല, ഗ്ലാമറിന്റെയും പദവിയുടെയും പരിഷ്‌ക്കരണത്തിന്റെയും സ്റ്റാറ്റസ് കൂടിയാണ്.
വൈറലായ വീഡിയോയിലെ കെല്ലിമോർഫോസ് ബാഗ്, ലെതറിന്റെ ട്രപസോയ്ഡൽ ആർക്കിടെക്ചറിലാണ് നിർമ്മിച്ചിരിക്കുന്നത്, രണ്ട് വശങ്ങളുള്ള സ്ട്രാപ്പുകൾ, ഒരു ക്ലാപ്പ്, ഒരു പാഡ്‌ലോക്ക്, ഒരു കീ ഹോൾഡർ തുടങ്ങിയ ഭാഗങ്ങളാണ് ബാഗിലുള്ളത്.
കാണാൻ ഭംഗിയുണ്ടെങ്കിലും വിലയറിയുമ്പോഴാണ് ശരിക്കും ഞെട്ടുന്നത്. 14,71,88,495 രൂപയാണ് ഒരു ഹെർമിസ് കെല്ലിമോർഫോസ് ബാഗിന്റെ വില.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഒരു ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇതിനോടകം ലൈക്കുചെയ്തത്. വീഡിയോ കണ്ടവരെല്ലാം ബാഗിന് ഇത്രയും വില വരാൻ എന്താണ് കാരണമെന്ന ഞെട്ടലിലാണ്. ഈ പണമുണ്ടെങ്കിൽ എത്ര വീട് പണിയാം എന്നാണ് ഒരു ഉപയോക്താവ് കമന്റു ചെയ്തത്.
Read More Trending Stories Here
- 'ഇതൊക്കെ എന്ത്;' വൈറലായി 80 കാരന്റെ വർക്കൗട്ട്
- എന്റെ പൊന്നേ... ഈ കുഞ്ഞ് വായിൽ നിന്നാണോ ഈ ഹൈ വോൾട്ടേജ് പാട്ട്?; 'ആലായാല് തറ വേണം' പാടി ഞെട്ടിച്ച് കുട്ടിമിടുക്കൻ, വീഡിയോ
- ആദ്യം മുദ്ര പഠിക്കാം, നടത്തമൊക്കെ പിന്നെയാവാം; ഡാൻസ് പഠനം അമ്മയുടെ മടിയിൽ നിന്നുതന്നെ തുടങ്ങി കുഞ്ഞാവ
- ദിവസവും കുടിക്കുന്നത് 'ബബിൾ ടീ'; യുവതിയുടെ വൃക്കയിൽ കണ്ടെത്തിയത് 300 കല്ലുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.