scorecardresearch

അത് രജനീകാന്ത് അല്ലേ? ഇക്കോണമി ക്ലാസിൽ സൂപ്പർസ്റ്റാറിനെ കണ്ട ഞെട്ടലിൽ ആരാധകർ; വീഡിയോ

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2ന്റെ ഷൂട്ടിങ്ങിനായി രജനീകാന്ത് അടുത്തിടെ കേരളത്തിൽ എത്തിയിരുന്നു

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2ന്റെ ഷൂട്ടിങ്ങിനായി രജനീകാന്ത് അടുത്തിടെ കേരളത്തിൽ എത്തിയിരുന്നു

author-image
Trends Desk
New Update
Superstar Rajinikanth, commercial flight

ചിത്രം: എക്സ്

വിമാനത്തിൽ ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. താരജാഡകളില്ലാതെയുള്ള സൂപ്പർ സ്റ്റാറിന്റെ വിമാനയാത്ര ആരാധകരുടെ ഹൃദയം കവരുകയാണ്.

Advertisment

വിമാനത്തിലേക്ക് അപ്രതീക്ഷിതമായി കയറിവന്ന രജനീകാന്തിനെ ആരാധകർ ആവേശത്തോടെ വരവേൽക്കുന്നതും അദ്ദേഹം കൈവീശി ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വൈറലായ വീഡിയോയിൽ കാണാം. യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോയാണ് വൈറലായത്. ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന രജനീകാന്തിന്റെ മറ്റൊരു വീഡിയോയും നേരത്തെ ശ്രദ്ധനേടിയിരുന്നു.

പുതിയ ചിത്രമായ "ജയിലർ 2"ന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ പകർത്തിയ വീഡിയോയാണിതെന്നും റിപ്പോർട്ടുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട്, രജനീകാന്ത് കേരളത്തിലെത്തിയിരുന്നു. അട്ടപ്പാടിയിലായിരുന്നു ഷൂട്ടിങ് നടന്നത്.

Advertisment

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രമാണ് ജയിലർ. കഴിഞ്ഞ ജനുവരി 14-നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ചുള്ള ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്.

Read More

Flight Viral Video Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: