/indian-express-malayalam/media/media_files/uploads/2022/07/Optical-Illusion-FI.jpg)
Photo Credit: Oleg Shupliak
എത്രത്തോളം ശ്രദ്ധയും ജാഗ്രതയും കൂര്മ്മബുദ്ധിയുമൊക്കെ ഉണ്ടെങ്കിലും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ പലരും അടിപതറാറുണ്ട്. നമ്മുടെ ക്ഷമയെ മാത്രമല്ല ബുദ്ധിയേയും പരീക്ഷിക്കുന്ന വിഭാഗമാണിത്. പലരും ഇത്തരം ചിത്രങ്ങള്‍ക്ക് മുകളില്‍ മണിക്കൂറുകള്‍ ചിലവഴിക്കാറുണ്ട്. അവസാനം പരാജയം രുചിക്കുന്നവരാണ് മിക്കവരും.
യുക്രൈനിയന്‍ ആര്‍ട്ടിസ്റ്റായ ഒലെഗ് ഷുപ്ലിയാക് വരച്ച ഒരു സ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ നെറ്റിസണ്സിനെയാകെ ചുറ്റിക്കുന്നത്. നിന്നുകൊണ്ട് ഫോണ്‍ വിളിക്കുന്ന സ്ത്രീയെയാണ് ഒറ്റനോട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയുക. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍, ചിത്രത്തില്‍ ഒന്നിലധികം സ്ത്രീകളെ ഒലെഗ് ഒളിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/07/optical-Illusion.jpg)
അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാദം രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് ഒലെഗ് സൃഷ്ടിയില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീകളെ കണ്ടെത്തിയതെന്നാണ്. നിങ്ങളുമൊന്ന് ശ്രമിച്ചു നോക്ക്. മൂന്നും നാലും സ്ത്രീകളെ ഒക്കെ കണ്ടെത്തിയവരുണ്ട്. അഞ്ചുണ്ടെന്ന് അവകാശപ്പെടുന്നവരും ഇല്ലാതില്ല. വെല്ലുവിളിയേറ്റെടുക്കാന്‍ തയാറാണോ?
നിങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായില്ലെ. എങ്കില്‍ ഞങ്ങള്‍ തന്നെ സഹായിക്കാം. ആദ്യത്തെ സ്ത്രീ ചിത്രത്തില്‍ നാം കാണുന്നതാണ്. രണ്ടാമത്തെയാണ് പ്രധാന കഥാപാത്രത്തിന്റെ വലതു കവിളിനോട് ചേര്‍ന്നാണുള്ളത്. വലതുകയ്യില്‍ ചേര്‍ന്നാണ് മൂന്നാമത്തെ സ്ത്രീ ഒളിച്ചിരിക്കുന്നത്.
നാലമത്തെയാളുടെ ചുണ്ട് പ്രധാന കഥാപാത്രത്തിന്റെ വയറിലാണുള്ളത്. മൂക്ക് വലതു കൈയും. ചുണ്ടിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് പരീക്ഷിച്ചു നോക്കു. കണ്ടെത്താന്‍ കഴിയും. ഇനിയിപ്പോള്‍ സാധിച്ചില്ലെങ്കിലും വിട്ടേക്കും. നിങ്ങള്‍ക്ക് കഴിയുന്ന ചിത്രങ്ങള്‍ പുറകെ വരുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2022/07/optical-Illusion-2.jpg)
Check Out More Optical Illusion Images Stories Here
- ഹിമച്ചില്ലുകൾക്കിടയിലൊരു മത്സ്യം; കണ്ടെത്താമോ 15 സെക്കൻഡിൽ
- കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?
- സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’
- ഈ ചിത്രത്തില്‍ പക്ഷി മാത്രമല്ല, മറ്റൊരാളു കൂടി ഉണ്ട്; കണ്ടെത്താമോ?
- ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമോ? വിജയിച്ചത് ഒരു ശതമാനം പേര് മാത്രം
- ഈ എലിക്കുഞ്ഞന് നിങ്ങളുടെ ക്ഷമ പരീക്ഷിക്കും; കണ്ടെത്തേണ്ടത് 20 സെക്കന്‍ഡില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.