scorecardresearch
Latest News

ഈ എലിക്കുഞ്ഞന്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കും; കണ്ടെത്തേണ്ടത് 20 സെക്കന്‍ഡില്‍

വർണക്കൂണുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന എലിയാണു ചിത്രത്തിലുള്ളത്

ഈ എലിക്കുഞ്ഞന്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കും; കണ്ടെത്തേണ്ടത് 20 സെക്കന്‍ഡില്‍

സ്വന്തം കണ്ണുകള്‍ നല്‍കുന്ന കാഴ്ചകള്‍ പോലും വിശ്വസിക്കാന്‍ കഴിയില്ലെന്നു വന്നാല്‍ എന്തു ചെയ്യും? അത്തരമൊരു അവസ്ഥയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത്.

കണ്ണിനും തലച്ചോറിനും ഒരുപോലെ വെല്ലുവിളി നല്‍കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ മിക്കപ്പോഴും നമ്മുടെ ക്ഷമ പരീക്ഷിക്കും. ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്നവയെ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. കാരണം, പ്രതീക്ഷിക്കാത്ത സ്ഥലത്തായിരിക്കും അവ ഒളിഞ്ഞിരിക്കുന്നുണ്ടാവുക.

കണ്ണുകള്‍ കൊണ്ട് പരക്കംപായാതെ അല്‍പ്പം ക്ഷമയോടെ നിരീക്ഷിച്ചാല്‍ മറഞ്ഞിരിക്കുന്നവയെ കണ്ടെത്താനാവും. ഒരിക്കല്‍ കൂടി പറയുന്നു, അല്‍പ്പം ക്ഷമ വേണം. ഈ കാര്യം മനസില്‍വച്ച് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന എലിക്കുഞ്ഞനെ 20 സെക്കന്‍ഡില്‍ കണ്ടെത്താന്‍ ശ്രമിക്കൂ.

Also Read: ഒലെഗിന്റെ മായാജാലം; ചിത്രത്തില്‍ എത്ര സ്തീകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്താമോ?

വര്‍ണ കൂണുക്കള്‍ക്കിടയിലാണ് എലിക്കുഞ്ഞന്‍ ഒളിച്ചിരിക്കുന്നത്. ഹംഗേറിയന്‍ എഴുത്തുകാരനും ചിത്രകാരനുമായ ഗെര്‍ഗെലി ഡൂഡാസാണ് ഈ മനോഹര ചിത്രം വരച്ചത്.

Optical illusion, Optical illusion image, Spot the mouse

കൂണുകള്‍ക്കിടയില്‍ ഒളിച്ച് പുറത്തേക്കുനോക്കുന്ന എലിയാണു ചിത്രത്തിലുള്ളത്. ചിലരൊക്കെ എലിക്കുഞ്ഞനെ കണ്ടെത്തിയെങ്കിലും പലരും പരാജയപ്പെട്ടു. ഇതിനുകാരണം വര്‍ണക്കൂണുകള്‍ സൃഷ്ടിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷനാണ്.

ഇനി 20 സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് എലിക്കുഞ്ഞനെ കണ്ടുപിടിക്കാന്‍ കഴിയുമോ? ചിത്രത്തിലേക്ക് ഒരിക്കല്‍ കൂടി സൂക്ഷിച്ചുനോക്കൂ.

Also Read: സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’

Optical illusion, Optical illusion image, Spot the mouse

നിശ്ചിത സമയത്തിനുള്ളില്‍ വെല്ലുവിളി വിജയിക്കാന്‍ കഴിഞ്ഞില്ലേ? എങ്കില്‍ ഒരു സൂചന നല്‍കാം. ചിത്രത്തിന്റെ ഇടതുഭാഗത്ത് താഴെയാണ് എലി ഒളിഞ്ഞിരിക്കുന്നത്. ഇനി എളുപ്പമായില്ലേ?

മിക്കവരും എലിയെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. കാണാത്തവര്‍ക്കായി വിശദമായ ഒരു സൂചന കൂടി. ഇടതുഭാഗത്ത് താഴെ ഓറഞ്ച് കൂണിനു പിന്നില്‍ പുറത്തേക്കു നോക്കുകയാണ് വെളുത്ത എലിക്കുഞ്ഞന്‍. എന്നിട്ടും കണ്ടെത്താനായില്ലെങ്കില്‍ എലി എവിടെയാണെന്ന് ഒളിഞ്ഞിരിക്കുന്നതെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഈ ചിത്രം നോക്കൂ.

Optical illusion, Optical illusion image, Spot the mouse

Check Out More Optical Illusion Images Stories Here

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Optical illusion spot the mouse in 20 seconds