കാഴ്ചയെയും ബുദ്ധിയെയും പരീക്ഷിക്കുന്ന ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ക്കു സമൂഹമാധ്യമങ്ങളില്‍ എപ്പോഴും വലിയ സ്വീകാര്യതയാണ്. ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താന്‍ പ്രായഭേദമെന്യേ മിക്കവരും തല്‍പ്പരരാണ്. ചിലര്‍ക്ക് അതൊരു ഹരവുമാണ്. ഇത്തരം ചിത്രങ്ങള്‍ ചിന്താശേഷി വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇതിനൊരു കാരണം.
ചിത്രങ്ങളില്‍ മറച്ചുവച്ചവയെ ചിലര്‍ അതിവേഗത്തില്‍ കണ്ടെത്തും. മറ്റുചിലര്‍ക്ക് എത്ര ശ്രമിച്ചാലും അതിനു കഴിഞ്ഞെന്നു വരില്ല. എല്ലാവര്ക്കും ഒരേ രീതിയിലല്ല ദൃശ്യഭ്രമം അനുഭവപ്പെടന്നത് എന്നതിനാലാണ് ഇത്. അല്‍പ്പം ക്ഷമയോടെ നിരീക്ഷിച്ചാല്‍ മറഞ്ഞിരിക്കുന്നവയെ കണ്ടെത്താനാവും. ഇവിടെ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെയാണു കണ്ടെത്തേണ്ടത്.
ഈ മനോഹര ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ് മത്സ്യം. ഇതിനെ 15 സെക്കന്‍ഡിലാണു കണ്ടെത്തേണ്ടത്. ചിത്ത്രില്‍ കുറച്ച് ധ്രുവക്കരടികളും ഹിമച്ചില്ലുകളുമാണുള്ളത്. ഹിമച്ചില്ലിനിടയിലാണ് മത്സ്യം ഒളിഞ്ഞിരിക്കുന്നത്.
Read Here: ഏതാനും നിമിഷങ്ങൾ സൂക്ഷിച്ചു നോക്കൂ, ഒരു അത്ഭുതം കാണാം

ഒറ്റനോട്ടത്തില്‍ മത്സ്യത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലേ? ചിത്രം ഒന്നു കൂടി സൂക്ഷിച്ചുനോക്കൂ.
മത്സ്യം ഇല്ലെന്നാണ് ചിത്രം മുന്‍പ് കണ്ട പലരും അഭിപ്രായപ്പെട്ടത്. ധ്രുവക്കരടികള്‍ മത്സ്യത്തെ തിന്നുവെന്ന് തമാശയായി പറഞ്ഞവരും കുറവല്ല. എന്നാല്‍, ഒന്നും ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ചിത്രത്തിലേക്കു ശ്രദ്ധയോടെ നോക്കണമെന്നും പറഞ്ഞവരും കുറവല്ല.
Also Read: സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’
ഇനിയും മത്സ്യത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സൂചന തരാം. മത്സ്യം ചെറുതാണ്, ചിത്രത്തിന്റെ ഇടതുഭാഗത്തുള്ള ഹിമച്ചില്ലിന്റെ ഭാഗമായാണ് ഒളിഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ? ഇനിയും കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല, വലിയൊരു സൂചന തരാം.
ചിത്രത്തില്‍ ഇടതുഭാഗത്ത് മഞ്ഞ സ്വെറ്റര്‍ ധരിച്ച ധ്രുവക്കരടിയുടെയും തൊട്ടുതാഴെ ഒരുമിച്ചിരിക്കുന്ന രണ്ട് ധ്രുവക്കരടികളെയും ശ്രദ്ധിക്കൂ. ഇവയ്ക്കിടയില്‍ ഇടതുഭാഗത്തായി ഒരു വലിയ ഹിമച്ചില്ല് കണ്ടുകാണുമല്ലോ. അതിനുള്ളിലാണു മത്സ്യമുള്ളത്.
Also Read: ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമോ? വിജയിച്ചത് ഒരു ശതമാനം പേര് മാത്രം
മത്സ്യത്തെ കണ്ടെത്തിയതോടെ അല്‍പ്പനേരം നിങ്ങളെ ചുറ്റിച്ച സമസ്യയ്ക്ക് ഉത്തരമായല്ലോ. ഇനിയും കണ്ടെത്താന്‍ കഴിയാത്തവര്‍ മത്സ്യത്തെ അടയാളപ്പെടുത്തിയ താഴെയുള്ള ചിത്രം കാണൂ.

Also Read: കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?