/indian-express-malayalam/media/media_files/0CJc7Ix2XuWSL25sc0Wo.jpg)
ചേറ്റുവ പാലത്തിന്റെ ആകാശദൃശ്യങ്ങളും അതിസുന്ദരമാണ് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ദേശീയപാതയുടെ വരവോട് കൂടി മാറി മറയുകയാണ് കേരളത്തിലെ ദേശീയപാത. കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ അതിവേഗം ഓടിയെത്താനാകുന്ന ആഗോള നിലവാരമുള്ള റോഡുകൾ കേരളത്തിന്റെ വികസനക്കുതിപ്പിന് തുടക്കമിടും എന്നതിൽ സംശയമൊട്ടും വേണ്ട. മലബാർ മേഖലയിൽ റോഡ് പണി അതിവേഗം പൂർത്തിയായി വരികയാണ്. കണ്ണൂരും കാസർഗോഡും ദേശീയപാത ജോലികൾ അവസാന ഘട്ടത്തിലുമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും അതിവേഗം ജോലികൾ പുരോഗമിക്കുന്നുണ്ട്.
തൃശ്ശൂർ ജില്ലയിലെ ആറുവരിപ്പാതയുടെ അതിമനോഹരമായ ആകാശദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അബുകീം എന്ന വ്ളോഗറുടെ HaKZvibe എന്ന യൂട്യൂബ് പേജിലാണ് ഈ ദൃശ്യങ്ങളുള്ളത്. ആറുവരി പാതയുടെ ജോലി പൂർത്തിയായാൽ ചേറ്റുവപാലം മുതൽ വാടാനപ്പള്ളി വരെ നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പുകൾക്ക് നടുവിലൂടെ അതിവേഗം കുതിച്ചുപായുന്നത് സ്വപ്നം കണ്ടിരിക്കുകയാണ് തൃശ്ശൂരുകാർ. ചേറ്റുവ പാലത്തിന്റെ ആകാശദൃശ്യങ്ങളും അതിസുന്ദരമാണ്.
ചേറ്റുവ പാലം മുതൽ വാടാനപ്പള്ളി ഭാഗത്തേക്കുള്ള ബൈപ്പാസിലും ആറുവരിപ്പാത ജോലികൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. നേരത്തെ തലശ്ശേരി-മാഹി ഭാഗത്ത് ഉണ്ടായിരുന്നതിന് സമാനമായ ഇടുങ്ങിയ റോഡുകളാണ് തൃശ്ശൂരിലും ഇപ്പോഴുള്ളത്. ഇവിടെ പലഭാഗത്തും കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകൾ മാറ്റാത്തതും ദേശീയപാത നിർമ്മാണ ജോലികൾ വൈകിക്കുന്നുണ്ട്. ഇത് ടാറിങ്ങിനേയും ദോഷകരമായി ബാധിക്കുന്നുണ്ട്.
ചേറ്റുവ ഭാഗത്ത് പാലത്തിനോട് ചേർന്നുള്ള ജോലികളും ഇഴഞ്ഞാണ് നീങ്ങുന്നത്. 300 മീറ്റർ ദൂരത്തിലുള്ള പാലത്തിൽ പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇവിടെ രണ്ട് വരിയുള്ള പാലം ദേശീയപാത വികസനത്തിന്റെ ഭാഗമായി നാല് വരിയാക്കുമെന്നാണ് വിവരം. ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൃശ്ശൂർ ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് ജോലികൾ എളുപ്പത്തിൽ തീർക്കാനാകുമെന്ന് വ്ളോഗറായ അബുകീം തന്റെ പേജിലൂടെ അഭിപ്രായപ്പെടുന്നു. അണ്ടർ പാസുള്ള ഭാഗത്തൊഴികെ മറ്റുള്ള ഭാഗങ്ങളിലെല്ലാം റോഡ് നീണ്ടുകിടക്കുകയാണ്.
വാടാനപ്പിള്ളി, ചാവക്കാട്, തൃപ്പ്രയാർ, ചന്ദ്രപ്പിനി, മൂന്നുപീടിക, മതിലകം എന്നിങ്ങനെ ആറ് ചെറുബൈപ്പാസുകളാണ് തൃശ്ശൂർ ജില്ലയിലുള്ളത്. പൊടിശല്യവും വലിയതോതിൽ അനുഭവപ്പെടുന്നുണ്ട്. വീഡിയോ കാണാം.
Read More
- കുട്ടികളെ പഠിപ്പിക്കാൻ എഐ ടീച്ചർ; റോബോട്ടിനെ പരീക്ഷിച്ച് തിരുവനന്തപുരത്തെ സ്കൂൾ
- റൊമാന്റിക് മൂഡിൽ നൃത്തച്ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; വീഡിയോ
- ആരാണ് ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു, രാധിക മെർച്ചന്റ്?
- 3000 ഏക്കറിൽ വനം, ആനകൾക്കായി പ്രത്യേകം ആശുപത്രി: വൻതാരയുമായി അനന്ത് അംബാനി
- അതിഥികൾക്കായി ഒരുക്കുന്നത് 2500 വിഭവങ്ങൾ; അനന്ത് അംബാനി- രാധിക വിവാഹം
- 6 മണിക്കൂർ വ്യായാമം, ദിവസവും 21 കിലോമീറ്റർ നടത്തം; അനന്ത് അംബാനി 18 മാസം കൊണ്ട് കുറച്ചത് 108 കിലോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.