/indian-express-malayalam/media/media_files/2025/03/19/8izb9TkGavvPNU134vqX.jpg)
Sunita Williams
9 മാസത്തെ കാത്തിരിപ്പൊടുവിൽ ഭൂമിയിലേക്ക് സുനിത വില്യംസും സംഘവും തിരിച്ചെത്തിയത് ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യർ. സുനിതയുടെയും ബുച്ച് വിൽമോറിന്റെയുമെല്ലാം തിരിച്ചുവരവ് ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ മലയാളികളുമുണ്ട്.
മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളിലെയും ഇന്നത്തെ താരം സുനിത വില്യംസ് തന്നെയാണ്. സുനിത വില്യംസിനെ വാഴ്ത്തുന്ന കുറിപ്പുകൾക്കൊപ്പം തന്നെ, മലയാളി ട്രോളന്മാരുടെ സ്വതസിദ്ധമായ ആത്മവിമർശന ട്രോളുകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ കാണാം. അക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് വർഗീസ് പ്ലാത്തോട്ടത്തിന്റെ പോസ്റ്റ്.
"സുനിത വില്യംസ് മലയാളി ആയിരുന്നു എങ്കിൽ നാട്ടുകാരിൽ നിന്നും അവർ കേൾക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ.
കുപ്പി ഒന്നും കൊണ്ടുവന്നില്ലേ?
എന്നാ തിരിച്ചു പോവുന്നെ?
അടുത്ത തവണ പോവുമ്പോ വില്യംസിനേ കൂടെ കൊണ്ടു പോ. രണ്ടു പേരും രണ്ടിടത്തു എത്ര കാലമാ ഇങ്ങനെ.
സുനിത കടന്നു പോയി കഴിയുമ്പോ നാട്ടുകാർ തമ്മിൽ:
"ആകെ മെലിഞ്ഞു എല്ലും തോലും ആയല്ലോ ഷുഗർ ആണെന്നു തോന്നുന്നു."
"അവിടെ എന്തോ സെറ്റപ്പ് ഉണ്ടെന്നാ കേട്ടേനെ. അതാ കെട്ടിയോനെ കൊണ്ടു പോവാത്തെ..."
ഇതു കൊണ്ടൊക്കെയാ കേരളത്തിൽ നിന്നു ആരും ബഹിരാകാശത്തു പോവാത്തത് ,
അല്ലാതെ കഴിവില്ലാഞ്ഞിട്ടൊന്നുമല്ല ," എന്നിങ്ങനെ പോവുന്നു വർഗീസിന്റെ സോഷ്യൽ ക്രിട്ടിസിസം പോസ്റ്റ്.
സുനിത വില്യംസ് മലയാളി ആയിരുന്നെങ്കിൽ ലാൻഡ് ചെയ്ത പാടെ കേൾക്കേണ്ട സ്റ്റോറികളെ കുറിച്ച് അഞ്ജലി ചന്ദ്രൻ പങ്കിട്ട കുറിപ്പും വൈറലാവുകയാണ്. ജെൻഡർ ബയാസ്ഡായ മല്ലു സമൂഹത്തെ രസകരമായാണ് ആക്ഷേപഹാസ്യാത്മകമായാണ് അഞ്ജലിയും നോക്കി കാണുന്നത്.
സുനിത വില്യംസിനോട് നാലു ചോദ്യങ്ങൾ എന്ന അടിക്കുറിപ്പിൽ രസകരമായ മറ്റൊരു പോസ്റ്റും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നുണ്ട്.
Read More
- ഭൂമിയെ തൊട്ട് സുനിത വില്യംസ്, ഗൂഗിളിൽ ട്രെൻഡിങ്
- 'ഗോട്ടിനെ കണ്ടുമുട്ടി;' കോഹ്ലിക്കൊപ്പം ആർസിബി ജേഴ്സിയിൽ ഹനുമാൻ കൈൻഡ്
- ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
- 'ഫോൺ കൈകൊണ്ട് തൊടരുതെന്നാ ടീച്ചർ പറഞ്ഞേ...' അമ്മയുടെ ഫോൺ വെള്ളത്തിലെറിഞ്ഞ് കുഞ്ഞ്; വൈറലായി വീഡിയോ
- ഒറ്റക്കടിക്ക് മൂർഖൻ രണ്ടു കഷ്ണം; യജമാനനെ കാത്ത് റോട്ട്വീലർ; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.